ഇന്ന് ബീഫ് കൊണ്ട് സൂപ്പർ ഇഷ് ടു ഉണ്ടാക്കി കഴിക്കാം. പച്ചക്കറി ഇഷ്ടുവിൽ നിന്നും തികച്ചും വ്യത്യസ്തമായി ബീഫ് കഴിക്കുന്നവർക്ക് ഇത് ഒരു പാട് ഇഷ്ടപ്പെടും. അതിന് പ്രധാനമായും വേണ്ട ചേരുവകൾ എന്തൊക്കെ എന്നു നോക്കാം.
ബീഫ് 1 കിലോ ഗ്രാം, ഏലക്കായ് 8 എണ്ണം, പട്ട 2 എണ്ണം, ഗ്രാമ്പൂ 8, കുരുമുളക് – 10 എണ്ണം, കാരറ്റ് – 3, ഉള്ളി 2 എണ്ണം, ഉരുളക്കിഴങ്ങ് 2 എണ്ണം, പച്ചമുളക് 8 എണ്ണം, ഇഞ്ചി 1 ടേബിൾ സ്പൂൺ, അരിപ്പൊടി – 2 ടേബിൾ സ്പൂൺ, രണ്ടാം പാൽ – 1 കപ്പ്, ഒന്നാം പാൽ – 3 / 4 കപ്പ്.
ആദ്യം ബീഫ് നല്ലവണ്ണം കഴുകി കുക്കറിൽ ഇടുക. അതിൽ ഏലക്കായ്, പച്ചമുളക്, ഗ്രാമ്പൂ, പട്ട, കുരുമുളക്, ഇഞ്ചി, ഉപ്പ് ഒക്കെ ഇട്ട് പാകത്തിന് വെള്ളവും ചേർത്ത് വേവിക്കാൻ ഗ്യാസിൽ വയ്ക്കുക. ഗ്യാസ് ഓണാക്കി 4 വിസിൽ വന്നതിനു ശേഷം ഓഫാക്കുക. അതുപോലെ കാരറ്റും ഉരുളക്കിഴങ്ങും കുക്കറിൽ ഇട്ട് വേവിച്ചെടുക്കുക. പിന്നെ തേങ്ങാപ്പാൽ എടുക്കാൻ വേണ്ടി ഒരു തേങ്ങ ചിരവിയത് എടുത്ത് മിക്സിയുടെ ജാറിലിട്ട് ഒന്ന് അടിച്ചെടുക്കുക. പിന്നെ പിഴിഞ്ഞ് ഒന്നാം പാൽ ഒരു ബൗളിൽ ആക്കി വയ്ക്കുക. പിന്നീട് ബാക്കി വന്ന തേങ്ങ കൊണ്ട് മിക്സിയുടെ ജാറിലിട്ട് കുറച്ച് വെള്ളം ഒഴിച്ച് അടിച്ചെടുക്കുക.
അത് പിഴിഞ്ഞ് ഒരു ബൗളിലാക്കി വയ്ക്കുക. പിന്നീട് കടായ് എടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. അതിൽ കുറച്ച് എണ്ണ ഒഴിച്ച് ഉള്ളിയിട്ട് വഴറ്റുക. പിന്നെ പച്ചമുളക് ഇടുക. കറിവേപ്പില ഇടുക. കുറച്ച് വാടാൻ വയ്ക്കുക. അപ്പോഴേക്കും അരിപ്പൊടിയിൽ വെള്ളമൊഴിച്ച് കലക്കുക. അത് അതിൽ ഒഴിക്കുക. പിന്നെ രണ്ടാം പാൽ ഒഴിക്കുക. പിന്നെ കാരറ്റ്, ഉരുളക്കിഴങ്ങ് വേവിച്ചത് ചേർക്കുക. പിന്നെ വേവിച്ചു വച്ച ബീഫും കൂടി ചേർത്ത് തിളപ്പിക്കുക. കുറച്ചു ഖരം മസാല ഇടുക. പിന്നെ ഒന്നാം പാൽ ചേർക്കുക. ഒന്നാം പാൽ ചേർത്ത ശേഷം അപ്പോൾ തന്നെ ഗ്യാസ് ഓഫാക്കുക. പിന്നീട് കുറച്ച് മല്ലി ചപ്പ് ചേർക്കുക.
പിന്നീട് ഒരു ചീന ചട്ടി ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. ശേഷം കുറച്ച് നെയ്യൊഴിക്കുക. പിന്നീട് ചെറിയ കഷണങ്ങളായി അരിഞ്ഞ ഉള്ളി ഇടുക. അതിനെ വാട്ടി എടുക്കുക. ഒരു ബ്രൗൺ കളർ ആവുന്നതു വരെ. പിന്നീട് ഇത് എടുത്ത് ഇഷ് ടുവിലേക്ക് ഒഴിക്കുക. ഇത് നിർബന്ധമില്ല. ഇങ്ങനെ ചെയ്താൽ രുചി കൂടും. അപ്പോൾ നമ്മുടെ സൂപ്പർ ബീഫ് ഇഷ്ടു റെഡി.