അസ്ത്രം കഴിച്ചിട്ടുണ്ടോ. ഇല്ലെങ്കിൽ ഇന്നു തന്നെ തയ്യാറാക്കി കഴിച്ചു നോക്കു.


നാടൻ വിഭവങ്ങൾ കഴിക്കാൻ എല്ലാവർക്കും ഇഷ്ടമായിരിക്കും. എന്നാൽ ഇന്ന് നമുക്ക് ടേസ്റ്റി നാടൻ വിഭവം തയ്യാറാക്കി നോക്കാം. ഈയൊരു കറി അധികം ആളുകൾ ഒന്നും കേട്ടിട്ടുണ്ടാവില്ല. എന്നാൽ ഇത് കഞ്ഞിയുടെ കൂടെ കഴിക്കാൻ സൂപ്പർ ടേസ്റ്റാണ്. അപ്പോൾ ഇത് തയ്യാറാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം.

ചേന, കാച്ചിൽ, ചേമ്പ് – 1 കപ്പ്, മഞ്ഞൾപൊടി- 1/2 ടീസ്പൂൺ, മുളക്പൊടി – 1 ടീസ്പൂൺ, ഉപ്പ് – ആവശ്യത്തിന്, വെള്ളം, പച്ചമുളക് – 4 എണ്ണം, തേങ്ങ- 1/2 മുറി, വെളുത്തുള്ളി – 3 എണ്ണം, ജീരകം – 1 ടീസ്പൂൺ, മഞ്ഞൾപൊടി- 1/2 ടീസ്പൂൺ, കടുക് – 1/2 ടീസ്പൂൺ, കറിവേപ്പില, കായ്മുളക്.

ഇത് തയ്യാറാക്കി എടുക്കാൻ ആദ്യം തന്നെ ചേന, കാച്ചിൽ, ചേമ്പ് എന്നിവ വൃത്തിയായി തോൽകളഞ്ഞ് മുറിച്ചെടുക്കുക. ശേഷം വൃത്തിയായി കഴുകി എടുക്കുക. ചേമ്പ് ഇല്ലെങ്കിൽ ചേനയും കാച്ചിലും മാത്രം ഉപയോഗിക്കാം. പിന്നീട് ഇതെടുത്ത് കുക്കറിൽ ഇട്ട് വെള്ളം ഒഴിക്കുക. ശേഷം ഉപ്പും, മഞ്ഞളും, മുളകും, പച്ചമുളകും ഇട്ട് കൊടുത്ത് ഗ്യാസിൽ വച്ച് 4 വിസിൽ വരുത്തുക. അപ്പോഴേക്കും തേങ്ങ ചിരവിയത് മിക്സിയുടെ ജാറിലിടുക. അതിൽ ജീരകം, വെളുത്തുള്ളി, മഞ്ഞൾ പൊടി എന്നിവ ചേർത്ത് അരച്ചെടുക്കുക.

പിന്നീട് പാകമായോ നോക്കി അതിൽ തേങ്ങ അരച്ചത് ചേർക്കുക. മിക്സാക്കുക. ശേഷം തിളച്ചു വന്നതിനു ശേഷം പാകത്തിന് ഉപ്പ് ചേർത്ത് ഇറക്കിവയ്ക്കുക. അധികം വെള്ളം ആവരുത്. കുറച്ച് കട്ടയിൽ തന്നെ ഇറക്കി വയ്ക്കുക. പിന്നീട് ചെറിയൊരു കടായ് എടുത്ത് ഗ്യാസിൽ വയ്ക്കുക. അതിൽ വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടായി വരുമ്പോൾ കടുകിട്ട് പൊട്ടിക്കുക.

പിന്നീട് കറിവേപ്പിലയും കായ്മുളകും ചേർത്ത് ഇറക്കിവച്ച് കറിയിൽ ഒഴിക്കുക. അങ്ങനെ രുചികരമായ അസ്ത്രം റെഡി. കഞ്ഞിയുടെ കൂടെ ഇത് കഴിച്ചു നോക്കൂ. അപ്പോൾ മാത്രമേ ഇതിൻ്റെ രുചി മനസ്സിലാവൂ.