ചിക്കൻ റോസ്റ്റിൻ്റെ രുചിയിൽ ഒരു വഴുതനങ്ങ റോസ്റ്റ് കഴിച്ചിട്ടുണ്ടോ. ഇല്ലെങ്കിൽ ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കു.


ചിക്കൻ റോസ്റ്റും, എഗ്ഗ് റോസ്റ്റും നമ്മൾ പലരും കഴിച്ചിട്ടുണ്ടാവും. എന്നാൽ വെജിറ്റേറിയൻസിന് ഉണ്ടാക്കാൻ പറ്റിയ രുചികരമായ ഒരു റോസ്റ്റ് തയ്യാറാക്കാം. ഈ ഒരു വഴുതനങ്ങ റോസ്റ്റ് തയ്യാറാക്കാൻ വേണ്ട ചേരുവകൾ എന്തൊക്കെയാണെന്ന് നോക്കാം.

വഴുതനങ്ങ – 12 എണ്ണം, കറിവേപ്പില, മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ, മുളക്പൊടി – 1/2 ടീസ്‌പൂൺ, ഉപ്പ്, വെളിച്ചെണ്ണ – 1 ടീസ്പൂൺ, പച്ചമുളക് – 3 എണ്ണം, ജീരകം – 1 ടീസ്പൂൺ, ഉള്ളി – 1 എണ്ണം, ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ്- 1 ടീസ്പൂപൂൺ, മല്ലിപ്പൊടി- 1 ടേബിൾസ്പൂൺ, മുളക് പൊടി- 1 ടീസ്പൂൺ, തക്കാളി – 1 എണ്ണം, ഗരം മസാല – 1/2 ടേബിൾ സ്പൂൺ, വെള്ളം, മല്ലി ഇല – കുറച്ച്. ഇനി റോസ്റ്റ് തയ്യാറാക്കാം.

ആദ്യം വഴുതനങ്ങ 4 കഷണങ്ങളായി മുറിച്ചെടുക്കുക. ശേഷം നല്ല രീതിയിൽ കഴുകിയെടുക്കുക. പിന്നെ ഒരു പാനെടുത്ത് ഗ്യാസിൽ വയ്ക്കുക. അതിൽ വെളിച്ചെണ്ണ ഒഴിച്ച് വഴുതനങ്ങ ഇട്ട് കൊടുക്കുക. പിന്നീട് അതിൽ കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, അര ടീസ്പൂൺ മുളക് പൊടി, ഉപ്പ് എന്നിവ ചേർത്ത് മിക്സാക്കി ലോ ഫ്ലെയ്മിൽ വേവിച്ചെടുക്കുക. വഴുതനങ്ങ പാകമായശേഷം ഇറക്കി വയ്ക്കുക.

പിന്നീട് ഒരു കടായ് എടുത്ത് ഗ്യാസിൽ വയ്ക്കുക. ശേഷം അതിൽ വെളിച്ചെണ്ണ ഒഴിക്കുക. ചൂടായി വരുമ്പോൾ അതിൽ ജീരകം ചേർക്കുക. പിന്നീട് അരിഞ്ഞുവച്ച ഉള്ളിയും, കറിവേപ്പിലയും ചേർക്കുക. ശേഷം കുറച്ച് ഉപ്പ് ചേർത്ത് വഴറ്റി എടുക്കുക. ശേഷം ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. പിന്നീട് പച്ചമുളക് ഇട്ട് കൊടുക്കുക. വഴറ്റുക. പിന്നീട് മസാലകളായ മഞ്ഞൾപൊടി, മുളക്പൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് വഴറ്റുക. പിന്നീട് ഒരു തക്കാളിയെടുത്ത് മിക്സിയുടെ ജാറിലിട്ട് അരച്ചെടുക്കുക. അതെടുത്ത് പാകമായ മസാലയിൽ ഇട്ട് വഴറ്റുക. തക്കാളി പാകമായി വരുമ്പോൾ അതിൽ ഗരം മസാല ചേർക്കുക. ശേഷം ഫ്രൈ ചെയ്തെടുത്ത വഴുതനങ്ങ ചേർത്ത് മിക്സ് ചെയ്യുക. ശേഷം കുറച്ച് വെള്ളം ഒഴിച്ച് മൂടിവയ്ക്കുക.

ലോ ഫ്ലെയ്മിൽ 10 മിനുട്ട് വച്ചതിനു ശേഷം തുറന്നു നോക്കി അരിഞ്ഞുവച്ച മല്ലി ഇല ചേർക്കുക. മല്ലി ഇലചേർത്താൽ അപ്പോൾ തന്നെ തീ ഓഫ് ചെയ്യുക. പിന്നെ സെർവ്വിംങ്ങ് പാത്രത്തിലേക്ക് മാറ്റി കഴിച്ചു നോക്കു. ചപ്പാത്തിക്കും, ചോറിനുമൊക്കെ കൂട്ടി കഴിക്കാൻ വളരെ രുചിയാണ്. ഈ ഒരു റോസ്റ്റ് വഴുതനങ്ങ ഇഷ്ടമില്ലാത്തവർക്കും ഇഷ്ടപ്പെടും.