കേരളീയരായ നമ്മുടെ നാടൻ വിഭവങ്ങളിൽ പ്രധാനമാണ് തോരൻ. പല വിധത്തിലുളള തോരൻ ഉണ്ടാക്കാറുണ്ട്. എന്നാൽ ഇന്ന് വ്യത്യസ്ഥമായ നാടൻ ബീറ്റ്റൂട്ട് തോരൻ ഉണ്ടാക്കാം. അതിനായി എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം.
ബീറ്റ്റൂട്ട് – 3 എണ്ണം, തേങ്ങ ചിരവിയത് – അര കപ്പ്, പച്ചമുളക് – 3 എണ്ണം, ചെറിയ ഉള്ളി – 3 എണ്ണം, ഇഞ്ചി – ചെറിയ കഷണം, വെളുത്തുള്ളി – 3 എണ്ണം, ജീരകം – 1നുള്ള്, വെളിച്ചെണ്ണ – 2 ടീസ്പൂൺ, കടുക് – 1/4 ടീസ്പൂൺ, കറിവേപ്പില – കുറച്ച്, കായ് മുളക് – 2 എണ്ണം, ഉള്ളി – 1 ചെറുത്, മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ, ഉപ്പ്. ഇത്രയും ചേരുവകൾ കൊണ്ട് നമുക്ക് തയ്യാറാക്കി എടുക്കാം.
ആദ്യം ബീറ്റ്റൂട്ട് തോൽ കളഞ്ഞ് കഴുകിയതിനു ശേഷം ഗ്രേറ്റർ ഉപയോഗിച്ച് ഗ്രേറ്റ് ചെയ്ത് എടുക്കുക. അരിഞ്ഞതിനു ശേഷം കഴുകാൻ പാടില്ല. ശേഷം ഒരു കടായ് എടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. ഇനി അതിൽ വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണ ചൂടായ ശേഷം അതിൽ കടുക് ചേർക്കുക. കടുക് പൊട്ടി വരുമ്പോൾ കറിവേപ്പിലയും കായ് മുളകും ചേർത്ത് വഴറ്റുക. ശേഷം ചെറുതായി അരിഞ്ഞ ഉള്ളി ചേർത്ത് വഴറ്റുക. കുറച്ച് വഴന്നു വരുമ്പോൾ അതിൽ 1/4 ടീസ്പൂൺ മഞ്ഞൾ പൊടി ചേർക്കുക. ശേഷം ഗ്രേറ്റ് ചെയ്തെടുത്ത ബീറ്റ്റൂട്ട് ചേർത്ത് ഇളക്കികൊടുക്കുക.
ഇനി ഉപ്പ് ചേർത്ത് മിക്സാക്കി മൂടിവയ്ക്കുക. ലോ ഫ്ലെയ്മിൽ വേവിച്ചെടുക്കുക. അപ്പോഴേക്കും തേങ്ങയും, ചെറിയ ഉള്ളിയും, വെളുത്തുള്ളിയും, ഇഞ്ചിയും, പച്ചമുളകും, ജീരകവും ചേർത്ത് മിക്സിയുടെ ജാറിലിട്ട് ഒന്ന് കറക്കിയെടുക്കുക. പിന്നെ ബീറ്റ്റൂട്ട് തുറന്നു നോക്കി ഒന്നിളക്കി കൊടുത്ത് അടിച്ചു വച്ച തേങ്ങ ചേർത്ത് മിക്സാക്കുക. ശേഷം ഒരു 5 മിനുട്ട് വഴറ്റിയെടുക്കുക.
പിന്നീട് തുറന്നു നോക്കുക. അതിൻ്റെ രുചി നോക്കുക. ഉപ്പൊക്കെ പാകമാണെങ്കിൽ സെർവ്വിംങ് പാത്രത്തിലേക്ക് മാറ്റുക. അങ്ങനെ നമ്മുടെ വ്യത്യസ്തമായ ബീറ്റ്റൂട്ട് തോരൻ റെഡി. ബീറ്റ്റൂട്ടിൻ്റെ രുചി പലർക്കും ഇഷ്ടമല്ല. പക്ഷേ ഇങ്ങനെയൊരു തോരൻ ഉണ്ടാക്കിയാൽ ബീറ്റ്റൂട്ട് ഇഷ്ടമില്ലാത്തവരും കഴിക്കും. അതു കൊണ്ട് എല്ലാവരും ഒന്ന് ട്രൈ ചെയ്ത് നോക്കൂ.