കൂവ, ചേമ്പ്, കിഴങ്ങ് തുടങ്ങിയ നാടൻ വിഭവങ്ങൾ കഴിക്കാൻ ന്യുജനറേഷൻ കുട്ടികൾക്ക് വലിയ താത്പര്യം കാണില്ല. എങ്കിലും പഴമക്കാരുടെ മെയിൻ ഭക്ഷണമായിരുന്നു ഇതൊക്കെ. പക്ഷേ ഇതുപോലെയൊരു തോരനാണ് തയ്യാറാക്കുന്നതെങ്കിൽ ചിലപ്പോൾ എല്ലാവർക്കും ഇഷ്ടമായേക്കാം. അതിനാൽ ഈ തോരൻ എങ്ങനെ തയ്യാറാക്കാൻ എന്തൊക്കെ വേണമെന്ന് നോക്കാം.
കൂവ – 500, വെള്ളം – 11/2 കപ്പ്, തേങ്ങ – 1/2 കപ്പ്, പച്ചമുളക് – 2 എണ്ണം, കടുക് -1 ടീസ്പൂൺ, വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ, മല്ലിപ്പൊടി – 1/4 ടീസ്പൂൺ, കായ് മുളക്- 2 എണ്ണം, കറിവേപ്പില. തന്നെ
കൂവ വൃത്തിയായി തോൽ കളഞ്ഞ് കഴുകി എടുക്കുക. ശേഷം വട്ടത്തിൽ ചെറുതായി മുറിച്ചെടുക്കുക. പിന്നീട് ഒരു കുക്കറിൽ ഇടുക. അതിൽ ഒന്നര കപ്പ് വെള്ളം ഒഴിച്ച് മഞ്ഞൾ പൊടിയും, മുളകുപൊടിയും, 2 പച്ചമുളകും, ഉപ്പും ചേർത്ത് കുക്കർ മൂടിയ ശേഷം ഗ്യാസിൽ വയ്ക്കുക. ഗ്യാസ് ഓണാക്കി 3 വിസിൽ വരുത്താം.
ശേഷം ഇറക്കി വയ്ക്കുക. തണുത്ത ശേഷം കുക്കർ ഓണാക്കി അതിൽ ചിരവിയെടുത്ത തേങ്ങ ഇടുക. കുറച്ച് വെള്ളം വറ്റിയ ശേഷം ഇറക്കി വയ്ക്കുക. ശേഷം ഒരു ചെറിയ കടായ് എടുത്ത് ഗ്യാസിൽ വയ്ക്കുക. അതിൽ വെളിച്ചെണ്ണ ഒഴിക്കുക.
എണ്ണ ചൂടായി വരുമ്പോൾ അതിൽ കടുക് ചേർക്കുക. പിന്നീട് കറിവേപ്പിലയും, കായ്മുളകും ചേർക്കുക. ശേഷം അതെടുത്ത് കൂവയിൽ ഒഴിക്കുക. അങ്ങനെ നമ്മുടെ രുചികരമായ കൂവ തോരൻ റെഡി. ചോറിൻ്റെ കൂടെയോ വൈകുന്നേരത്തെ ചായയുട കൂടെയോ തയ്യാറാക്കി നോക്കു.