വാഴപ്പഴത്തേക്കാൾ ഗുണമേന്മയുള്ള വാഴക്കൂമ്പ് കട്ലറ്റ്, ഒരു വെറെറ്റി കട്ലറ്റ്.

പല വിധത്തിലുള്ള വിറ്റാമിനുകളും, ധാതുക്കളും അടങ്ങിയിട്ടുള്ളതാണ്‌ വാഴക്കൂമ്പ്. ആ വാഴക്കൂമ്പു കൊണ്ടുള്ള ഒരു കട്ലറ്റാണ് ഇന്ന് ഉണ്ടാക്കുന്നത്. വളരെ രുചിയേറിയ ഈ കൂമ്പ് കട്ലറ്റ് ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം. അതിനാവശ്യമായ ചേരുവകൾ താഴെ കൊടുക്കാം. ‘

വാഴക്കൂമ്പ് അരിഞ്ഞത് – ഒന്നര കപ്പ്, ഉള്ളി – 1/4 കപ്പ്, പച്ചമുളക് – 1 എണ്ണം, ഇഞ്ചി – ഒന്നര ടീസ്പൂൺ, കറിവേപ്പില – 2 തണ്ട്, ഉരുളക്കിഴങ്ങ് – 2 എണ്ണം, കടല – 1/4 കപ്പ്, മുളക്പൊടി – 1/2 ടീസ്പൂൺ, മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ, മല്ലിപ്പൊടി – 1/2 ടീസ്പൂൺ, ഗരം മസാല – 1/2 ടീസ്പൂൺ, ഉപ്പ് – ആവശ്യത്തിന്, എണ്ണ – ഫ്രൈ ചെയ്യാനാവശ്യത്തിന്, മുട്ട വെള്ള, റൊട്ടിപ്പൊടി – അര കപ്പ്.ഇത്രയും ചേരുവകൾ കൊണ്ട് നമുക്ക് കൂബ് കട് ലറ്റ് തയ്യാറാക്കി എടുക്കാം.

ആദ്യം ഉരുളക്കിഴങ്ങും കടലയും വൃത്തിയായി കഴുകി ഒരു പാത്രത്തിലിടുക. അത് കുക്കറിൽ വച്ച് ഗ്യാസ് ഓണാക്കുക. ശേഷം 6 വിസിൽ വന്ന ശേഷം ഇറക്കി വയ്ക്കുക. പിന്നീട് തണുത്ത ശേഷം കടലയും ഉരുളക്കിഴങ്ങും അടിച്ചു വയ്ക്കുക. ഇനി ഒരു കടായ് എടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. ശേഷം എണ്ണ – ഒഴിക്കുക. എണ്ണ ചൂടായി വരുമ്പോൾ കറിവേപ്പിലയും ചെറുതായി അരിഞ്ഞ ഉള്ളിയും ചേർക്കുക. ശേഷം ഇഞ്ചി ചതച്ചത് ചേർക്കുക.. പിന്നെ പച്ചമുളക് ചെറുതായി അരിഞ്ഞത് ചേർക്കുക. ഇനി മസാലകളായ മഞ്ഞൾ പൊടി, മല്ലിപൊടി, മുളക് പൊടി എന്നിവ ചേർക്കുക. മസാലകൾ വഴന്നു വരുമ്പോഴേക്കും വാഴക്കൂമ്പ് ചെറുതായി അരിഞ്ഞത് ചേർക്കുക.

കുറച്ച് ഉപ്പു കൂടി ചേർത്ത് വെള്ളം കുടഞ്ഞ് വേവാൻ മൂടി വയ്ക്കുക. ശേഷം കൂമ്പ് പാകമാവുമ്പോൾ കടലയും, ഉരുളക്കിഴങ്ങും ഉടച്ചത് ചേർക്കുക. പിന്നെ കുറച്ച് ഗരം മസാല ചേർത്ത് മിക്സാക്കുക. ശേഷം ഇറക്കി വയ്ക്കുക. ഒരു ബൗളിൽ ബ്രഡ് പൊടി എടുത്തു വയ്ക്കുക. വേറൊരു ബൗളിൽ മുട്ടയുടെ വെള്ള എടുത്ത് വയ്ക്കുക. വെജിറ്റേറിയൻസാണെങ്കിൽ മുട്ടയ്ക്ക് പകരം മൈദ കലക്കിയതും ഉപയോഗിക്കാം.

ഇനി തയ്യാറാക്കി വച്ച വാഴക്കൂമ്പ് മിക്സ് ഓരോ ഉരുളകളാക്കി വയ്ക്കുക. ശേഷം ഒരു കടായ്‌ എടുത്ത് ഗ്യാസിൽ വച്ച് ഫ്രൈ ചെയ്യാനാവശ്യമായ എണ്ണ ഒഴിക്കുക. ഓരോ ഉരുളയും കട്ലറ്റ് ഷെയ്പ്പിലാക്കി മുട്ടയിൽ മുക്കി ബ്രെഡ് പൊടിയിൽ മുക്കി ചൂടായ എണ്ണയിൽ ഇടുക. രണ്ടു ഭാഗവും പാകമായ ശേഷം കോരി എടുക്കുക. അങ്ങനെ എല്ലാ കട് ലറ്റും തയ്യാറാക്കി എടുക്കുക. ശേഷം ടൊമാറ്റോ സോസ് കൂട്ടി കഴിച്ചു നോക്കൂ. വളരെ ടേസ്റ്റിയായ നാടൻ കട്ലറ്റ് റെഡി.