ഇന്ന് നമുക്ക് സൂപ്പർ വെജ് നോൺ വെജ് സ്നാക്സ് ഉണ്ടാക്കാം. ഇത് ഈവിനിംങ്ങ് സ്നാക്സായി കഴിക്കാൻ വളരെ രുചിയാണ്. ഇഫ്താർ സ്പെഷലായാണ് നമ്മൾ കേരളീയർ ഇതു ണ്ടാക്കുന്നത്. എന്നാൽ ഇത് ഉണ്ടാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം.
മൈദ – 1 കപ്പ്, മുട്ട – 2 എണ്ണം , ഉപ്പ്, വെള്ളം, എണ്ണ – 2 ടീസ്പൂൺ, കാബേജ്- 1 കപ്പ്,ഉള്ളി – 1 എണ്ണം, പച്ചമുളക് – 3 എണ്ണം, കറിവേപ്പില, ചെറുനാരങ്ങാ നീര് – 1 ടീസ്പൂൺ. ആദ്യം തന്നെ ബാറ്റർ തയ്യാറാക്കുന്നതെങ്ങനെ എന്ന് നോക്കാം. ഒരു ബൗളിൽ മൈദ ചേർക്കുക.അതിൽ ഉപ്പ്, എണ്ണ, ചേർത്ത് മിക്സാക്കുക. ശേഷം വെള്ളം ഒഴിച്ച് ചപ്പാത്തിക്കൊക്കെ കുഴക്കുന്നതു പോലെ കുഴച്ച് ഒരു മണിക്കൂർ മൂടി വയ്ക്കുക.
പിന്നീട് രണ്ടു മുട്ട എടുത്ത് കഴുകി ഒരു ബൗളിൽ ഇട്ട് വെള്ളം ഒഴിച്ച് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. മുട്ട പൊട്ടി പോവാതിരിക്കാൻ കുറച്ച് ഉപ്പ് ചേർക്കുക. ശേഷം മസാല തയ്യാറാക്കാം. അതിന് ഒരു ബൗളിൽ കാബേജ് ചെറുതായി അരിഞ്ഞതും, ഉള്ളിയും, പച്ചമുളകും അരിഞ്ഞതും കറിവേപ്പിലയും ചേർത്ത് മിക്സാക്കുക. ശേഷം അതിൽ ഉപ്പും ചെറുനാരങ്ങാനീരും ഒഴിച്ച് മിക്സാക്കുക. ശേഷം പാകമായ മുട്ട തോട് കളഞ്ഞ് അതിനെ ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. അത് നമ്മൾ തയ്യാറാക്കിയ മസാലയിൽ ഇടുക. മിക്സാക്കുക. ശേഷം മാവ് എടുത്ത് നോക്കുക.
പിന്നെ ചപ്പാത്തി പല ക എടുത്ത് ചപ്പാത്തി പരത്തുന്നതു പോലെ പരത്തിയെടുക്കുക. ശേഷം നമ്മുടെ കാബേജ് മിക്സ് നടുവിൽ വയ്ക്കുക. പിന്നീട് രണ്ടു സൈഡും മടക്കി മറ്റേ രണ്ടു സൈഡും മടക്കുക. അങ്ങനെ എല്ലാം തയ്യാറാക്കി വയ്ക്കുക.
ശേഷം ഒരു കടായ് എടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. പിന്നീട് അതിൽ ഫ്രൈ ചെയ്യാനാവശ്യമായ എണ്ണ ഒഴിക്കുക. എണ്ണ ചൂടായ ശേഷം അതിൽ നമ്മൾ തയ്യാറാക്കി വച്ച ബിസ്കീമിയ ഇട്ട് ഫ്രൈ ചെയ്ത് എടുക്കുക. രണ്ടു ഭാഗവും മറിച്ചിട്ട് ഇളം കളർ മാറിയാൽ ഇറക്കി വയ്ക്കുക. നല്ല സൂപ്പർ ബിസ്കീമിയ റെഡി.