ചിക്കൻ്റെ വ്യത്യസ്തമായ സ്നാക്സ് ഒക്കെ കഴിക്കാൻ ഇഷ്ടമുള്ളവരാണ് നമ്മുടെ കുട്ടികൾ. അപ്പോൾ അവർക്ക് വെറൈറ്റി സ്നാക്സ് ഉണ്ടാക്കി കൊടുത്താൽ ഒരുപാട് ഇഷ്ടപ്പെടും. ചിക്കൻ കൊണ്ട് വ്യത്യസ്തമായ സ്നാക്സ് നാം വീട്ടിൽ ഉണ്ടാക്കും. എന്നാൽ ഇന്നു നാം ഉണ്ടാക്കാൻ പോകുന്ന ബട്ടർഫ്ലൈ ചിക്കൻ കുട്ടികൾക്ക് ഉണ്ടാക്കി കൊടുക്കൂ. അതിന് വേണ്ട ചേരുവകൾ എന്തൊക്കെയാണെന്ന് ഞാൻ പറഞ്ഞു തരാം.
ചിക്കൻ ബോൺലെസ്സ് 250 ഗ്രാം, ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ് 1.5 ടീസ്പൂൺ, മുളക് പൊടി 1 ടീസ്പൂൺ, കുരുമുളക് പൊടി 1/2 ടീസ്പൂൺ, നാരങ്ങാനീര് 1 നാരങ്ങ, സോയ സോസ് 1 ടീസ്പൂൺ, റെഡ് ചില്ലി സോസ് 2 ടീസ്പൂൺ, ബട്ടർ 1.5 ടീസ്പൂൺ, മൈദ 2 ടീസ്പൂൺ, കോൺഫ്ലോർ 2 ടീസ്പൂൺ, ഉരുളക്കിഴങ്ങ് ,ഉപ്പ്, ബ്ലേക്ക് സോൾട്ട് – 2 പിഞ്ച്.
ആദ്യം ചിക്കൻ വൃത്തിയായി കഴുക്കി എടുക്കുക. അത് ഒരു ബൗളിൽ മാറ്റിയെടുക്കുക.അതിൽ ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റിടുക. മുളക് പൊടിയും, കുരുമുളക് പൊടിയും ചേർക്കുക. ശേഷം ഉപ്പ് ചേർക്കുക. ചെറുനാരങ്ങാ നീരും, സോയാ സോസ്, റെഡ് ചില്ലി സോസ് എന്നിവ ചേർക്കുക. ബ്ലേക്ക് സോൾട്ട് കൂടി ചേർക്കുക. പിന്നീട് ബട്ടർ കൂടി ചേർത്ത് മിക്സാസാക്കുക.
പിന്നീട് മൈദയും, കോൺഫ്ലോറും കൂടി ചേർത്ത് മിക്സാക്കി ഒരു 1 മണിക്കൂറെങ്കിലും വയ്ക്കുക. അതിനു ശേഷം ഒരു ഉരുളക്കിഴങ്ങ് എടുത്ത് കഴുകി തോൽകളഞ്ഞ് എടുക്കുക. പിന്നീട് നേരിയ സ്ലെയ്സ്സുകളായി മുറിച്ചെടുക്കുക. പിന്നീട് ഓരോ ഉരുളക്കിഴങ്ങെടുത്ത് അതിൻ്റെ ഉള്ളിൽ നമ്മൾ മിക്സാക്കി വച്ച ചിക്കനിലെ ഒരു പീസെടുത്ത് വയ്ക്കുക. ശേഷം ഒരു ടൂത്ത് പിക്കെടുത്ത് കുത്തിവയ്ക്കുക. അങ്ങനെ എല്ലാ ചിക്കനും തയ്യാറാക്കി വയ്ക്കുക.
ഫ്രൈ ചെയ്തെടുക്കേണ്ടത് എങ്ങനെയെന്ന് നോക്കാം. ആദ്യം ഒരു കടായ് എടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. അതിൽ എണ്ണ ചൂടായ ശേഷം ഓരോ ചിക്കനും ഫ്രൈ ചെയ്തെടുക്കുക. നല്ല രുചികരമായ ബട്ടർ ഫ്ലെ ചിക്കൻ റെഡി.