ചോറു ബാക്കിവന്നെങ്കിൽ വിഷമിക്കേണ്ട. അടിപൊളി ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കാം

നമ്മൾ മലയാളികൾക്ക് ബ്രേക്ക് ഫാസ്റ്റ് നിർബന്ധമാണല്ലോ. ഓരോ ദിവസവും വ്യത്യസ്തമായത് കഴിക്കാനാണ് നമ്മൾ മലയാളികൾക്ക് ഇഷ്ടം. എന്നാൽ ഇന്ന് വളരെ വ്യത്യസ്തമായ ഒരു ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കാം.ഇത് തയ്യാറാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം.

ചോറ് – 1 കപ്പ്, മുട്ട – 2 എണ്ണം, മൈദ – 1 ടീസ്പൂൺ, പച്ചമുളക് – 1 എണ്ണം, ഉള്ളി – 1/2, കറിവേപ്പില, ഉപ്പ്, കരിംജീരകം – 1 ടീസ്പൂൺ, മഞ്ഞൾപൊടി – 1 നുള്ള്, ബീറ്റ്റൂട്ട് കാരറ്റ് എന്നിവ ഗ്രേറ്റ് ചെയ്തു ചേർക്കാം.

ആദ്യം തന്നെ മിക്സിയുടെ ജാറിൽ ചോറ് ചേർക്കുക.അതിൽ 2 മുട്ടപൊട്ടിച്ച് ചേർക്കുക. ശേഷം അരച്ചെടുക്കുക. പിന്നീട് ഒരു ബൗളിൽ ഒഴിച്ചു വയ്ക്കുക. അതിൽ ചെറുതായി അരിഞ്ഞ് വച്ച ഉള്ളി, പച്ചമുളക്, കറിവേപ്പില ‘ എന്നിവ ചേർക്കുക. ശേഷം ഉപ്പ് ചേർത്ത് മിക്സാക്കുക.

പിന്നീട് മഞ്ഞളും, ജീരകവും, മൈദയും ചേർക്കുക. ശേഷം ഗ്രേറ്റ് ചെയ്ത കാരറ്റ് ബീറ്റ്റൂട്ട് കൂടി ചേർത്ത്മിക്സാക്കുക.

ഒരു പനെടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. പാൻ ചൂടായ ശേഷം അതിൽ ദോശ ഒഴിക്കുക. അങ്ങനെ എല്ലാ ബാറ്ററും ഒഴിച്ച് ദോശ തയ്യാറാക്കി എടുക്കുക. കുട്ടികൾക്ക് വളരെയധികം ഇഷ്ടപ്പെടുന്ന ഒരു ബ്രേക്ക് ഫാസ്റ്റായിരിക്കും. അതിനാൽ എല്ലാവരും വീട്ടിൽ ഒന്ന് ട്രൈ ചെയ്തു നോക്കൂ.