ചീര തോരൻ ഇതുപോലെ ഉണ്ടാക്കി നോക്കൂ.. എന്താ സ്വാദ്.. നാട്ടു രുചിയിലേക്ക് തിരിച്ചുപോകാം

ചീരയുടെ ഗുണങ്ങളെക്കുറിച്ച് അറിയാത്തവർ വളരെ ചുരുക്കമായിരിക്കും. ചീര എന്നല്ല മറ്റു ഇല വർഗ്ഗങ്ങളും പച്ച നിറമുള്ള പച്ചക്കറികളും കഴിക്കുന്നത് നമ്മുടെ ശരീരത്തിനും പ്രത്യേകിച്ച് കണ്ണിന് വളരെ അത്യാവശ്യമാണ്. പണ്ട് കാലങ്ങളിൽ നമ്മുടെയെല്ലാം അടുക്കളത്തോട്ടത്തിൽ ഉണ്ടായിരുന്നു ഇവയെല്ലാം. എന്നാൽ മാർക്കറ്റ്ൽ പോയി വാങ്ങേണ്ട അവസ്ഥയാണ് ഇന്നുള്ളത്. എന്നിരുന്നാലും ആഴ്ചയിൽ ഒരിക്കലെങ്കിലും ഇല വർഗ്ഗങ്ങൾ കഴിക്കേണ്ടതിന്റെ ആവശ്യകത ഇന്നത്തെ കാലത്ത് മറക്കരുത്. 

ചീര ഒരു കെട്ട് (വൃത്തിയാക്കി അരിഞ്ഞത് ചെറിയ തണ്ടോട് കൂടിയും ഉപയോഗിക്കാം), പച്ചമുളക്- മൂന്നോ നാലോ നെടുകെ കീറിയത്, വെളുത്തുള്ളി-8 അല്ലി ചതച്ചത്, ചെറിയ ഉള്ളി- 4എണ്ണം ചതച്ചത്, കടുക്- ആവശ്യത്തിനു, വെളിച്ചെണ്ണ- ആവശ്യത്തിനു, ഉപ്പു ആവശ്യത്തിനു, ചുവന്ന മുളക്- 2 എണ്ണം, തേങ്ങാ ചിരകിയത്- ഒരു പിടി,വെളിച്ചെണ്ണ. ആദ്യം ഒരു ചീനച്ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക് വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടാകുമ്പോൾ കടുക് ഇട്ടു പൊട്ടിച്ചു 2 വറ്റൽമുളക് കൂടി ചേർത്ത് ഒന്നു ഇളക്കുക. ശേഷം എടുത്തുവെച്ച പച്ചമുളകും വെളുത്തുള്ളിയും ഉള്ളിയും ചതച്ചതും കൂടെ ചേർത്ത് നന്നായൊന്നു വഴറ്റുക.

ഇതിന്റെയൊക്കെ പച്ചമണം മാറി ഒന്നു മൂത്തു വരുമ്പോൾ ചീര അരിഞ്ഞു വെച്ചത്‌ ഇടുക. ഇതൊന്ന് നന്നായി ഇളക്കി ഒരു 3 മിനുറ്റ് നേരത്തേക്ക് ഇതൊന്ന് മൂടി വയ്ക്കുക. അതിനു ശേഷം തുറന്നു ചീരയെല്ലാം ഒന്നു വാടിയിട്ടുണ്ടാകും ഈ സമയത്തു ഉപ്പു ചേർക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ ഉപ്പു കൂടാൻ സാധ്യതയുണ്ട്. ശേഷം ഒന്നുകൂടി ഇളക്കി അടച്ചുവെച്ചു വേവിച്ചെടുക്കുക. വേകാനായി വെള്ളം ചേർക്കേണ്ട ആവശ്യo ഇല്ല. ഇനി തുറന്നു എടുത്തു വെച്ച തേങ്ങാ കൂടി ചേർത്ത് ഒന്നു ചൂടാക്കിയ ശേഷം ഉപയോഗിക്കാം. അങ്ങനെ നമ്മുടെ സ്വദിഷ്ട്ട്മായ ചീര തോരൻ തയ്യാറായി.

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →