കാണുമ്പോൾ ഈ ബ്രെഡ് നിറച്ചത് എങ്ങനെ ഉണ്ടാക്കിയെന്ന് തോന്നിപ്പോകും. ഒരു പീസ് ബ്രെഡ് നിറയ്ക്കുന്നതെങ്ങനെ എന്നാണ് ഞാൻ കാണിക്കുന്നത്. ഈ സ്നാക്സ് ഉണ്ടാക്കാൻ അധികം സമയം ആവശ്യമില്ല. പേരാത്തതിന് സാധനങ്ങളും കുറച്ചേ വേണ്ടു. എന്തൊക്കെ ചേരുവകൾ വേണമെന്ന് നമുക്ക് നോക്കാം. ബ്രെഡ് പീസ് 1 ,മുട്ട 1, വലിയ ഉള്ളി 1 ടേബിൾ സ്പൂൺ, തക്കാളി 1 ടേബിൾ സ്പൂൺ, കാപ്സിക്കം 1 ടേബിൾ സ്പൂൺ, മല്ലിയില, ഉപ്പ്, കുരുമുളക് പൊടി 1/4 ടീസ്പൂൺ ,ചീസ്, ചില്ലി ഫ്ലെയ്ക്ക്സ് ഒരു നുള്ള്, എണ്ണ.
ആദ്യം തന്നെ മുട്ട എടുത്ത് പൊട്ടിച്ച് ഒരു ബൗളിൽ ഇടുക. സ്പൂൺ കൊണ്ട് നല്ല വണ്ണം ഇളക്കുക. പിന്നീട് അതിൽ ഉള്ളി ചെറിയ കഷണങ്ങളായി അരിഞ്ഞതും തക്കാളി ചെറിയ കഷണങ്ങളായി അരിഞ്ഞതും, കാപ്സിക്കം അരിഞ്ഞതും ഇടുക. പിന്നെ മല്ലി ചപ്പ് , ഉപ്പ് എന്നിവ ഇടുക. നല്ലവണ്ണം ഇളക്കുക. പിന്നീട് കുരുമുളക് പൊടിയും ചില്ലി ഫ്ലെയ്ക്ക് സും ചേർത്ത് മിക്സാക്കുക.അതിനു ശേഷം ബ്രെഡ് പീസെടുത്ത് അതിൻ്റെ നടുഭാഗം സ്കൊയർ ഷെയ്പ്പിൽ കട്ട് ചെയ്യുക. ബാക്കി ബ്രെഡ് പീസ് കളയാൻ പാടില്ല.
പിന്നീട് പാനെടുത്ത് ഗ്യാസിൽ വയ്ക്കുക. ഗ്യാസ് ഓണാക്കുക. ഒരു ടീസ്പൂൺ എണ്ണ ഒഴിക്കുക. പിന്നെ നടുഭാഗം മുറിച്ച ബ്രെഡ് പീസ് വയ്ക്കുക. അതിൻ്റെ നടുഭാഗത്ത് നമ്മൾ മിക്സാക്കി വച്ച മുട്ട ഒഴിക്കുക. അതിൻ്റെ മുകളിൽ ക്രഷ് ചെയ്ത ചീസ് ഇടുക. ലോ ഫ്ലെയ് മിൽ വേണം ചെയ്തെടുക്കാൻ. പിന്നീട് നമ്മൾ മുറിച്ചു വച്ച ബ്രെഡ് കഷണം മുട്ട ഒഴിച്ച ഭാഗത്ത് മുട്ടയുടെ മുകളിൽ വയ്ക്കുക. പിന്നെ ഒരു ചട്ടുകം കൊണ്ട് നല്ലവണ്ണം അമർത്തി കൊടുക്കുക. മറിച്ചിടുക. പിന്നെയുo അമർത്തുക. അമർത്തുമ്പോൾ മുറിച്ച ബ്രെഡ് അതുമായി കൂടിച്ചേരണം. രണ്ടു ഭാഗവും നല്ല ബ്രൗൺ കളറായിട്ടുണ്ടാവും.
പിന്നീട് ഒരു പാത്രത്തിലാക്കി വയ്ക്കുക. നടുഭാഗം കത്തി കൊണ്ട് മുറിച്ചു നോക്കു. രണ്ട് പീസ് ബ്രെഡാണെന്നു തോന്നും. രുചിയാണെങ്കിൽ പറയേണ്ടതില്ല. എല്ലാവരും ഒന്നു ട്രൈ ചെയ്തു നോക്കു. ടൊമാറ്റോ സോസ് കൂട്ടി കഴിക്കാൻ സൂപ്പർ രുചിയാണ്. പത്തു മിനുട്ടു കൊണ്ട് തയ്യാറാക്കിയെടുക്കുകയും ചെയ്യാം.