കോഫി ഇഷ്ടപ്പെടുന്നവർക്ക് വളരെ രുചികരമായ ഒരു വെറെററ്റി കോഫി പരിചയപ്പെടാം. ഇത് കോഫി ഷോപ്പുകളിൽ നിന്ന് കഴിക്കാതെ നമ്മുടെ വീട്ടിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം. അപ്പോൾ ഇത് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
കാപ്പിപ്പൊടി- 2 ടീസ്പൂൺ, പഞ്ചസാര – 3 ടേബിൾ സ്പൂൺ, വെള്ളം – 2 ടേബിൾ സ്പൂൺ, പാൽ.ഇത്രയും ചേരുവകൾ മാത്രം മതി രുചികരമായ കാപിച്ചിനോ തയ്യാറാക്കാൻ. അപ്പോൾ ഇനി തയ്യാറാക്കാം.
ആദ്യം ഒരു സ്റ്റീൽ ബൗളെടുത്ത് അതിൽ കാപ്പിപ്പൊടി ചേർക്കുക. ഏതെങ്കിലുമൊരു ഇൻസ്റ്റൻ്റ് കാപ്പിപ്പൊടി ഉപയോഗിക്കാം. ശേഷം അതിൽ പഞ്ചസാര ചേർക്കുക. സ്പൂൺ കൊണ്ട് മിക്സാക്കുക. പിന്നെ ഒരു ടേബിൾ സ്പൂൺ വെള്ളം ഒഴിച്ച് വീണ്ടും മിക്സാക്കുക. നല്ല രീതിയിൽ മിക്സാക്കുമ്പോൾ ക്രീമിയായി വരും. ശേഷം വീണ്ടും 1 ടേബിൾ സ്പൂൺ വെള്ളം കൂടി ഒഴിച്ച് നല്ല രീതിയിൽ മിക്സ് ചെയ്ത് ക്രീമിയാക്കുക.
ഇതു പോലെ ഇലക്ട്രിക് ബീറ്റർ ഉണ്ടെങ്കിൽ പെട്ടെന്ന് തയ്യാറാക്കാൻ സാധിക്കും. ബീറ്ററില്ലെങ്കിൽ ഇതു പോലെ സ്പൂൺ വെച്ച് മിക്സാക്കിയാലും ക്രീമിയായി വരും. ഇനി നമുക്ക് കാപിച്ചിനോ തയ്യാറാക്കാം. ഇതിനായി ആദ്യം ഒരു ഗ്ലാസിൽ തിളപ്പിച്ച പാൽ ഒഴിക്കുക. ശേഷം നമ്മൾ തയ്യാറാക്കി വച്ച ക്രീം ഒരു രണ്ടോ മൂന്നോ സ്പൂൺ ഒഴിച്ച് മിക്സാക്കുക.
ഇനി കുടിച്ചു നോക്കൂ. നല്ല ടേസ്റ്റി കാപിച്ചിനോ റെഡി. ബാക്കി വന്ന ക്രീം ഫ്രിഡ്ജിൽ വച്ച് ആവശ്യം വരുമ്പോൾ ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെ ഒരാഴ്ച വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം. കോഫി ഇഷ്ടപ്പെടുന്നവർ ഈയൊരു കാപിച്ചിനോ തീർച്ചയായും ഇഷ്ടപ്പെടും. ഇഷ്ടമുള്ളവർ ഇതൊന്ന് തയ്യാറാക്കി നോക്കു.