റേഷൻ കടയിൽ നിന്ന് കിട്ടിയ നുറുക്കു ഗോതമ്പ് കൊണ്ട് വളരെ എളുപ്പത്തിലും, രുചിയിലും ഒരു ഉപ്പ്മാവ് തയ്യാറാക്കാം

നമ്മുടെ നാട്ടിൽ ഇന്ന് റേഷൻ കടകളിൽ നിന്ന് എല്ലാവർക്കും നുറുക്ക് ഗോതമ്പ് ലഭിക്കുന്നുണ്ട്. ആ നുറുക്ക് ഗോതമ്പ് കൊണ്ട് വളരെ എളുപ്പാത്തിൽ കുക്കറിൽ ഉപ്പ്മാവ് തയ്യാറാക്കിയെടുക്കാം. ഈ ഉപ്പ് മാവ് ഉണ്ടാക്കിയെടുക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം.

നുറുക്ക് ഗോതമ്പ് – ഒന്നര ഗ്ലാസ്, ഉള്ളി – 1 എണ്ണം, പച്ചമുളക് – 3 എണ്ണം, കാരറ്റ് – 1 ടേബിൾ സ്പൂൺ, കറിവേപ്പില, കടുക്- 1/2 ടീസ്പൂൺ, ഉപ്പ്, ഇഞ്ചി – ചെറിയ കഷണം, വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ, കായ്മുളക്- 2 എണ്ണം, തേങ്ങ – ,ഉപ്പ്- ആവശ്യത്തിന്. ഇനി ഉപ്പ്മാവ് തയ്യാറാക്കാം.

ഇതിനായി ആദ്യം നുറുക്ക് ഗോതമ്പ് വൃത്തിയായി കഴുകി എടുക്കുക. ശേഷം ഒരു അരിപ്പയിൽ ഇട്ട് വെള്ളം വാർന്നു വരാൻ വയ്ക്കുക. പിന്നെ കുക്കറെടുത്ത് ഗ്യാസിൽ വയ്ക്കുക. ഗ്യാസ് ഓണാക്കി ചൂടായി വരുമ്പോൾ അതിൽ വെളിച്ചെണ്ണ ഒഴിക്കുക. പിന്നീട് കടുകിട്ട് പൊട്ടിക്കുക. ശേഷം കായ് മുളകും, കറിവേപ്പിലയും ചേർക്കുക.

ശേഷം അതിൽ ചെറുതായി അരിഞ്ഞ ഉള്ളി ചേർക്കുക. ഉപ്പു കൂടി ചേർത്ത് വഴറ്റുക. ഉള്ളി വഴന്നു വരുമ്പോൾ ഇഞ്ചി, പച്ചമുളക് ചേർത്ത് വഴറ്റുക. പിന്നീട് കഴുകി ഊറ്റിയെടുത്ത ഗോതമ്പ് ചേർത്ത് മിക്സാക്കുക. പിന്നെ ചിരവിയെടുത്ത തേങ്ങ എടുത്ത് ഇട്ട് കൊടുത്ത് വഴറ്റുക. പിന്നീട് മുങ്ങാൻ മാത്രം വെള്ളം ഒഴിക്കുക. ശേഷം മൂടിവച്ച് 5 വിസിൽ വരുത്തുക.

വിസിൽ വന്നതിനു ശേഷം ഓഫാക്കി ഇറക്കി വയ്ക്കുക. തണുത്ത ശേഷം വിസിൽ മാറ്റി തുറക്കുക. ശേഷം സെർവ്വിംങ് പാത്രത്തിലേക്ക് മാറ്റി കഴിക്കാം. അങ്ങനെ ടേസ്റ്റിയായ നുറുക്ക് ഗോതമ്പ് ഉപ്പ്മാവ് റെഡി. ബ്രേക്ക് ഫാസ്റ്റിനു പോലും തയ്യാറാക്കാൻ പറ്റുന്ന ടേസ്റ്റി രസിപ്പിയാണിത്.