അവൽ കൊണ്ടുള്ള വട കഴിച്ചിട്ടുണ്ടോ, നല്ല മൊരിഞ്ഞ അവൽ വട. എല്ലാവരും ഒന്ന് ട്രൈ ചെയ്ത് നോക്കു

അവൽ കൊണ്ട് നമ്മൾ ഉപ്പുമാവ് മാത്രമാണ് പൊതുവെ ഉണ്ടാക്കുന്നത്. എന്നാൽ ഇന്ന് പല വിഭവങ്ങൾ ഉണ്ടാക്കുന്നുണ്ട്. പായസം, വട, തുടങ്ങിയവ ഒക്കെ ഇന്ന് ഉണ്ടാക്കുന്നുണ്ട്. അതിൽ ഞാൻ ഇന്ന് ഉണ്ടാക്കുന്നത് അവൽ കൊണ്ട് ഒരു വടയാണ്.  വെളുത്ത അവൽ കൊണ്ടുള്ള വടയാണ്. ബ്രൗൺ അവൽ കൊണ്ടും ഉണ്ടാക്കാം. നല്ല മൊരിഞ്ഞ വടയാണ് കിട്ടോ. അധികം ചേരുവകൾ ഒന്നും തന്നെ വേണ്ട. എന്തൊക്കെ വേണമെന്ന് നമുക്ക് നോക്കാം.                   

അവൽ – 1 കപ്പ് ,ഉള്ളി – 1 ,പച്ചമുളക് – 2, കുരുമുളക് പൊടി – 1/2  ടീസ്പൂൺ, അരിപ്പൊടി – 1 ടേബിൾ സ്പൂൺ, തരി – 1 ടേബിൾ സ്പൂൺ, ഉപ്പ് ,തൈര് – 1 ടേബിൾ സ്പൂൺ,കറിവേപ്പില.

ആദ്യം ഒരു ബൗളിൽ  അവൽ എടുത്ത് കഴുകുക. അധിക സമയം വെള്ളത്തിൽ ഇടരുത്. ഒന്നോ രണ്ടോ തവണ കഴുകി  ഒരു അരിപ്പയിൽ ഇടുക. പിന്നീട് മറ്റൊരു  പാത്രത്തിൽ വെള്ളം പിഴിഞ്ഞ് ഇടുക. പിന്നീട് അതിൽ ചെറിയ കഷണങ്ങളായി അരിഞ്ഞ ഉള്ളി ഇടുക. പച്ചമുളകിടുക. അതിൽ അരിപ്പൊടിയും തരിയും ഇടുക. പിന്നെ ഉപ്പ് ചേർക്കുക. ശേഷം കറിവേപ്പില ചെറിയ കഷണങ്ങളായി അരിഞ്ഞത് ചേർക്കുക. പിന്നെ തൈരും കൂടി ചേർത്ത് നന്നായി കൈ കൊണ്ട് മിക്സ് ചെയ്യുക. ഒരു പത്തു മിനുട്ട് സമയം വയ്ക്കുക. 

പിന്നീട് ഒരു കടായ് എടുത്ത് ഗ്യാസിൽ വയ്ക്കുക. ഗ്യാസ് ഓണാക്കി അതിൽ എണ്ണ ഒഴിക്കുക. എണ്ണ ചൂടായ ശേഷം നമ്മൾ തയ്യാറാക്കി വച്ച വടയുടെ കൂട്ടെടുത്ത് വയ്ക്കുക. ഒരു പാത്രത്തിൽ കുറച്ച് വെള്ളം വയ്ക്കുക. പിന്നീട് കുറച്ച് വെള്ളം കൈയ്യിൽ തടവി ഒരു ഉരുള എടുത്ത് കൈയ്യിൽ വയ്ക്കുക. പിന്നെ അത് മറ്റേ കൈ കൊണ്ട് പരത്തി നടുവിൽ വിരൽ കൊണ്ട് ഒരു ഹോൾ ആക്കുക. കാണുമ്പോൾ ഉഴുന്നു വട പോലെ ഉണ്ടാവും. ശേഷം ചൂടായ എണ്ണയിലിട്ട് ഫ്രൈ ചെയ്തെടുക്കുക. ഓരോ വടയും അങ്ങനെ തയ്യാറാക്കുക. സാമ്പാറിൻ്റെ യോ ചട്നിയുടെയോ  കൂടെ കഴിച്ചു നോക്കു.ഉഴുന്നു  വടയേക്കാൾ രുചിയാണ് കിട്ടോ. എല്ലാവരും ഒന്ന് ട്രൈ ചെയ്ത് നോക്കു.

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →