ബ്രെഡ് കയ്യിലുണ്ടെങ്കിൽ വേഗം ഉണ്ടാക്കി നോക്കു.. ബ്രെഡ് പക്കവട സൂപ്പർ ടേസ്റ്റിൽ ഇത് തയ്യാറാക്കി എടുക്കാം

ബ്രെഡ് കൊണ്ട് രുചികരമായ സ്നാക്സ് ഉണ്ടാക്കാം. വീട്ടിൽ ബ്രെഡ് ഉണ്ടെങ്കിൽ വേഗത്തിൽ തന്നെ തയ്യാറാക്കി എടുക്കാം പറ്റുന്ന സ്നാക്സാണിത്. കുറച്ച് ബ്രെഡ്  കഷണം ഉണ്ടെങ്കിൽ  സൂപ്പർ ടേസ്റ്റിൽ ഇത് തയ്യാറാക്കി എടുക്കാം. ഇത് തയ്യാറാക്കാൻ എന്തൊക്കെ ചേരുവകൾ  വേണമെന്ന് താഴെ കൊടുക്കാം.

ബ്രെഡ് കഷണങ്ങൾ 5 എണ്ണം, ഉള്ളി 1 എണ്ണം, കാപ്സിക്കം 1 ചെറുത്, പച്ചമുളക് 3 എണ്ണം, ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ് 1/2 ടീസ്പൂൺ, കറിവേപ്പില മുറിച്ചത് കുറച്ച്, ഉപ്പ്  ആവശ്യത്തിന്, ഖരം മസാല 1/4 ടീസ്പൂൺ, പെരുംജീരകം 1 ടീസ്പൂൺ, കടലപ്പൊടി 3 ടേബിൾ സ്പൂൺ, എണ്ണ ഫ്രൈ ചെയ്യാനാവശ്യത്തിന്. 

ബ്രെഡ് പക്കോഡ തയ്യാറാക്കാൻ ആദ്യം ചെയ്യേണ്ടത്- ബ്രെഡ് എടുക്കുക. അത്  ബൗളിൽ  ഇട്ട് കൈ   കൊണ്ട് മുറിച്ചിടുക. പിന്നെ അതിലോട്ട് നീളത്തിൽ മുറിച്ചു വച്ച ഉള്ളിയിടുക. ശേഷം നേരിയതായി അരിഞ്ഞ കാപ്സിക്കം ചേർക്കുക. പിന്നെ പച്ച മുളകും ഇഞ്ചി വെളുത്തുള്ളിയുടെയും പേസ്റ്റും ചേർക്കുക. പിന്നെ കഷണങ്ങളായി അരിഞ്ഞ കറിവേപ്പില ചേർക്കുക. ഉപ്പും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. പിന്നെ മസാലകൾ ചേർക്കുക. പെരുംജീരകം പൊടിച്ചതും ഖരം മസാലയും ചേർത്ത് മിക്സ് ചെയ്യുക. പിന്നെ കടലപ്പൊടി ചേർത്ത് നന്നായി മിക്സാസാക്കി കൈ കൊണ്ട് കുഴച്ചെടുക്കുക. ഒരു അഞ്ചു മിനുട്ട് എങ്കിലും മൂടിവയ്ക്കുക..                       

അതിനു ശേഷം ഒരു കടായ് എടുത്ത് ഗ്യാസിൽ വയ്ക്കുക. പിന്നെ ഗ്യാസ് ഓണാക്കുക. എണ്ണ ഒഴിക്കുക. എണ്ണ ചൂടായ ശേഷം നമ്മൾ തയ്യാറാക്കി വച്ച പക്കോഡ മിക്സിൽ നിന്ന് കുറച്ച് കുറച്ച് എടുത്ത് നെയ്യിൽ ഇടുക. ബജിയുടെ വലുപ്പത്തിൽ. ഭാഗം ഫ്രൈ ആയാൽ മറിച്ചിട്ട് വീണ്ടും ഫ്രൈ ചെയ്യുക. എല്ലാ ബ്രെഡ് മിക്സും അതുപോലെ തയ്യാറാക്കി എടുക്കുക . നല്ലൊരു ഈവിനിംങ്ങ് സ്നാക്സാക്കി തയ്യാറാക്കിയെടുക്കാം. ടൊമാറ്റോ സോസ് കൂട്ടി കഴിച്ചു നോക്കാൻ വളരെ രുചികരമാണ്. എല്ലാവരും ട്രൈ ചെയ്തു നോക്കു. നല്ല സൂപ്പർ ടേസ്റ്റി പക്കോഡ റെഡി.

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →