തലശ്ശേരി സ്പെഷ്യൽ ചെമ്മീൻ പിടി കഴിച്ചിട്ടുണ്ടോ? എങ്കിൽ തയ്യാറായിക്കോളൂ

ചെമ്മീൻ പിടി ഉണ്ടാക്കുന്നത് റംസാൻ സമയത്ത് ഒക്കെയാണ്. എന്നാൽ നമുക്ക് ഇന്ന് ഒന്ന് ട്രൈ ചെയ്തു നോക്കാം. ഉണ്ടാക്കുവാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം. ചെമ്മീൻ’ – 1കി. ലോ, അരിപ്പൊടി – 3 ഗ്ലാസ്, ഉപ്പ്, മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ , കറിവേപ്പില, തേങ്ങ – 1, ചെറിയ ഉള്ളി – 4 എണ്ണം, ജീരകം – 1/4 ടീസ്പൂൺ.

ആദ്യം ചെമ്മീൻ ക്ലീനാക്കി എടുക്കുക. ശേഷം ഉപ്പിട്ട് വൃത്തിയിൽ കഴുകി എടുക്കുക. അതിനു ശേഷം ഒരു മൺചട്ടി എടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. ഒരു കപ്പ് വെള്ളം ഒഴിക്കുക. വെള്ളം തിളച്ചു കഴിഞ്ഞാൽഅതിൽ മഞ്ഞൾ പൊടി, ഉപ്പ്, കറിവേപ്പില, എന്നിവ ചേർക്കുക. ശേഷം കഴുകി വച്ച ചെമ്മീൻ മൂടിവച്ച് വേവിക്കുക. ശേഷം ഒരു കപ്പ് വെള്ളം തിളപ്പിക്കുക. പിന്നെ ഒരു പാത്രത്തിൽ കുറച്ച് അരിപ്പൊടി എടുക്കുക.അതിൽ ഉപ്പ് ചേർക്കുക. ശേഷം തിളച്ച വെള്ളം ഒഴിച്ച് സ്പൂൺ കൊണ്ട് മിക്സാക്കുക.

തണുത്ത ശേഷം നല്ലവണ്ണം കുഴച്ച് എടുക്കുക. ഒരു 10 മിനുട്ട് മൂടിവയ്ക്കുക. ശേഷം കൈ കൊണ്ട് ചെറിയ ബൗളുകളാക്കി ഉരുട്ടുക. പിന്നീട് ഒരു ഇഡ്ഡിലി തട്ടെടുത്ത് ഗ്യാസിൽ വയ്ക്കുക. അതിൽ അരിപ്പ തട്ട് എടുത്ത് നമ്മൾ ഉരുട്ടി വച്ച അരി ഉരുളകൾ ഇടുക. ഒരു 10 മിനുട്ട് വേവിക്കുക. ശേഷം ഇറക്കി വയ്ക്കുക. പിന്നെ പച്ച വെള്ളത്തിൽ ഇട്ട്  അരിപ്പയിൽ അരിച്ചെടുക്കുക.

ശേഷം ചിരവി വച്ച തേങ്ങ മിക്സിയുടെ ജാറിലിടുക. അതിൽ ജീരകം ചെറിയ ഉള്ളി എന്നിവ ചേർത്ത് നല്ലവണ്ണം അരച്ചെടുക്കുക. അപ്പോഴേക്കും ചെമ്മീൻ പാകമായിട്ടുണ്ടാവും. പാകമായ ചെമ്മീൻ എടുത്ത് ഒരു ബൗളിൽ മാറ്റുക.അതിൽ ബോളുകൾ ഇടുക. മിക്സാക്കുക. ശേഷം പെയ്സ്റ്റായി അരച്ചെടുത്ത തേങ്ങ മിക്സ് ചേർക്കുക. അത് ഗ്യാസിൽ വച്ച് തിളപ്പിക്കുക. കുറച്ച് ഡ്രൈ ആവുന്നതു വരെ തിളപ്പിക്കുക. കറിവേപ്പില കൂടി ഇട്ടതിനു ശേഷം ഇറക്കി വയ്ക്കുക. രുചികരമായ ചെമ്മീൻപിടി തയ്യാർ.റംസാൻ സ്പെഷലായി ചിക്കനും മട്ടനുമൊക്കെ വച്ച് തയ്യാറാക്കാറുണ്ട്.

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →