ഇനി ഓംലെറ്റ് ഇങ്ങനെ ഉണ്ടാക്കി നോക്കു. വളരെ ടേസ്റ്റിയും ഹെൽത്തിയുമായ അഫ്ഗാനി ഓംലറ്റ് :

മുട്ട കൊണ്ടുള്ള ഓംലെറ്റുകൾ പലതരത്തിൽ ഉണ്ടാക്കാറുണ്ട്. എന്നാൽ ഇന്ന് വ്യത്യസ്തമായ ഒരു മുട്ട ഓംലെറ്റാണ് ഉണ്ടാക്കാൻ പോവുന്നത്. മുട്ട കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഓംലെറ്റാണ് അഫ്ഗാനി ഓംലെറ്റ്. അപ്പോൾ നമുക്ക് ഈയൊരു ഓംലെറ്റ് ഉണ്ടാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം.

ഉരുളക്കിഴങ്ങ് – 1 എണ്ണം, തക്കാളി – 1 എണ്ണം, ഉള്ളി – 1 എണ്ണം, മുട്ട – 3 എണ്ണം, കുരുമുളക് പൊടി – 1/2 ടീസ് പൂൺ, എണ്ണ – 4 ടേബിൾ സ്പൂൺ, മല്ലി ഇല – 1 ടേബിൾ സ്പൂൺ ,ഉപ്പ് – പാകത്തിന്.

ആദ്യം ഒരു കടായ് എടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. ശേഷം അതിൽ എണ്ണ ഒഴിക്കുക. പിന്നീട് നേരിയതായി അരിഞ്ഞ ഉരുളക്കിഴങ്ങ് ഇട്ട് വഴറ്റുക. ശേഷം അതിൽ ഉള്ളി ചെറുതായി അരിഞ്ഞത് ചേർക്കുക. കുറച്ച് ഉപ്പു ചേർത്ത് തക്കാളി ചെറുതായി അരിഞ്ഞത് ചേർക്കുക. ശേഷം കുരുമുളക് പൊടി ചേർക്കുക. ശേഷം മിക്സാക്കി അത് പാകമാവാൻ മൂടിവയ്ക്കുക.

അപ്പോഴേക്കും മൂന്നു മുട്ട എടുത്ത് വയ്ക്കുക. ശേഷം ഒരു മൂന്നു ബൗളെടുത്ത് ഓരോ മുട്ടയും അതിൻ്റെ മഞ്ഞ പൊട്ടാതെ പൊട്ടിച്ചെടുക്കുക. ശേഷം തക്കാളി സോഫ്റ്റായി വരുമ്പോൾ അതിൽ മുട്ട പൊട്ടിച്ചത് ഓരോ ബൗളിലുള്ളതും ഒഴിക്കുക. ശേഷം മുകളിൽ ഒരു നുള്ള് കുരുമുളക് പൊടി വിതറി കൊടുക്കുക.

പിന്നെ മുകളിൽ മുറിച്ചു വച്ച മല്ലിയില ഇട്ട് കൊടുക്കുക. ഇനി പച്ചമുളക് കട്ട് ചെയ്യാതെ വയ്ക്കുക. ശേഷം മൂടിവച്ച് വേവിക്കുക. അധിക സമയം വയ്ക്കേണ്ടതില്ല. തിരിച്ചിടാതെ കട്ട് ചെയ്ത് സെർവ്വിംങ്ങ് പാത്രത്തിലേക്ക് മാറ്റുക. അങ്ങനെ രുചികരമായ അഫ്ഗാനി ഓംലെറ്റ് റെഡി.