ബ്രെഡ് ഉപ്പുമാവ് നിമിഷങ്ങൾക്കുള്ളിൽ തയ്യാറാക്കാം.


പ്രഭാത ഭക്ഷണത്തിൽ നമുക്ക് ഇനി ഒരു സ്പെഷൽ വിഭവം തയ്യാറാക്കി നോക്കാം. ബ്രെഡ് കൊണ്ട് ഒരു വെറൈറ്റി ഉപ്പുമാവ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു ഉപ്പ’മാവാണിത്. അപ്പോൾ നമുക്ക് തയ്യാറാക്കേണ്ടത് എങ്ങനെയെന്ന് നോക്കാം.

അതിനു വേണ്ട ചേരുവകൾ താഴെ കൊടുക്കാം. ബ്രഡ് – 10 കഷണം, വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ, കടുക് – 1 ടീസ്പൂൺ, ചില്ലി ഫ്ലെയ്ക്ക്സ് – ഒരു നുള്ള്, കറിവേപ്പില, ഉള്ളി – 1 എണ്ണം, പച്ചമുളക് – 2 എണ്ണം, മഞ്ഞൾപൊടി – 1/4 ടീസ്പൂൺ, മുളക്പൊടി -, തക്കാളി – 1 എണ്ണം, മല്ലിയില – കുറച്ച്. ഇനി നമുക്ക് തയ്യാറാക്കുന്ന പ്രക്രിയയിലേക്ക് കടക്കാം.

ആദ്യം തന്നെ ബ്രെഡ് എടുത്ത് മിക്സിയുടെ ജാറിലിട്ട് പൊടിച്ചെടുക്കുക. ശേഷം ഒരു പാനെടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. പിന്നീട് അതിൽ വെളിച്ചെണ്ണ ഒഴിക്കുക. ചൂടായി വരുമ്പോൾ അതിൽ കടുക് ഇട്ട് കൊടുക്കുക. ശേഷം ചില്ലി ഫ്ലെയ്ക്ക്സും, കറിവേപ്പിലയും ഇടുക.

ഇനി ചെറുതായി അരിഞ്ഞ ഉള്ളി ഇട്ട് വഴറ്റുക. ഉപ്പു കൂടി ഇട്ടശേഷം പച്ചമുളക് ഇടുക. വഴന്നു വരുമ്പോൾ മസാലകളായ മഞ്ഞൾപൊടി, മുളക് പൊടി എന്നിവ ചേർത്ത് മിക്സാക്കുക. പിന്നീട് ചെറുതായി അരിഞ്ഞ തക്കാളി ചേർക്കുക. വഴറ്റിയെടുത്ത ശേഷം പൊടിച്ച് വച്ച ബ്രെഡ് ചേർത്ത് മിക്സാക്കുക.

പിന്നീട് കുറച്ച് മല്ലിയില ചേർത്ത് മിക്സാക്കുക. ശേഷം ഇറക്കി വച്ച് സെർവ്വിംങ് പാത്രത്തിലേക്ക് മാറ്റുക. അങ്ങനെ രുചികരമായ ബ്രെഡ് ഉപ്പുമാവ് റെഡി. ഇതു പോലെ ഒരു ഉപ്പുമാവ് തയ്യാറാക്കി നോക്കൂ. എല്ലാവർക്കും തീർച്ചയായും ഇഷ്ടപ്പെടും.