ഇതു പോലെ പഴംപൊരി തയ്യാറാക്കി നോക്കൂ. എപ്പോഴും കഴിക്കുന്ന പഴംപൊരിയിൽ നിന്നൊരു വ്യത്യസ്ത രുചി.


പഴംപൊരി നമുക്ക് എല്ലാവർക്കും ഇഷ്ടമുള്ള സ്നാക്സാണല്ലോ. എന്നാൽ നാം എപ്പോഴും കഴിക്കുന്നത് ഒരേ ടൈപ്പിലുള്ള പഴംപൊരിയാണല്ലോ. എന്നാൽ ഇന്ന് നമുക്ക് വ്യത്യസ്തമായൊരു പഴം പൊരി തയ്യാറാക്കി നോക്കാം. വീട്ടിലുള്ള സാധനങ്ങൾ കൊണ്ട് നമുക്ക് ഈസിയായി ഈ പഴംപൊരി തയ്യാറാക്കാം.

ഇതുണ്ടാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം. മൈദ – 1 കപ്പ്, അരിപ്പൊടി – 1/4 കപ്പ്, തൈര് – 1/2 കപ്പ്, പഞ്ചസാര – 2 ടീസ്പൂൺ, ഉപ്പ് – 1/4 ടീസ്പൂൺ, ബേക്കിംങ്ങ് സോഡ – 1/4 ടീസ്പൂൺ, വെള്ളം – ആവശ്യത്തിന്, മഞ്ഞൾപ്പൊടി – ഒരു നുള്ള്, എണ്ണ – ഫ്രൈ ചെയ്യാനാവശ്യത്തിന്. ഇതൊക്കെ കൊണ്ട് നമുക്ക് എളുപ്പത്തിൽ പഴംപൊരി തയ്യാറാക്കിയെടുക്കാം. നമുക്ക്

ആദ്യം ഒരു ബൗളെടുത്ത് അതിൽ മൈദയും, അരിപ്പൊടിയും, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് മിക്സ് ചെയ്യുക. ശേഷം ബേക്കിംങ് സോഡ ചേർക്കുക. ഒരു നുള്ള് ഉപ്പും, 2 ടീസ്പൂൺ പഞ്ചസാരയും ചേർത്ത് മിക്സാക്കുക. പിന്നെ തൈരും ചേർത്ത് നല്ല രീതിയിൽ മിക്സാക്കുക. പിന്നീട് വെള്ളം ചേർത്ത് നല്ല സോഫ്റ്റായി കലക്കിയെടുക്കുക. വെള്ളം ആയി പോവരുത്. കുറച്ച് കട്ടിയിൽ വേണം കലക്കിയെടുക്കാൻ. ഒരു രണ്ട് മിനുട്ട് അങ്ങനെ വയ്ക്കുക.

ശേഷം മുറിച്ച് വയ്ക്കുക. പിന്നീട് ഒരു കടായ് എടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. എണ്ണ ചൂടായ ശേഷം മുറിച്ചു വച്ച പഴമെടുത്ത് മാവിലിട്ട് കോരിയെടുത്ത് ചൂടായ എണ്ണയിൽ ഇടുക. അപ്പോൾ നല്ല രീതിയിൽ പൊങ്ങി വരും. അപ്പോൾ മറുവശവും തിരിച്ചിട്ട് കളർ മാറ്റം വന്നാൽ കോരിയെടുക്കുക. ഓരോ പഴവും ഇങ്ങനെ ഫ്രൈ ചെയ്തെടുക്കുക. അങ്ങനെ വ്യത്യസ്തമായ പഴംപൊരി റെഡി. ഇതു പോലെ ഒരു പഴം പൊരി നിങ്ങളും ട്രൈ ചെയ്തു നോക്കൂ. എല്ലാവർക്കും തീർച്ചയായും ഇഷ്ടപ്പെടും.