വൈകുന്നേരത്തെ ചായയ്ക്ക് എന്തെങ്കിലും ഒരു സ്നാക്സ് ഉണ്ടെങ്കിലേ നമുക്ക് ഒരു രസമുണ്ടാവുകയുള്ളൂ. പല തരം സ്നാക്സുകൾ ഉണ്ടാക്കി മടുക്കുമ്പോൾ വ്യത്യസ്തമായത് ഉണ്ടാക്കാൻ നോക്കും. അതിനാൽ ഇന്ന് നമുക്ക് വ്യത്യസ്തമായ ഒരു സ്നാക്സ് പരിചയപ്പെടാം. ഇത് ഉണ്ടാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം.
നുറുക്ക് ഗോതമ്പ് – 1 കപ്പ്, ഉള്ളി – പകുതി എണ്ണം, തക്കാളി – പകുതി, കാരറ്റ് – ഒരു ചെറുത്, ഇഞ്ചി – ചെറിയ കഷണം, തേങ്ങ ചിരവിയത് – 2 ടേബിൾ സ്പൂൺ, പച്ചമുളക് – 2 എണ്ണം, മല്ലി ചപ്പ് – കുറച്ച്, കടുക് – 1/2 ടീസ്പൂൺ, മഞ്ഞൾ പൊടി – 1 നുള്ള്, എണ്ണ – 1 ടേബിൾ സ്പൂൺ, ഉപ്പ്.
ആദ്യം തന്നെ നുറുക്ക് ഗോതമ്പ് എടുത്ത് വൃത്തിയായി കഴുകി ഒരു ബൗളിലിട്ട് അതിൽ വെള്ളം ഒഴിച്ച് വെയ്ക്കുക. ഒരു മണിക്കൂർ കുതിരാൻ വയ്ക്കുക. ഒരു മണിക്കൂർ കഴിഞ്ഞ് കാൽ ഭാഗം നുറുക്ക് ഗോതമ്പ് എടുത്ത് മിക്സിയുടെ ജാറിലിട്ട് ഒന്ന് അരച്ചെടുക്കുക. ശേഷം പച്ചക്കറികൾ ചെറുതായി മുറിച്ചെടുക്കുക.
പിന്നീട് ഒരു കടായ് എടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. ശേഷം അതിൽ എണ്ണ ഒഴിക്കുക. എണ്ണ ചൂടായ ശേഷം കടുക് ഇട്ട് കൊടുക്കുക. കടുക് പൊട്ടിയ ശേഷം ചെറുതായി അരിഞ്ഞ ഉള്ളി ചേർക്കുക. വഴറ്റുക. പിന്നീട് ചതച്ചെടുത്ത ഇഞ്ചിയും പച്ചമുളകും ചേർത്ത് വഴറ്റുക. ഇളക്കിക്കൊടുക്കുക. പിന്നീട് ചെറുതായി അരിഞ്ഞ കാരറ്റ് ചേർക്കുക. വഴറ്റുക. പിന്നീട് തക്കാളി ചേർക്കുക. ശേഷം ഉപ്പും കൂടി ചേർത്ത് മിക്സാക്കുക. പിന്നീട് മല്ലി ചപ്പും തേങ്ങയും ചേർക്കുക. ഇനി നമുക്ക് അരക്കാതെ കുതിർത്തെടുത്ത നുറുക്ക് ഗോതമ്പ് ഇട്ട് ഇളക്കി എടുക്കുക. അതിൽ ഒരു 1 ടേബിൾ സ്പൂൺ വെള്ളം ഒഴിച്ച് മിക്സാക്കുക. പിന്നീട് അതിൽ അരച്ച് വച്ച നുറുക്ക് ഗോതമ്പ് ഒഴിക്കുക. മിക്സാക്കിയ ശേഷം ഇറക്കി വയ്ക്കുക.
തണുത്ത ശേഷം ചെറിയ ഉരുളകളാക്കി ഇഷ്ടമുള്ള ഷെയ്പ്പിലാക്കിയെടുക്കുക. അതിനു ശേഷം ഒരു ബൗളിൽ ബ്രെഡ് ക്രംബ്സ് എടുക്കുക. മറ്റൊരു ബൗളിൽ ഒരു മുട്ടപൊട്ടിച്ച് മിക്സാക്കി വയ്ക്കുക.
പിന്നീട് ഒരു കടായ് എടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. അതിൽ ഫ്രൈ ചെയ്യാനാവശ്യമായ എണ്ണ ഒഴിക്കുക. എണ്ണ ചൂടായ ശേഷം അതിൽ നമ്മൾ തയ്യാറാക്കി വച്ച ഉരുളകൾ എടുത്ത് മുട്ടയിൽ മുക്കി ബ്രെഡ് ക്രംബ്സിൽ ഇട്ട് ഫ്രൈ ചെയ്യുക. എല്ലാം കളർ മാറുന്നതു വരെ എല്ലാ ഭാഗവും ഫ്രൈ ചെയ്തെടുക്കുക. അങ്ങനെ നമ്മുടെ സ്നാക്സ് റെഡിയായി. ഇത് വേണമെങ്കിൽ കൊച്ചപ്പ് കൂട്ടി കഴിക്കാം. അല്ലെങ്കിൽ ചൂടോടെ ചായയ്ക്ക് കഴിക്കാവുന്നതാണ്. വളരെ വ്യത്യസ്തമായ ഈയൊരു സ്നാക്സ് എല്ലാവരും ഒന്നു ട്രൈ ചെയ്തു നോക്കു.