ചായയുടെ കൂടെ കഴിക്കാൻ പെട്ടെന്ന് തയ്യാറാക്കാൻ സാധിക്കുന്ന ഈവിനിംങ് സ്നാക്സാണ് ബ്രെഡ് പക്കോഡ. അപ്പോൾ ഈയൊരു ബ്രെഡ് പക്കോഡ തയ്യാറാക്കാൻ അധികം ചേരുവകൾ ഒന്നും ആവശ്യമില്ല. വീട്ടിൽ ബ്രെഡ് ഉള്ളപ്പോൾ തീർച്ചയായും ഈയൊരു സ്നാക്സ് ട്രൈ ചെയ്തു നോക്കു. എന്നാൽ നമുക്ക് ഇത് തയ്യാറാക്കാൻ വേണ്ട ചേരുവകൾ എന്തൊക്കെയാണെന്ന് നോക്കാം.
ബൈഡ് – ആവശ്യത്തിന്,ഉരുളക്കിഴങ്ങ് – 3 എണ്ണം, ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ് – 1 ടീസ്പൂപൂ – 2 എണ്ണം, കായം – ഒരു നുള്ള്, കടുക് – 1/2 ടീസ്പൂൺ, വെളിച്ചെണ്ണ – 1 ടീസ്പൂൺ, ടൊമാറ്റോ സോസ് – ആവശ്യത്തിന്, ഗ്രീൻ ചട്നി – ആവശ്യത്തിന്, മുളക് പൊടി – 1/2 ടീസ്പൂൺ,മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ ti ആദ്യം തന്നെ ഉരുളക്കിഴങ്ങ് വൃത്തിയായി കഴുകി എടുക്കുക. ശേഷം ഒരു ബൗളിലിട്ട് കുക്കറിൽ ഇട്ട് 5 വിസിൽ വരുത്തുക. പിന്നെ ഉരുളക്കിഴങ്ങ് പാകമായ ശേഷം തോൽ കളഞ്ഞ് ബൗളിൽ മാറ്റുക.
പിന്നീട് നല്ല രീതിയിൽ ഉടച്ചെടുക്കുക. ശേഷം ഒരു കടായ് എടുത്ത് ഗ്യാസിൽ വയ്ക്കുക. അതിൽ വെളിച്ചെണ്ണ ഒഴിക്കുക.അതിൽ കടുക് ഇട്ട് കൊടുക്കുക. പിന്നീട് ഇഞ്ചി, വെളുത്തുള്ളി പെയ്സ്റ്റ് ചേർത്ത് വഴറ്റുക. ശേഷം പച്ചമുളകും, കറിവേപ്പിലയും അരിഞ്ഞത് ഇട്ട് വഴറ്റുക. ഇനി മസാലകളായ മഞ്ഞൾ പൊടി, മുളക്പൊടി, ഗരം മസാല എന്നിവ ചേർത്ത് (JJവഴറ്റുക. ശേഷം വേവിച്ചെടുത്ത ഉരുളക്കിഴങ്ങ് ഉടച്ചെടുത്തത് ഇട്ട് മിക്സാക്കുക.
പിന്നീട് ഇറക്കി വയ്ക്കുക. ശേഷം ബ്രെഡ് രണ്ട് കഷണം എടുക്കുക. ശേഷം അതിൽ രണ്ടു ഭാഗവും ടൊമാറ്റോ കെച്ചപ്പ് തടവുക. ശേഷം ഉരുളക്കിഴങ്ങ് മസാല വച്ച് രണ്ടാമത്തെ ബ്രെഡ് പീസെടുത്ത് വയ്ക്കുക. ഇനി ബാറ്റർ റെഡിയാക്കാം. അതിനായി ഒരു ബൗളിൽ കടലപ്പൊടി, അരിപ്പൊടി, മുളക് പൊടി, മഞ്ഞൾ പൊടി, ഉപ്പ് എന്നിവ ചേർത്ത് മിക്സ് ചെയ്ത് വെള്ളം ഒഴിച്ച് ബാറ്റർ തയ്യാറാക്കിയെടുക്കുക. ഇനി നമുക്ക് തയ്യാറാക്കാം.
ആദ്യം കടായിയിൽ എണ്ണ ഒഴിച്ച് ഗ്യാസിൽ വയ്‌ക്കുക. എണ്ണ ചൂടായി വരുമ്പോൾ തയ്യാറാക്കി വച്ച ബ്രെഡ് ത്രികോണാകൃതിയിൽ മുറിച്ചു വയ്ക്കുക. ശേഷം അതെടുത്ത് ബാറ്ററിൽ മുക്കി എണ്ണയിൽ ഇടുക. രണ്ടു ഭാഗവും ഫ്രൈ ആയി വരുമ്പോൾ എടുത്തു വയ്ക്കുക. അങ്ങനെ എല്ലാം തയ്യാറാക്കി എടുക്കുക. ടൊമാറ്റോ സോസും കൂട്ടി ഈയൊരു സ്നാക്സ് കഴിച്ചു നോക്കൂ. യമ്മി ടേസ്റ്റാണ്.