പാവയ്ക്ക ഇനി കഴിക്കാതിരിക്കല്ലെ. കയ്പ്പില്ലാത്ത സൂപ്പർ പാവയ്ക്ക കറി ഇതുപോലെ ഒന്നു ട്രൈ ചെയ്തു നോക്കൂ.േ

കയ്പ്പയ്ക്ക/പാവയ്ക്ക എന്നറിയപ്പെടുന്ന ഇതിൻ്റെ കറി ഉണ്ടാക്കാൻ ആർക്കും ഇഷ്ടമല്ല. കാരണം അതിൻ്റെ രുചി കയ്പ്പാണ്. പക്ഷേ ഇതിൻ്റെ ആരോഗ്യ ഗുണങ്ങൾ ആരെയും അതിശയിപ്പിക്കുന്നതാണ്. അതിനാൽ ഇതു കഴിക്കാൻ ആരും മടിക്കേണ്ടതില്ല. നമുക്ക് കയ്പ്പ് ഇല്ലാതെ എങ്ങനെ പാവയ്ക്ക കറി ഉണ്ടാക്കാമെന്ന് നോക്കാം. അതിന് എന്തൊക്കെ ചേരുവകൾ വേണമെന്ന് താഴെ പറയാം.

കയ്പ്പക്ക – 2 എണ്ണം, ചെറിയ ഉള്ളി – 6 എണ്ണം, വെളുത്തുള്ളി – 6 എണ്ണം, കടുക് – 1/4 ടീസ്പൂൺ, ജീരകം – 1/2 ടീസ്പൂൺ, മുളക് പൊടി – 1 ടീസ്പൂൺ, മല്ലിപൊടി – 2 ടീസ്പൂൺ, മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ, പുളി – ഒരു നാരങ്ങാ വലുപ്പം, ഉപ്പ് – പാകത്തിന്, കായ് മുളക് – 2 എണ്ണം, കറിവേപ്പില, . ഇത്തരം ചേരുവകൾ കൊണ്ട് നമുക്ക് കയ്പ്പില്ലാത്ത പാവയ്ക്കാകറി തയ്യാറാക്കാം.

ആദ്യം പാവയ്ക്ക വൃത്തിയാക്കി എടുക്കുക. ശേഷം ചെറുതായി അരിഞ്ഞെടുത്ത് ഒരു ബൗളിൽ ഇടുക. ഇനി ഒരു ബൗളിൽ ഒരു നെല്ലിക്ക വലുപ്പത്തിലുള്ള പുളി ഇടുക. അതിൽ വെള്ളം ഒഴിച്ച് വയ്ക്കുക. ശേഷം പാനെടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. അതിൽ 1 ടേബിൾ സ്പൂൺ എണ്ണ ഒഴിക്കുക. ശേഷം ചെറുതായി അരിഞ്ഞ പാവയ്ക്ക ഒന്ന് വഴറ്റിയെടുക്കുക. പാകമായ ശേഷം ഇറക്കി വയ്ക്കുക.

ഇനി മറ്റൊരു പാനെടുത്ത് ഗ്യാസിൽ വയ്ക്കുക. ചൂടായി വരുമ്പോൾ അതിൽ ഒരു ടേബിൾ സ്പൂൺ എണ്ണ ഒഴിക്കുക. എണ്ണ ചൂടാവുമ്പോൾ കടുകിടുക. കടുക് പൊട്ടി വരുമ്പോൾ ജീരകം ചേർക്കുക. ശേഷം കായ് മുളകും കറിവേപ്പിലയും ചേർക്കുക. പിന്നെ ചെറിയ ഉള്ളി അരിഞ്ഞത് ചേർക്കുക. കുറച്ച് ഉപ്പ് ചേർത്ത് വഴറ്റിയെടുക്കുക. ശേഷം വഴന്നു വരുമ്പോൾ മസാലകളായ മഞ്ഞൾ പൊടി, മുളക് പൊടി, മല്ലിപ്പൊടി എന്നിവ ചേർക്കുക. മിക്സാക്കുക. ശേഷം അരിഞ്ഞുവച്ച തക്കാളി ചേർക്കുക. വഴറ്റുക.

നല്ലവണ്ണം വഴന്നതിനു ശേഷം എണ്ണയിൽ വഴറ്റിയെടുത്ത പാവയ്ക്ക ചേർക്കുക. വഴറ്റുക. പിന്നെ നമ്മൾ ബൗളിലിട്ട പുളി പിഴിഞ്ഞ് അതിൻ്റെ വെള്ളം ഒഴിക്കുക. ഇളക്കുക. ശേഷം ചെറിയ കഷണം വെല്ലം ചേർക്കുക. നല്ലവണ്ണം വഴറ്റിയെടുക്കുക. വഴന്നു വന്ന ശേഷം ഇറക്കി വയ്ക്കുക. അങ്ങനെ നമ്മുടെ രുചികരമായ പാവയ്ക്ക കറി റെഡി. ഇതു പോലെ ഒന്ന് ട്രൈ ചെയ്തു നോക്കൂ. എല്ലാവർക്കും ഇഷ്ടപ്പെടും ഇത്തരത്തിൽ കയ്പ്പില്ലാത്ത പാവയ്ക്ക കറി.