വീട്ടിലുള്ള വളരെ കുറച്ച് ചേരുവകൾ കൊണ്ട് നമുക്ക് ബേൽപൂരി തയ്യാറാക്കാം.

നമ്മൾ മലയാളികൾ അധികമൊന്നും ഉണ്ടാക്കാത്ത ഒന്നാണ് ബേൽപൂരി. വളരെ പെട്ടെന്ന് തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണിത്. ഇത് തയ്യാറാക്കാൻ അധികം ചേരുവകൾ ഒന്നും തന്നെ വേണ്ട. അപ്പോൾ ഇത് ഉണ്ടാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം. ആദ്യം തന്നെ പുളിയുടെ ചട്നി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

പുളി- 25 ഗ്രാം, ചൂടുവെള്ളം – 1/2 കപ്പ്, വെല്ലം – 1/2 കപ്പ്, ചാറ്റ് മസാലപ്പൊടി – 1/2 ടേബിൾ സ്പൂൺ, ‘ഈത്തപ്പഴം – 2 ടേബിൾ സ്പൂൺ. ഇനി ഗ്രീൻ ചട്നി ഉണ്ടാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം. .മല്ലി ചപ്പ് – 1 കപ്പ്, പുതിനയില – 1/4 കപ്പ്, ഉള്ളി – ചെറിയ കഷണം, പച്ചമുളക് – 1 എണ്ണം, ചെറുനാരങ്ങാനീര് – 1/2 ടേബിൾസ്പൂൺ, പഞ്ചസാര – 1/2 ടേബിൾ സ്പൂൺ, ഉപ്പ് – 1/4 ടീസ്പൂൺ.

ഇനി ബേൽ പൂരി ഉണ്ടാക്കാൻ പൊരി- 2 കപ്പ്, മധുരമുള്ള മിശ്ചർ- 3/4 കപ്പ്, ഓമനപ്പൊടി – 3/4 കപ്പ്, വേവിച്ചെടുത്ത ഉരുളക്കിഴങ്ങ് – 2 ടേബിൾ സ്പൂൺ, കക്കിരിക്ക – 2 ടേബിൾ സ്പൂൺ, ഉള്ളി – 1 ടേബിൾ സ്പൂൺ, തക്കാളി – 1 ടേബിൾ സ്പൂൺ, ഗ്രേറ്റ് ചെയ്ത കാരറ്റ് – 1 ടേബിൾ സ്പൂൺ, മല്ലി ഇല – 1 ടേബിൾ സ്പൂൺ, ടാമറിൻ്റ് ചട്നി – 1 ടേബിൾ സ്പൂൺ, ഗ്രീൻ ചട്നി – 1 ടേബിൾ സ്പൂൺ.

ആദ്യം ഒരു അരക്കപ്പ് ചൂടുവെള്ളത്തിൽ ഒരു നെല്ലിക്ക വലിപ്പത്തിലുള്ള പുളി ഇട്ട് വയ്ക്കുക. ശേഷം അത് പിഴിഞ്ഞെടുത്ത് ഒരു പാത്രത്തിൽ ഒഴിക്കുക. പിന്നീട് അതിൽ അരക്കപ്പ് വെല്ലം പൊടിച്ചത് ഇട്ട് കൊടുക്കുക. ശേഷം 1/2 ടേബിൾ സ്പൂൺ ചാറ്റ് മസാല പൊടിയും ഇട്ട് കൊടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. ശേഷം അതിൽ അരച്ചെടുത്ത ഈത്തപ്പഴം ചേർത്ത് ഇളക്കി കൊടുക്കുക. ശേഷം നന്നായി വറ്റിച്ചെടുക്കുക. ഇനി ഗ്രീൻ ചട്നി തയ്യാറാക്കി എടുക്കാം. അതിന് മിക്സിയുടെ ജാറിൽ പുതിനയിലയും മല്ലി ഇലയും ഇട്ട് കൊടുക്കുക.

ശേഷം അതിൽ ചെറിയ കഷണം ഉള്ളി, ഒരു പച്ചമുളകും, പഞ്ചസാരയും ചേർക്കുക. പിന്നെ അര ടേബിൾ സ്പൂൺ ചെറുനാരങ്ങാനീരും, കാൽ ടീസ്പൂൺ ഉപ്പും ചേർത്ത് അരച്ചെടുക്കുക. ശേഷം ഒരു ബൗളിലേക്ക് മാറ്റുക. പിന്നെ ഒരു ഉരുക്കിഴങ്ങ് തോൽ കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. ശേഷം ഒരു പാനെടുത്ത് ഗ്യാസിൽ വയ്ക്കുക. അതിൽ ഒരു ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച ശേഷം ഉരുളക്കിഴങ്ങ് ചേർക്കുക. പിന്നെ ഉപ്പ് ചേർക്കുക. ഫ്രൈ ആയ ശേഷം ഇറക്കി വയ്ക്കുക. ഇനി നമുക്ക് തയ്യാറാക്കി എടുക്കാം.

അതിനായി ആദ്യം ഒരു ബൗളിൽ ഒന്നര കപ്പ് പൊരി ഇട്ട് കൊടുക്കുക. ശേഷം ഓമനപ്പൊടി ഇടുക. ശേഷം ഇളം മധുരമുള്ള മിക്ശ്ചർ ചേർക്കുക. ശേഷം ഫ്രൈ ചെയ്തെടുത്ത ഉരുളക്കിഴങ്ങ് ചേർക്കുക. ശേഷം ചെറുതായി അരിഞ്ഞ കക്കിരിക്ക, ഉള്ളി, തക്കാളി, കാരറ്റ്, മല്ലി ഇല എന്നിവ ചേർക്കുക. ശേഷം നമ്മൾ തയ്യാറാക്കി വച്ച ചട്നി ടാമറിൻ്റ് ചട്നി ഒരു ടേബിൾ സ്പൂണും, ഗ്രീൻ ചട്നി ഒരു ടേബിൾ സ്പൂണും ഒഴിക്കുക. ശേഷം നല്ല രീതിയിൽ മിക്സ് ചെയ്യുക. രണ്ടു സ്പൂൺ വച്ച് മിക്സാക്കിയാൽ പെട്ടെന്ന് മിക്സായി വരും. അങ്ങനെ നമ്മുടെ രുചികരമായ ഹെൽത്തി ബേൽപൂരി റെഡി. ഇനി സെർവ്വിംങ് പാത്രത്തിലേക്ക് മാറ്റി വയ്ക്കുക. ഈ ബേൽപൂരി എല്ലാവരും ഒന്ന് ഉണ്ടാക്കി നോക്കൂ. ഈവിനിംങ് സ്നാക്സായൊക്കെ കഴിക്കാൻ വളരെ രുചികരമായ ഒന്നാണിത്.