ഇതുപോലൊരു മട്ടൻ വിഭവം കഴിച്ചിട്ടുണ്ടോ. കിടിലൻ രുചിയിൽ ഇന്നൊരു മട്ടൻ ചോപ്സ്.


ചിക്കൻ വിഭവങ്ങളായിരിക്കും കൂടുതലായും നാം ഉണ്ടാക്കുന്നത്. എന്നാൽ ചിലപ്പോൾ നാം മട്ടൻ വിഭവങ്ങൾ മറ്റു പല രീതിയിലും തയ്യാറാക്കിയിട്ടുണ്ടാവാം. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി രുചികരമായ മട്ടൻ ചോപ്സ് ആണ് ഇന്നത്തെ സ്പെഷൽ. അപ്പോൾ ഈ ഒരു സ്പെഷൽ ഐറ്റം തയ്യാറാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം.

മട്ടൻ – 1 കിലോ, കുരുമുളക് പൊടി – 1/2 ടീസ്പൂൺ, കായ് മുളക് – 5 എണ്ണം, പട്ട- ചെറുത്, ഏലക്കായ – 2, ഗ്രാമ്പൂ – 3 എണ്ണം, ജീരകം – 1 ടീസ്പൂൺ, മല്ലി – 1 ടീസ്പൂൺ, പച്ചമുളക് – 4 എണ്ണം, വെളുത്തുള്ളി – 10 എണ്ണം, ഇഞ്ചി- വലിയ കഷണം, ഉള്ളി – 3 എണ്ണം, കറിവേപ്പില, ചെറിയഉള്ളി – 5 എണ്ണം, എണ്ണ – ആവശ്യത്തിന്, കുരുമുളക് പൊടി – 1/2 ടീസ്പൂപൂൺ, പെരുംജീരകപ്പൊടി – 1/2 ടീസ്പൂൺ, മുളക്പൊടി- 1 ടീസ്പൂൺ, മല്ലി ഇല, ബട്ടർ- 2 ടേബിൾ സ്പൂൺ. ഇനി മട്ടൻ ചോപ്പ്സ് ഉണ്ടാക്കാം.

ആദ്യം നമുക്ക് മട്ടൻ വൃത്തിയായി കഴുകിയെടുക്കാം. ശേഷം അത് കുക്കറിൽ ഇടുക. പിന്നെ അതിൽ കുരുമുളക്പൊടി, മഞ്ഞൾപൊടി, ഉപ്പ് എന്നിവ ചേർത്ത് മിക്സാക്കി കുറച്ച് വെള്ളം ഒഴിച്ച് കുക്കർ മൂടുക. പിന്നീട് ഗ്യാസിൽ വച്ച് 3 വിസിൽ വരുത്തുക. ഇനി നമുക്ക് മസാല തയ്യാറാക്കാം. അതിനായി ഒരു കടായ് എടുത്ത് ഗ്യാസിൽ വയ്ക്കുക. അതിൽ കായ്മുളക്, ഗ്രാമ്പൂ, പട്ട, മല്ലി, ഏലക്കായ എന്നിവ ചേർത്ത് ചൂടാക്കുക. ശേഷം ഇറക്കി വച്ച് മിക്സിയിലിട്ട് അരച്ചെടുക്കുക. പിന്നെ ഒരു പാനെടുത്ത് ഗ്യാസിൽ വയ്ക്കുക.

പാൻ ചൂടായി വരുമ്പോൾ അതിൽ 2 ടീസ്പൂൺ എണ്ണ ഒഴിക്കുക. എണ്ണ ചൂടായ ശേഷം അതിൽ ഉലുവ ചേർക്കുക. ശേഷം ഉള്ളി നേരിയതായി അരിഞ്ഞു ചേർക്കുക. കുറച്ച് ഉപ്പ് ചേർത്ത് വഴറ്റിയ ശേഷം അതിൽ പച്ചമുളക് നീളത്തിൽ അരിഞ്ഞ് ചേർക്കുക. നല്ല രീതിയിൽ വഴറ്റുക. പിന്നീട് വെളുത്തുള്ളി ചെറുതായി അരിഞ്ഞ് ചേർക്കുക. വഴന്നു വരുമ്പോൾ അതിൽ നമ്മൾ ചൂടാക്കി പൊടിച്ചെടുത്ത മസാലപ്പൊടി ചേർത്ത് വഴറ്റിയെടുക്കുക.

പിന്നെ അതിൽ പെരുംജീരകപ്പൊടിയും, മുളക് പൊടിയും, കുരുമുുളക് പൊടി, ഒരു നുള്ള് മഞ്ഞൾപ്പൊടിയും ചേർത്ത് മിക്സാക്കുക. ശേഷം വേവിച്ചെടുത്ത മട്ടൻ എടുത്ത് മസാലയിൽ ചേർത്ത് മിക്സാക്കുക. പീന്നീട് ഇഞ്ചി ചെറുതായി അരിഞ്ഞ് ചേർക്കുക. ശേഷം ബട്ടർ ഒഴിച്ച് മിക്സാക്കുക. ബട്ടർ നിർബന്ധമില്ല. ഉണ്ടെങ്കിൽ ചേർത്താൽ മതി. പിന്നെ നല്ല രീതിയിൽ മിക്സാക്കി ഉപ്പ് വേണമെങ്കിൽ ഉപ്പ് ചേർത്ത് ഇറക്കി വയ്ക്കുക. അങ്ങനെ നമ്മുടെ സ്പെഷൽ മട്ടൽ ചോപ്പ്സ്സ് റെഡി. ഇനി സെർവ്വിംങ് പാത്രത്തിലേക്ക് മാറ്റി വയ്ക്കുക. ഒരു തവണയെങ്കിലും മട്ടൻ കിട്ടിയാൽ ഈ കിടുക്കാച്ചി ചോപ്പ്സ്സ് ഉണ്ടാക്കി നോക്കു.