ഉണക്ക ചെമ്മീൻ കറി നമുക്ക് മലയാളികളുടെ ഇഷ്ടമുള്ള കറിയാൻ. മത്സ്യം ലഭിക്കാൻ ബുദ്ധിമുട്ടുണ്ടാവുമ്പോൾ ഇങ്ങനെയൊരു കറി കിട്ടിയാൽ പിന്നെ ഒന്നും വേണ്ട. ഇത് ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം. ഉണക്ക ചെമ്മീൻ – 100 ഗ്രാം, ചെറിയ ഉള്ളി – 4 എണ്ണം, ഇഞ്ചി – ചെറിയ കഷണം, പച്ചമുളക് – 2 എണ്ണം, കറിവേപ്പില, മാങ്ങ – ചെറിയ കഷണം, വെളിച്ചെണ്ണ – 1 ടീസ്പൂൺ, മുളക് പൊടി – 2 ടീസ്പൂൺ, മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ, ഉപ്പ്.
ആദ്യം ചെമ്മീനിൻ്റെ വാലു ഭാഗവും തലഭാഗവും കട്ട് ചെയ്യുക. പിന്നീട് കഴുകി എടുക്കുക. ശേഷം മൺചട്ടിയിൽ വച്ച് ഒന്ന് റോസ്റ്റ് ചെയ്ത് എടുക്കുക. ശേഷം ഇറക്കി വയ്ക്കുക. ഒരു ബൗളിലേക്ക് മാറ്റുക. പിന്നീട് അതിൽ നമ്മൾ മുറിച്ചു വച്ച ഉള്ളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, വെളിച്ചെണ്ണ, ഉപ്പ് കൂടാതെ മസാലകളായ മഞ്ഞൾ പൊടിയും, മുളകുപൊടിയും ചേർത്ത് ഒന്നു കൈ കൊണ്ട് മിക്സാക്കുക.
ശേഷം ചിരവി വച്ച ഒരു മുറി തേങ്ങ മിക്സിയുടെ ജാറിൽ ഇടുക. അതിൽ കുറച്ച് മഞ്ഞൾ പൊടിയും മുളക് പൊടിയും ചേർത്ത് അരച്ചെടുക്കുക. അരച്ചെടുത്ത തേങ്ങാ മിക്സ് ചെമ്മീനിൽ ഒഴിച്ച് ഉപ്പുണ്ടോ നോക്കി ഇല്ലെങ്കിൽ ഉപ്പ് ചേർത്ത് വയ്ക്കുക. ശേഷം ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. പിന്നീട് അതിൽ മുറിച്ചു വച്ച മാങ്ങ ചേർക്കുക. ശേഷം തിളപ്പിക്കുക. മീഡിയം ഫ്ലെയ്മിൽ വയ്ക്കുക.
ഒരു 10 മിനുട്ട് കഴിഞ്ഞ് ഇറക്കി വയ്ക്കുക. ശേഷം അതിൽ വറുത്തു ചേർക്കണം. അതിന് ഒരു ചെറിയ കടായ് എടുത്ത് ഗ്യാസിൽ വച്ച് അതിൽ വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണ ചൂടായാൽ അതിൽ ഉള്ളിയും കറിവേപ്പിലയും ചേർക്കുക. ശേഷം നമ്മുടെ ഉണക്ക ചെമ്മീൻ കറിയിൽ ചേർക്കുക.
നല്ല രുചികരമായ ഉണക്ക ചെമ്മീൻ മാങ്ങാക്കറി റെഡി. മത്സ്യം കഴിക്കുന്ന മലയാളികളുടെ ഒരു ഇഷ്ടവിഭവം തന്നെയാണിത്. ഇതിന് അധികം സമയം ഒന്നും വേണ്ട. പെട്ടെന്ന് തയ്യാറാക്കുകയും ചെയ്യാം.എല്ലാവരും ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കു.തീർച്ചയായും എല്ലാവർക്കും ഇഷ്ടപ്പെടും