വ്യത്യസ്തമായി കോളി ഫ്ലവർ കൊണ്ട് നല്ല സൂപ്പർ ബജി ഉണ്ടാക്കിയെടുക്കാം

പല തരം ബജികൾ ഉണ്ടാക്കി കഴിക്കാൻ ഇഷ്ടമുള്ളവരാണ് നാം ഓരോരുത്തരും. ഇന്ന് വ്യത്യസ്തമായി കോളി ഫ്ലവർ കൊണ്ട് നല്ല സൂപ്പർ ബജി ഉണ്ടാക്കിയെടുക്കാം. അതിനു വേണ്ട ചേരുവകൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

കോളി ഫ്ലവർ ഒരു പകുതി, ഉള്ളി 1കപ്പ് ,പച്ചമുളക് 1 എണ്ണം, മുളക് പൊടി – 1 ടീസ്പൂൺ ,ഇഞ്ചി – 1 ടീസ്പൂൺ, കായം ,കോൺഫ്ലോർ – 1/4 കപ്പ്, മല്ലി ചപ്പ് ,ഖരം മസാല – 1/4 ടീസ്പൂൺ, പെരുംജീരകപ്പൊടി – 1/2 ടീസ്പൂൺ, കടലപ്പൊടി – 1/2 കപ്പ്, എണ്ണ – ആവശ്യത്തിന് ,വെള്ളം ,കറിവേപ്പില.

ആദ്യം തന്നെ കോളി ഫ്ലവർ കഷണങ്ങളായി അരിഞ്ഞ് കഴുകി എടുക്കുക. ശേഷം ഒരു പാത്രത്തിൽ വെള്ളം എടുത്ത്  അതിൽ കഴുകി വച്ച കോളിഫ്ലവർ ഇടുക. അതിൽ ഉപ്പുമിട്ട് ഗ്യാസിൽ വയ്ക്കുക. ഗ്യാസ് ഓണാക്കി അതിൽ വച്ച് തിളപ്പിക്കുക. അര ടീസ്പൂൺ മഞ്ഞൾ ചേർത്തു കൊണ്ടും ചൂടാക്കിയെടുക്കാം. ഒരു രണ്ടു മിനുട്ട് വയ്ക്കുക. പിന്നീട് ഇറക്കി വയ്ക്കുക. ശേഷം ഒരു ബൗളിൽ കടലപ്പൊടിയും കോൺഫ്ലോറും ഇടുക. മിക്സാക്കുക.

പിന്നെ ഉപ്പിടുക. ശേഷം കോളി ഫ്ലവറും, ഉള്ളിയും പച്ചമുളകും ഇട്ട് മിക്സാക്കുക. പിന്നീട് മസാലകളായ മുളക് പൊടി, മഞ്ഞൾ പൊടി, മല്ലിപൊടി, കായം, ഖരം മസാലയിട്ട് മിക്സാക്കുക. നല്ല മിക് സായ ശേഷം അപ്പക്കാരം ചേർക്കുക. ശേഷം മല്ലി ചപ്പും കറിവേപ്പിലയും മുറിച്ചത് ചേർത്ത് മിക്സാക്കുക. പെരുംജീരകപ്പൊടി ഇട്ട് കുറച്ച് വെള്ളം കുടഞ്ഞ്  മിക്സാക്കി ഒരു പത്ത് മിനുട്ട് മൂടി വയ്ക്കുക. 

അതിനു ശേഷം ഗ്യാസിൽ കടായ് എടുത്ത് വച്ച് അതിൽ എണ്ണ ഒഴിച്ച് വച്ച് ഗ്യാസ് ഓണാക്കുക. എണ്ണ ചൂടായ ശേഷം അതിൽ ഓരോ ഫ്ലവറായിട്ട് പൊരിച്ചെടുക്കുക. നല്ല അടിപൊളി കോളി ഫ്ലവർ ബജി തയ്യാറായി കിട്ടോ. മൊരിഞ്ഞ് ക്രിസ്തപിയായ ഫ്ലവർ ബജി റെഡി. ഫ്ലവർ ഉണ്ടെങ്കിൽ പെട്ടെന്നു തന്നെ തയ്യാറാക്കിയെടുക്കാം പറ്റുന്ന ഒരു സ്നാക്സാണിത്. തക്കാളിയുടെ സോസും കൂട്ടി കഴിക്കാൻ നല്ല രുചിയാണ്. എല്ലാവരും ഒന്ന് തയ്യാറാക്കി നോക്കു.

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →