ഉരുളക്കിഴങ്ങ് ഫിംഗേഴ്സാണ് നാം കൂടുതൽ കഴിക്കാറ്. എന്നാൽ ഇന്ന് വ്യത്യസ്ഥമായ ഒരു ഫിംഗേഴ്സ് ഉണ്ടാക്കാം. അവൽ കൊണ്ടൊരു വ്യത്യസ്തമായ സ്നാക്സ്. അവൽ ഫിംഗേഴ്സ്. അതിന് എന്തൊക്കെ ചേരുവകൾ വേണമെന്ന് താഴെ നോക്കാം. ഉരുളക്കിഴങ്ങ് – 2 എണ്ണം, അവൽ – 1 കപ്പ്, പച്ചമുളക് – 1, മല്ലി ചപ്പ്, ഉപ്പ് – ആവശ്യത്തിന്, എണ്ണം.
ആദ്യം തന്നെ അവൽ എടുത്ത് മിക്സിയുടെ ജാറിലിട്ട് പൊടിച്ചെടുക്കുക. ഞാൻ വെള്ള അവൽ ആണ് എടുത്തത്. പിന്നീട് ഉരുളക്കിഴങ്ങ് എടുത്ത് കഴുകി ഒരു കുക്കറിൽ ഇടുക. ഗ്യാസിൽ വച്ച് അടിയേണ്ട പാകത്തിൽ വേവിച്ചെടുക്കുക. പിന്നീട് ഒരു ബൗളിൽ പൊടിച്ചെടുത്ത അവൽ ഇടുക. അതിൽ ചെറിയ കഷണങ്ങളായി ഉള്ളിയിടുക. പച്ചമുളകിടുക. മല്ലി ചപ്പിടുക. ഉപ്പിടുക. എന്നിട്ട് മിക്സാക്കുക. ശേഷം നമ്മൾ വേവിച്ചു വച്ച ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് ഒരു പാത്രത്തിലിട്ട് ഫോക്ക് കൊണ്ട് നല്ല വണ്ണം അടിക്കുക. അതെടുത്ത് അവിലിലിട്ട് മിക്സാക്കുക. നല്ല വണ്ണം കൈ കൊണ്ട് കുഴക്കുക. പിന്നീട് ഒരു ഉരുളയെടുത്ത് നീളത്തിൽ ആക്കുക. ഒരു വിരലിൻ്റെ തടിപ്പ് മാത്രമേ പാടുള്ളൂ. അങ്ങനെ ഓരോ ഫിംഗേഴ്സും തയ്യാറാക്കി വയ്ക്കുക.
പിന്നീട് ഒരു കടായ് എടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. അതിൽ എണ്ണ ഒഴിക്കുക. എണ്ണ ചൂടായ ശേഷം ഓരോ ഫിഗേഴ്സും എടുത്ത് അതിൽ ഇട്ട് ഫ്രൈ ചെയ്തെടുക്കുക. നല്ല രുചികരമായ അവൽ ഫിംഗേഴ്സ് റെഡി. റൊമാറ്റ കെച്ചപ്പ് കൂട്ടി കഴിച്ചു നോക്കൂ സൂപ്പർ ടേസ്റ്റാണ്.