റസ്റ്റോറൻ്റിൽ പോയി കഴിക്കേണ്ടതില്ല. ബ്രോസ്റ്റഡ് ചിക്കൻ വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം.

ചിക്കൻ വിഭവങ്ങൾ ആർക്കാണ് ഇഷ്ടമല്ലാത്തത്. ചിക്കൻ വിഭവങ്ങൾ ഏതു വിധത്തിലുണ്ടാക്കിയാലും രുചിയോടെ കഴിക്കുന്നവരാണ് നമ്മൾ. എന്നാൽ ഇന്ന് നാം വീടുകളിൽ അധികം ഒന്നും ഉണ്ടാക്കാത്ത ബോസ്റ്റഡ് ചിക്കൻ ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം.

ചിക്കൻ – 1 കിലോ, പാൽ – 11/4 കപ്പ്, വിനാഗിരി – കുറച്ച്, കുരുമുളക് പൊടി – 11/2 ടീസ്പൂൺ, മുളക് പൊടി – 3/4 ടേബിൾ സ്പൂൺ, വെളുത്തുള്ളി പെയ്സ്റ്റ്- 1 ടേബിൾ സ്പൂൺ, ബേക്കിംങ് സോഡ – 1/4 ടീസ്പൂൺ, വിനാഗിരി – 2 ടേബിൾ സ്പൂൺ, ഉപ്പ്, മൈദ – 1 കപ്പ്, കോൺഫ്ലോർ – 3 ടേബിൾ സ്പൂൺ, മുട്ട – 1 എണ്ണം, വെളുത്തുള്ളി പെയ്സ്റ്റ്- 1 ടീസ്പൂൺ, തണുത്ത വെള്ളം – 11/2 കപ്പ്, മൈദ – 2 കപ്പ്, മുളക് പൊടി – 1 ടേബിൾ സ്പൂൺ, എണ്ണ – ഫ്രൈ ചെയ്യാനാവശ്യത്തിന്.

ആദ്യം ചിക്കൻ വൃത്തിയായി കഴുകി എടുക്കുക. ശേഷം അതിൻ്റെ വെള്ളം കളയാൻ സ് ട്രെയ്നിൽ ഇട്ട് കൊടുക്കുക. ചിക്കൻ സ്കിന്നോട് കൂടി എടുത്താൽ കുറച്ച് പെർഫക്ടായി കിട്ടും. പിന്നീട് ഒരു ബൗളിൽ 11/4 കപ്പ് പാൽ ഒഴിക്കുക. ശേഷം അതിൽ 1 ടേബിൾ സ്പൂൺ വിനാഗിരി ഒഴിക്കുക. നന്നായി ഇളക്കി ഒരു 15 മിനുട്ട് വയ്ക്കുക. പതിനഞ്ച് മിനുട്ട് കഴിഞ്ഞതിനു ശേഷം ഇതിൽ 11/2 ടീസ്പൂൺ കുരുമുളക് പൊടിയും, 3/4 ടീസ്പൂൺ മുളക് പൊടിയും, വെളുത്തുള്ളി പെയ്സ്റ്റും, വിനാഗിരി 2 ടേബിൾ സ്പൂൺ എന്നിവ ഒഴിക്കുക. ശേഷം ബേക്കിംങ് സോഡയും ഉപ്പും ചേർത്ത് ഇളക്കി കൊടുക്കുക. പിന്നീട് വൃത്തിയാക്കി വച്ച ചിക്കൻ ഈ മിക്സിൽ ചേർക്കുക. ശേഷം മൂടിവച്ച് ഫ്രിഡ്ജിൽ വയ്ക്കുക.

5 മണിക്കൂർ കഴിഞ്ഞതിനു ശേഷം ഒരു ബൗളിൽ 1 കപ്പ് മൈദ ഇടുക. അതിൽ കോൺഫ്ലോർ, വെളുത്തുള്ളി പെയ്സ്റ്റ്, ഉപ്പ്, മുട്ട എന്നിവ ചേർക്കുക. പിന്നീട് ഫ്രിഡ്ജിൽ വച്ച് തണുത്ത വെള്ളം ഒഴിച്ച് ബാറ്റർ തയ്യാറാക്കുക. കട്ടിയാവാതെ കുറച്ച് ലൂസിലായിരിക്കണം ബാറ്റർ. പിന്നീട് മറ്റൊരു ബൗളിൽ 2 കപ്പ് മൈദയും, 1 ടേബിൾ സ്പൂൺ മുളക് പൊടി ഉപ്പും ചേർത്ത് മിക്സാക്കുക. ശേഷം ഫ്രിഡ്ജിൽ വച്ച ചിക്കനെടുത്ത് മിക്സാക്കുക. ശേഷം അതിലുള്ള ചിക്കൻ പീസെടുത്ത് നമ്മൾ തയ്യാറാക്കി വച്ച ബാറ്ററിൽ ഇടുക. ചിക്കനിൽ മിക്സാക്കിയ ശേഷം മൈദയും മുളകും മിക്സാക്കിയ പൊടിയിൽ മുക്കി വയ്ക്കുക. ഇനി നമുക്ക് ഫ്രൈ ചെയ്തെടുക്കാം.

അതിനായി ഗ്യാസിൽ കടായ് എടുത്ത് വയ്ക്കുക. അതിൽ എണ്ണ ഒഴിക്കുക. എണ്ണ ചൂടായ ശേഷം നമ്മൾ തയ്യാ റാക്കി വച്ച ചിക്കൻ ഇട്ട് ഫ്രൈ ചെയ്തെടുക്കുക. എല്ലാ ചിക്കനും ഇങ്ങനെ കുറച്ച് സമയം തിരിച്ചും മറിച്ചും ഇട്ട് ഫ്രൈ ചെയ്തെടുക്കാം. അങ്ങനെ നമ്മുടെ രുചികരമായ ചിക്കൻ ബ്രോസ്റ്റഡ് റെഡി.