വ്യത്യസ്തമായ ഒരു കട്ലറ്റ് ഉണ്ടാക്കാം. സ്വീറ്റ് ആയ ബനാന കട്ലറ്റ്. വൈകുന്നേരം സ്നാക്സായിട്ട് ഇത് സൂപ്പർ സാധനമാണ്. ഇതുണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് പറയാം. നേന്ത്രപ്പഴം – 4 എണ്ണം, മൈദ – 3 ടേബിൾ സ്പൂൺ, പൊടിച്ച പഞ്ചസാര – 6 ടേബിൾ സ്പൂൺ, തേങ്ങ – 1 1/2 കപ്പ് ,പശുവിൻ നെയ്യ് – 1 ടീസ്പൂൺ, ഏലക്കായ പൊടിച്ചത് – 1 ടേബിൾ സ്പൂൺ, ബ്രെഡ് പൊടി – 1/2 കപ്പ്, എണ്ണ.
നമുക്ക് ഇനി പഴം കട്ലറ്റ് ഉണ്ടാക്കാം. ആദ്യം തന്നെ പഴo എടുത്ത് ‘രണ്ടു ഭാഗത്തെയും സൈഡ് കത്തി കൊണ്ട് മുറിക്കുക. പിന്നീട് ഒരു ഇഡ്ഡിലി പാത്രമെടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. അതിൽ വെള്ളം ഒഴിക്കുക. പിന്നിട് ആവി വരുവാൻ വേണ്ടി മുകളിൽ വച്ച പാത്രത്തിൽ പഴം വയ്ക്കുക. ഒരു 5 മിനുട്ടെങ്കിലും വയ്ക്കുക. പിന്നീട് പാകമായ ശേഷം ഓഫാക്കുക. ചൂടാറിയ ശേഷം അതിൻ്റെ തൊലി കളഞ്ഞ് ഉള്ളിലുള്ള കറുപ്പു ഭാഗവും കളഞ്ഞ് പഴം നന്നായി സ്പൂൺ കൊണ്ട് അടിക്കുക. പിന്നെ അതിൽ നാം എടുത്തു വച്ച പഞ്ചസാരയും തേങ്ങയും ഏലക്കാപ്പൊടിയും, പശുവിൻ നെയ്യ് എന്നിവ ഇട്ട് കുഴക്കുക. കുറച്ച് ബ്രെഡ് പൊടി ഇട്ട് കുഴച്ചു വയ്ക്കുക. ശേഷം ഒരു ബൗളിൽ മൈദയിട്ട് അതിൽ വെള്ളം ഒഴിച്ച് കലക്കി വയ്ക്കുക. അധികം കട്ടയാവരുത്. മൈദയ്ക്ക് പകരം മുട്ടയും ഉപയോഗിക്കാം.
നമുക്ക് ഒരു കടായ് എടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക.അതിൽ എണ്ണ ഒഴിക്കുക. എണ്ണ ചൂടായ ശേഷം ഓരോ കട് ലറ്റ് കൈയിൽ വച്ച് പരത്തി മൈദയിൽ മുക്കി ബ്രെഡ് പൊടിയിൽ ഇട്ട് കായിയിൽ ഇട്ട് പൊരിച്ചെടുക്കുക. നല്ല സൂപ്പർ ബനാന കട് ലറ്റ് റെഡി. എല്ലാവരും ഉണ്ടാക്കി നോക്കൂ. ടേസ്റ്റിയാണ്.