കേരളീയരായ നമുക്ക് സദ്യയ്ക്ക് പ്രധാനപ്പെട്ട ഒരു ഐറ്റമാണ് രസം. സദ്യയ്ക്ക് രസമില്ലെങ്കിൽ ഒരു എന്ത് രുചിയാണ് ഉണ്ടാവുക. അതു കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ രസം നമുക്ക് തയ്യാറാക്കി നോക്കാം. ഇത് ഉണ്ടാക്കാൻ എന്തൊക്കെയാണ് വേണ്ടതെന്ന് നോക്കാം.
പുളി – ഒരു നെല്ലിക്കാ വലുപ്പം, ഇഞ്ചി – 1 കഷണം, കുരുമുളക് – 1 ടീസ്പൂൺ, വെളുത്തുള്ളി – 8 എണ്ണം, ചെറിയ ഉള്ളി – 8 എണ്ണം, എണ്ണ – 3 ടേബിൾ സ്പൂൺ, കടുക് – 1/2 ടീസ്പൂൺ, ഉലുവ – 1/4 ടീസ്പൂൺ, കായ് മുളക് – 2 എണ്ണം, കറിവേപ്പില, മല്ലിപ്പൊടി – 1 ടേബിൾ സ്പൂൺ, മുളക് പൊടി – 1/2 ടീസ്പൂൺ, മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ, തക്കാളി – 1 എണ്ണം, കായം പൊടി – 1 ടീസ്പൂൺ, ഉപ്പ്, വെള്ളം, മല്ലി ചപ്പ്, ഇത്രയും ചേരുവകൾ കൊണ്ട് പെട്ടെന്ന് തയ്യാറാക്കിയെടുക്കാം.
ആദ്യം ഒരു മൺചട്ടിയോ, കടായിയോ എടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. അതിൽ എണ്ണ ഒഴിക്കുക. ശേഷം കടുക് ഇടുക. കടുക് പൊട്ടി വരുമ്പോൾ ഉലുവയും കറിവേപ്പിലയും കായ്മുളകും ചേർക്കുക. അപ്പോഴേക്കും പുളി ഒരു ബൗളിൽ കുറച്ച് ചൂടുവെള്ളത്തിലിട്ട് വയ്ക്കുക.
പിന്നീട് കടായിലോട്ട് ഇഞ്ചി, വെളുത്തുള്ളി ക്രഷ് ചെയ്ത് ചേർക്കുക. ശേഷം ചെറുതായി അരിഞ്ഞ ചെറിയ ഉള്ളി ചേർക്കുക. പിന്നീട് മസാലകളായ മഞ്ഞൾ പൊടി, മല്ലിപ്പൊടി, മുളക് പൊടി, കുരുമുളക് പൊടി എന്നിവ ചേർത്ത് ഇളക്കുക. ശേഷം ചെറുതായി അരിഞ്ഞ തക്കാളി കൂടി ചേർക്കുക. മിക്സാക്കുക. ശേഷം വെള്ളത്തിലിട്ട പുളി പിഴിഞ്ഞെടുത്ത് അതിൻ്റെ വെള്ളം ഒഴിക്കുക. ഉപ്പ് ഇട്ട് കൊടുത്ത് ഇളക്കുക. വെള്ളം ഒഴിച്ച് തിളപ്പിക്കുക.
തിളച്ചു വന്ന് ഒരു 10 മിനുട്ട് മീഡിയം ഫ്ലെയ്മിൽ വേവിക്കുക. ശേഷം കായപ്പൊടി ചേർക്കുക. അവസാനം മല്ലിപ്പൊടി കൂടി ചേർത്ത് ഇളക്കി വയ്ക്കുക. ടേസ്റ്റ് നോക്കി ഇറക്കി വയ്ക്കുക. നല്ല രുചികരമായ രസം റെഡിയായി കഴിഞ്ഞു. എല്ലാവർക്കും ഇഷ്ടപ്പെടും. വളരെ എളുപ്പത്തിൽ തയ്യാറാക്കുകയും ചെയ്യാം.