നമ്മുടെ പ്രാതലിൽ ഒഴിച്ച് കൂടാൻ പറ്റാത്ത ഒരാളുണ്ട്. നമ്മടെ ദോശ തന്നെ. ദോശയും സാമ്പാറും, ദോശയും ചമ്മന്തിയും, അല്ലെങ്കിൽ ദോശ ചിക്കൻ കറിയും കൂട്ടി കഴിക്കാനും ഇഷ്ടാണ് അല്ലേ ? ദോശ ഇഷ്ടമില്ലാത്തവർ ആരും ഉണ്ടാകില്ല. എന്നാൽ , എത്രയൊക്കെ ഇഷ്ടമാണെന്ന് പറഞ്ഞാലും എപ്പോഴും കഴിക്കാൻ ആർക്കും ഇഷ്ടം ആകില്ല. രണ്ട് മൂന്ന് ദിവസം ദോശ തന്നെ അടുപ്പിച്ചു രാവിലെ കഴിക്കാൻ തന്നാൽ എന്താകും നമ്മടെ അവസ്ഥ. കഴിക്കില്ല അല്ലേ.
എന്നാലിനി ഒരു പ്രത്യേക കൂട്ട് പറഞ്ഞു തരാം. ബീറ്റ്റൂട്ട് ദോശ. സാധാരണ ദോശ കഴിച്ച് മടുത്ത കുട്ടികൾ ചിലപ്പോൾ രാവിലെ ദോശ കണ്ടാൽ കഴിക്കാതെ എണീറ്റ് പോകും. അത് ചെലപ്പോ എത്ര നല്ല കറികൾ ഉണ്ടാക്കി എന്നൊക്കെ പറഞ്ഞാലും അവർ കഴിക്കില്ല. അതുകൊണ്ട് ആ കുട്ടികൾക്ക് ഇതൊന്ന് ഉണ്ടാക്കി കൊടുത്ത് നോക്കൂ. കറിപോലും ഇല്ലാതെ എല്ലാവരും ഇത് കഴിച്ചോളും. എന്തൊക്ക സാധനങ്ങൾ വേണമെന്ന് നോക്കാം. സാധാരണ ദോശ ഉണ്ടാക്കാൻ വേണ്ട ദോശമാവ് തന്നെ വേണം. അതിന്റെ കൂടെ രണ്ട് മൂന്ന് സാധനം മാത്രമേ കൂടുതൽ വേണ്ടുള്ളൂ. എന്തൊക്കെ വേണമെന്ന് നോക്കാം..
ബീറ്റ്റൂട്ട്, ഇഞ്ചി (ചെറിയ കഷ്ണം ), കുരുമുളക്, ദോശമാവ്, പച്ചമുളക്. ഇനി ബീറ്റ്റൂട്ട്, കുരുമുളക്, ഇഞ്ചി, പച്ചമുളക് എന്നിവ മിക്സിയുടെ ജാറിലിട്ട് നന്നായി അരച്ചെടുക്കണം. വെള്ളം ചേർക്കേണ്ട ആവശ്യം ഇല്ല. വേണമെങ്കിൽ കുറച്ചു തൂകി കൊടുത്താൽ മാത്രം മതി. നല്ലോണം അരച്ചെടുക്കണം. എന്നിട്ട് സാധാരണ ഉണ്ടാക്കുന്ന ദോശമാവ്ക്കുക. അതിലേക്ക് ഈ ബീറ്റ്റൂട്ട് അരച്ച കൂട് ഒഴിക്കുക. എന്നിട്ട് രണ്ടു കൂട്ടും കൂടെ നന്നായി ഇളക്കി യോജിപ്പിച്ച ശേഷം ഒരു അഞ്ചു മിനിറ്റ് വെച്ച ശേഷം, ദോശ കല്ല് ചൂടാക്കി കുറച്ച് എണ്ണ പുരട്ടുക.
എന്നിട്ട് സാധാരണ പോലെ ദോശ ചുട്ടെടുക്കുക. സാധാ ദോശ പോലെ വെള്ള നിറമല്ലല്ലോ. ബീറ്റ്റൂട്ട് ഇട്ടതു കൊണ്ട് റോസ് നിറത്തിൽ നല്ല ഭംഗിയായി വരും. കാണാനും കൊള്ളാം. ബീറ്റ്റൂട്ട് ദോശ ആയതുകൊണ്ട് വേറൊരു ഗുണം കൂടെ ഉണ്ട്. പ്രത്യേകിച്ച് വേറെ കറികളൊന്നും വേണ്ടല്ലോ. ഇത് വെറുതെ തിന്നാൻ തന്നെ നല്ല രുചിയാണ്. പിന്നെ ഗുണത്തിലും സാധാരണ ദോശയേക്കാൾ കേമനാണ് ബീറ്റ്റൂട്ട് ദോശ. നാളെ ഒന്ന് ട്രൈ ചെയ്തു നോക്കൂ.. അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ പറയണേ..