അമൃതംപൊടി കൊണ്ടൊരു കിടിലൻ സ്നാക്ക്സ്. ഇതിന്റെ രുചി ഒന്നു വേറെതന്നെയാണ്.. എളുപ്പം ഉണ്ടാക്കാം

കുട്ടികൾക്കും  മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ടേസ്റ്റിയായ സ്നാക്ക്സ് ആണിത്. ഇതിനുവേണ്ടി ആദ്യം തന്നെ ഒരു ബൗൾ എടുത്ത് അതിലേക്ക് ഒന്നേകാൽ കപ്പ് അമൃതം പൊടി ഇട്ടുകൊടുക്കുക. ഇതിനുശേഷം അടുത്തതായി ചെറിയ സവോള ചെറുതാക്കി അരിഞ്ഞത് ഇട്ടു കൊടുക്കുക. ഇതിൻറെ കൂടെ ഇഞ്ചിയും ഒപ്പം വെളുത്തുള്ളിയും ചെറുതായി അരിഞ്ഞത് അതിലേക്ക് ഇട്ടു കൊടുക്കുക.

രണ്ടും ഒരേ അളവിൽ വേണം ഇട്ടുകൊടുക്കാൻ.  ഏകദേശം ഒരു ടേബിൾ സ്കൂൾ ഇഞ്ചിയും വെളുത്തുള്ളിയും ഇട്ടുകൊടുക്കാം. അടുത്തതായി മീഡിയം സൈസിൽ  ഒരു ഉരുളൻ കിഴങ്ങ് വേവിച്ചതിനു ശേഷം അതിലേക്ക് ഉടച്ചു ചേർക്കുക. ടൊമാറ്റോ അല്ലെങ്കിൽ ചില്ലി അല്ലെങ്കിൽ ഏതെങ്കിലും സോസ് ചേർത്ത് കൊടുക്കാവുന്നതാണ്. സോസ് ചേർത്ത് കൊടുത്തില്ലെങ്കിലും കുഴപ്പമില്ല.

ഇതിനു ശേഷം കാൽ ടീസ്പൂൺ മഞ്ഞൾപൊടിയും ആവശ്യത്തിന് മുളകുപൊടിയും ചേർത്ത് കൊടുക്കുക. മുക്കാൽ ടീസ്പൂൺ ഗരംമസാലയും ചേർത്ത് കൊടുക്കാവുന്നതാണ് ആണ്. ഗരം മസാല ഇല്ലെങ്കിൽ ചിക്കൻ മസാല ചേർത്ത് കൊടുക്കാവുന്നതാണ്.  അടുത്തതായി ഒരു മുട്ട പൊരിച്ചത് ചേർത്ത് കൊടുക്കുക.  ആവശ്യമെങ്കിൽ ഇതിലേക്ക് മല്ലിയിലയും ഇടാവുന്നതാണ്. എല്ലാ ചെലവുകളും ചേർത്തതിനുശേഷം സ്പൂൺ അല്ലെങ്കിൽ കൈകൾ ഉപയോഗിച്ച് നന്നായി കുഴച്ചെടുക്കുക.

കുഴിച്ച് എടുക്കുമ്പോൾ വെള്ളം ചേർക്കാതെ കുഴച്ചെടുക്കുവാൻ പ്രത്യേകമായി ശ്രദ്ധിക്കുക. അല്പം എണ്ണ കൂടി ചേർത്ത് കുഴച്ചെടുക്കുക. ഇതിനുശേഷം ഒരു പ്ലേറ്റിൽ കുറച്ച് എണ്ണ ഒഴിച്ച് അതിലേക്ക് കുഴച്ചു വെച്ച മിക്സ് ഇട്ടുകൊടുക്കുക. ഇതിനുശേഷം അത് നന്നായി പ്ലേറ്റിൽ സെറ്റ് ചെയ്യുക. അൽപ്പം സമയത്തിന് ശേഷം ഇഷ്ടമുള്ള ആകൃതിയിൽ മുറിച് എടുക്കുക.

മുറിച്ചെടുത്ത കഷ്ണങ്ങൾ വറതെടുക്കുന്നതിനായി ഒരു പാനിലേക്ക് അല്പം മാത്രം എണ്ണ ഒഴിച്ചു കൊടുക്കുക. ഡീപ് ഫ്രൈ ചെയ്യാതിരിക്കാൻ ശ്രമിക്കുക കാരണം ഡീപ് ഫ്രൈ ചെയ്താൽ കരിഞ്ഞു പോകുവാനുള്ള സാധ്യത വളരെ കൂടുതലാണ്. എണ്ണ നന്നായി ചൂടായതിനു ശേഷം മുറിച്ചു വെച്ച കഷണങ്ങൾ അതിലേക്ക് ഇട്ടു കൊടുക്കുക.

ലോ ഫ്ളൈയിം മുതൽ മീഡിയം ഫ്ളൈമിൽ വരെ മാത്രം വറത്തെടുക്കുവാൻ ശ്രദ്ധിക്കുക. ഒരു ഭാഗം നല്ലപോലെ മൂത്ത് കഴിഞ്ഞാൽ മാത്രം മറച്ചിട്ടു കൊടുക്കുക. രണ്ടു ഭാഗവും ആയി കഴിഞ്ഞാൽ പാനിൽ നിന്നും മാറ്റുക. സ്വാദിഷ്ടമായ സ്നാക്ക്സ് റെഡിയായി കഴിഞ്ഞു. നല്ല ടേസ്റ്റ് ഉള്ള ഈ റെസിപ്പി വീട്ടിൽ ചെയ്ത് നോക്കുക.

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →