വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം അൽഫാം ചിക്കൻ. ഇങ്ങനെ തയ്യാറാക്കുമ്പോൾ റെസ്റ്റോറൻറിൽ കിട്ടുന്ന അതേ രുചിയുണ്ടാവും

അൽഫാം ചിക്കൻ കഴിച്ചിട്ടുണ്ടോ. റംസാനൊക്കെ വളരെ പ്രധാനപ്പെട്ട ഒരു ഡിഷാണിത്. ഇതുണ്ടാക്കുവാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം.        ചിക്കൻ – 1 കിലോ, ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ് – 1 ടീസ്പൂൺ, കുരുമുളക് പൊടി – 1 ടീസ്പൂൺ, തൈര് – 2 ടേബിൾ സ്പൂൺ, ചെറുനാരങ്ങാനീര് – 2 ടേബിൾ സ്പൂൺ, ഉപ്പ്, മല്ലി – 11/2 ടീസ്പൂൺ, പെരുംജീരകം – 1/2 ടീസ്പൂൺ, ജീരകം – 1 ടീസ്പൂൺ, കായ് മുളക് – 5 എണ്ണം, തക്കാളി – ചെറുത് 1, ഉള്ളി – ചെറുത് – 1, വെളുത്തുള്ളി – 2എണ്ണം, പച്ചമുളക് – 1, ഖരം മസാല – 1/2 ടീസ്പൂൺ, ഒലി വോയിൽ – ‘2 ടീസ് സ്പൂൺ 

ആദ്യം ചിക്കനെടുത്ത് വൃത്തിയായി കഴുകിയെടുക്കുക. തൊലി കളയാത്ത ചിക്കനാണ് ഇതിന് നല്ലത്. ശേഷം കട്ടിംങ് ബോഡിൽ ഓരോന്നായി എടുത്ത് ചപ്പാത്തി പലക കൊണ്ട് അടിക്കുക. വലിയ കഷണം ചിക്കനാണ് ആവശ്യം. ശേഷം ഒരു ബൗളിലേക്ക് മാറ്റുക. പിന്നെ അതിൽ തൈര്, ഇ ഞ്ചിവെളുത്തുള്ളി പെയ്സ്റ്റ്, ഉപ്പ്, ചെറുനാരങ്ങാനീര് എന്നിവ ചേർത്ത് മിക്സാക്കുക. ഒരു 15 മിനുട്ട് മൂടിവയ്ക്കുക. പിന്നീട് ഒരു കടായ് എടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക . അതിൽ മല്ലി, ജീരകം, ഉണക്കമുളക്., പെരുംജീരകം എന്നിവയിട്ട് വഴറ്റുക. ശേഷം അത് മിക്സിയുടെ ജാറിൽ ഇട്ട് പൊടിക്കുക. പിന്നീട് അതിൽ തക്കാളി, വെളുത്തുള്ളി, ഉള്ളി, പച്ചമുളക്, മല്ലി ചപ്പ് എന്നിവ ചേർത്ത് അരച്ചെടുക്കുക. ശേഷം നമ്മൾ മിക്സാക്കിയ ചിക്കനിൽ ഈ മസാല ചേർക്കുക. ശേഷം ഒലി വോയിൽ കൂടി ചേർത്ത് കൈ കൊണ്ട് കുഴച്ചു വയ്ക്കുക. അതെടുത്ത് ഫ്രിഡ്ജിൽ ഒരു 6 മണിക്കൂർ വയ്ക്കുക.

ആറു മണിക്കൂർ കഴിഞ്ഞ് തുറന്നു വയ്ക്കുക. ശേഷം ഒരു  പാനെടുത്ത് ഗ്യാസിൽ വച്ച് അതിൽ എണ്ണ ഒഴിക്കുക. ചിക്കൻ കുറച്ച് തണുത്ത ശേഷം അതിൽ വയ്ക്കുക. മൂടിവയ്ക്കുക. ഇടയ്ക്കിടയ്ക്ക് മറിച്ചിട്ട് ഒരു 20 മിനുട്ട് വേവിക്കുക. എല്ലാം അങ്ങനെ വേവിച്ചെടുക്കുക. പിന്നീട് ഒരു ചിരട്ടയുടെ കനലെടുത്ത് ഒരു ചെറിയ സ്റ്റീൽ ബൗളിൽ വയ്ക്കുക. അതെടുത്ത് നമ്മൾ വേവിച്ച ചിക്കൻ്റെ നടുവിൽ വച്ച് മൂടിവച്ച് 5 മിനുട്ട് വയ്ക്കുക. ഇങ്ങനെ തയ്യാറാക്കുമ്പോൾ റെസ്റ്റോറൻറിൽ ഒക്കെ കിട്ടുന്ന അതേ രുചിയുണ്ടാവും. എല്ലാവരും ഒന്ന് തയ്യാറാക്കി നോക്കൂ.

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →