വീട്ടിൽ നിന്ന് ഈസിയായി തയ്യാറാക്കാം ബാസ്ക്കറ്റ് ഷവർമ്മ. സൂപ്പർ ടേസ്റ്റിൽ.

ഷവർമ്മ ഹോട്ടലിൽ നിന്ന് കഴിക്കുന്നവർക്ക് വീട്ടിൽ നിന്ന് ഈസിയായി തയ്യാറാക്കാം ബാസ്ക്കറ്റ് ഷവർമ്മ. ഇത് തയ്യാറാക്കാൻ അധികം ചേരുവകൾ ഒന്നും വേണ്ട കേട്ടോ. അപ്പോൾ എന്തൊക്കെ വേണമെന്ന് നമുക്ക് നോക്കാം.. 

മൈദ – 1 കപ്പ് , ഉപ്പ് , ഉള്ളി – 1, കാരറ്റ് – 1 ചെറുത്, കാപ്സിക്കം – 1 ചെറുത്, ചിക്കൻ – കൊട്ടില്ലാത്തത് 6 കഷണം, ഖരം മസാല – അര ടീസ്പൂൺ, ടൊമാറ്റോ സോസ്, ഗാർലിക് സോസ്, മയോണൈസ്, എണ്ണ, മല്ലി ചപ്പ്. 

ആദ്യം തന്നെ ഒരു ബൗളിൽ മൈദ എടുത്ത് ഇടുക .അതിൽ ഉപ്പിടുക. പിന്നീട് വെളളം ഒഴിച്ച് ചപ്പാത്തിക്ക് കുഴക്കുന്നത് പോലെ കുഴച്ചെടുക്കുക. ശേഷം ചിക്കൻ കുരുമുളകും ഉപ്പും ഇട്ട് വേവിച്ചെടുക്കുക. പിന്നീട് ഉള്ളിയും, കാപ്സിക്കവും, കാരറ്റുമൊക്കെ ചെറിയ കഷണങ്ങളായി അരിഞ്ഞു വയ്ക്കുക. ശേഷം വെന്ത് പാകമായ ചിക്കൻ എടുത്ത് ചെറിയ പീസുകളായി മുറിച്ചെടുക്കുക. ഒരു കടായ്  എടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. കുറച്ച്  എണ്ണ ഒഴിക്കുക. എണ്ണ ചൂടായ ശേഷം അതിൽ ഖരംമസാല ഇടുക. ചെറിയ കഷണങ്ങളായി അരിഞ്ഞ ചിക്കൻ ഇടുക. പിന്നെ നമ്മൾ അരിഞ്ഞുവച്ച ഉള്ളി, കാപ്സിക്കം, കാരറ്റ് എന്നിവ ഇട്ട് വഴറ്റുക. കുറച്ച് ഉപ്പിടുക. പാകമായാൽ മയോണൈസ് ചേർത്ത് മിക്സ് ചെയ്യുക. മല്ലി ചപ്പിട്ട് മിക്സാക്കുക.

പിന്നീട് കുഴച്ചു വച്ച മൈദ ചപ്പാത്തി പലകയിൽ ഇട്ട് പരത്തിയെടുക്കുക. അത്  സർക്കിൾ ഷെയ്പ്പിലുള്ള എന്തെങ്കിലും കൊണ്ട്  മുറിക്കുക. ഒരു പൂരിയുടെ വലുപ്പത്തിൽ മുറിച്ചെടുക്കുക. ഓരോന്നും അങ്ങനെ പരത്തി വയ്ക്കുക. പിന്നെ ഒരു സ്റ്റീൽ ഗ്ലാസ് എടുത്ത് അതിൻ്റെ അടിഭാഗത്ത് പരത്തി വച്ച പൂരി വലുപ്പത്തിലുള്ളത്  വയ്ക്കുക. ബാസ്ക്കറ്റ് ഷെയ്പ്പിൽ നല്ലവണ്ണം ഷെയ്പ്പാക്കുക. പിന്നെ  ഗ്യാസിൽ ഒരു കടായ് വച്ച് എണ്ണ ചൂടായ ശേഷം ഗ്ലാസിൻ്റ  അടിഭാഗം മുക്കി വയ്ക്കുക.അതിൽ പറ്റിച്ചു വച്ച ബാസ്ക്കറ്റ്  ചൂടാവുമ്പോൾ ഇളകി വരും.

അത് രണ്ടു വശവും  വേവിച്ചെടുക്കുക. എല്ലാം അങ്ങനെ തയ്യാറാക്കുക. പിന്നീട് ഓരോ ബാസ്ക്കറ്റിലായി തയ്യാറാക്കി വച്ച ചിക്കൻ മിക്സ് ചേർക്കുക. പിന്നീട് അതിൽ കുറച്ച് ഗാർലിക് സോസും, ടൊമാറ്റോ സോസും ഒഴിക്കുക. നല്ല രുചികരമായ ബാസ്ക്കറ്റ് ഷവർമ്മ റെഡി. ഡെക്കറേഷനു വേണ്ടി കുറച്ച് മല്ലി ചവിട്ടുക. സൂപ്പർ രുചിയാണ് കേട്ടോ.

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →

Leave a Reply

Your email address will not be published. Required fields are marked *