ഇത്രയും രുചിയിൽ ഒരു അരിമുറുക്ക് കഴിച്ചിട്ടുണ്ടോ.. വീട്ടിൽ വെറും കുറച്ചു സമയത്തിനുള്ളിൽ നമുക്കിത് തയ്യാറാക്കാം..

വൈകുന്നേരം ചായയ്ക്ക് എന്തെങ്കിലും ഒരു സ്നാക്സ് എല്ലാവർക്കും നിർബന്ധമാണ്. അതു കൊണ്ട് അരിമുറുക്ക് പോലത്തേത് ഉണ്ടാക്കിയാൽ കുറേ ദിവസം ഉപയോഗിക്കുകയും ചെയ്യാം. കുട്ടികൾക്ക് ഒരു പാട് ഇഷ്ടപ്പെടുകയും ചെയ്യും. വൈകുന്നേരം സ്നാക്സ് എന്തുണ്ടാക്കും എന്ന ടെൻഷനും വേണ്ട. അപ്പോൾ ഇതിന് ആവശ്യമായ ചേരുവകൾ എന്തൊക്കെയാണെന്ന് നോക്കാം. അരിപ്പൊടി – 1 കപ്പ്, ഉപ്പ്, ചൂടു വെള്ളം, കായം – 1/4 ടീസ്പൂൺ, മുളക് പൊടി – 1 ടീസ്പൂൺ, എള്ള് – 1 ടീസ്പൂൺ, നെയ്യ് – 1 ടീസ്പൂൺ,എണ്ണ – ഫ്രൈ ചെയ്തെടുക്കാൻ.

ആദ്യം 1 കപ്പ് വെള്ളം എടുത്ത് പാനിൽ ഒഴിച്ച് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. ശേഷം ഒരു ബൗളിൽ അരിപ്പൊടി ചേർക്കുക. അരി പ്പൊടി എടുക്കുമ്പോൾ നൂൽപുട്ടിൻ്റെ പൊടി എടുക്കുക. പുട്ടുപൊടി എടുത്താൽ അത്രയ്ക്ക്  ശരിയാവില്ല. അരിപ്പൊടിയിൽ മുളക് പൊടി, കായം, ഉപ്പ് എന്നിവയിട്ട് മിക്സാക്കുക. പിന്നീട് കറുത്ത എള്ള്  കൂടി ചേർക്കുക. വെള്ളം തിളക്കുമ്പോൾ നെയ്യ് ചേർക്കുക. ശേഷം ഇറക്കി വയ്ക്കുക. ചൂടോടുകൂടിയ വെള്ളം അരിപ്പൊടിയിൽ ഒഴിച്ച് സ്പൂൺ കൊണ്ട് ഇളക്കുക. ചിലർ വെള്ളത്തിൽ അരിപൊടിയിട്ടും ഉണ്ടാക്കും.

പിന്നീട് ചൂടു തണിഞ്ഞ ശേഷം കൈ കൊണ്ട് മിക്സാക്കുക. ഉരുട്ടി മൂടി വയ്ക്കുക. ശേഷം നൂൽപുട്ട് മെയ്ക്കർ എടുത്ത് അതിൽ സ്റ്റാർ അച്ച് ഇടുക. മുറുക്ക് ഷെയ്പ്പ് വരാൻ സ്റ്റാർ അച്ച് വേണം .ശേഷം  നമ്മൾ തയ്യാറാക്കി വച്ച അരിയുടെ മിക്സ് അതിൽ നിറച്ച് മൂടുക. ശേഷം കരൺടിയിൽ മുറുക്ക് ഷെയ്പ്പിൽ ആക്കി എടുക്കുക.

പിന്നീട് ഒരു കടായ് എടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക.അതിൽ എണ്ണ ഒഴിക്കുക. എണ്ണ ചൂടായ ശേഷം അതിൽ മുറുക്ക് ഇടുക. രണ്ടു ഭാഗവും ഫ്രൈ ചെയ്തെടുക്കുക. പിന്നീട് എല്ലാം അതുപോലെ തയ്യാറാക്കുക. കുറച്ചു ചൂടു തണുത്ത ശേഷം കഴിച്ചു നോക്കൂ. ക്രിസ്പി മുറുക്ക് റെഡി. വീട്ടിൽ വെറും കുറച്ചു സമയത്തിനുള്ളിൽ നമുക്കിത് തയ്യാറാക്കാം. കുട്ടികൾക്ക് ഒരു പാട് ഇഷ്ടപ്പെടുകയും ചെയ്യും. എല്ലാവരും ട്രൈ ചെയ്തു നോക്കൂ. തീർച്ചയായും വീണ്ടും ഉണ്ടാക്കുകയും ചെയ്യും.

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →