സ്വാദിഷ്ടമായ ചെമ്മീൻ തീയൽ ഉണ്ടാക്കാം. ഒരു പ്രാവശ്യം കഴിച്ചാല്‍ ഇതിന്‍റെ രുചി വായില്‍ നിന്ന് പോകില്ല.

ചെമ്മീൻ തീയൽ കഴിച്ചിട്ടുണ്ടോ നിങ്ങള്‍ ? ഒരു പ്രാവശ്യം കഴിച്ചാല്‍ ഇതിന്‍റെ രുചി വായില്‍ നിന്ന് പോകില്ല. ഇതാ രുചികൂട്ട്.

ആവിശ്യമായ സാധനങ്ങൾ – ചെമ്മീൻ -300 grm, ചെറിയ ഉള്ളി -100 grm, പച്ചമുളക് -3 എണ്ണം, തേങ്ങ കൊത്ത് -മൂന്നു സ്പൂൺ, മഞ്ഞൾ podi-1/2 ടീസ്പൂൺ, വാളൻ പുളി -2 അല്ലി, മുരിങ്ങക്കായ -1 എണ്ണം, തേങ്ങ -1/2 മുറി, മുളക് പൊടി – എരുവ് അനുസരിച്ച്, മല്ലിപൊടി – 2സ്പൂൺ, ഉലുവ പൊടിച്ചത് – ഒരു നുള്ള്.

തയ്യാറാക്കുന്ന വിധം – അടി കട്ടിയുള്ള പാത്രമോ മൺചട്ടിയോ എടുത്തു അടുപ്പിൽ വച്ചതിനു ശേഷം ഗ്യാസ് ഓൺ ചെയ്യുക. മൺചട്ടിയിൽ പാകം ചെയ്യുകയാണെകിൽ ഇത്തിരി കൂടെ ടേസ്റ്റ് കൂടും. അപ്പോൾ ചട്ടി ചൂടായതിനു ശേഷം രണ്ടു സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് മുറിച്ചു വച്ച ഉള്ളിയും കൂടെ മൂന്നു പച്ചമുളക് കീറിയതും കുറച്ചു കറിവേപ്പിലയും ചേർത്ത് വഴറ്റുക. ഈ സമയം തന്നെ നമുക്ക് മറ്റൊരു പാനിൽ ഇതിന് വേണ്ട തേങ്ങ വറുത്തെടുകാം അതിനായി അര മുറി തേങ്ങ ചിരവിയത് കുറച്ചു ഉലുവ പൊടിച്ചത്, കറിവേപ്പില, കുറച്ചു ജീരകം എന്നിവ ചേർത്ത് നല്ല ബ്രൗൺ കളർ വരുന്നത് വരെ കയ്യെടുക്കാതെ ഇളക്കുക.

ഗ്യാസ് ലോ ഫ്‌ളൈയിം വച്ചു തന്നെ ചെയ്യണം ഇല്ലെങ്കിൽ കരിഞ്ഞു പോകും ശേഷം ഇത് ചെറിയ ചൂടോടെ തന്നെ മിക്സിയുടെ ചെറിയ ജാർ ഉപയോഗിച്ചു വെള്ളം ഒട്ടു ചേർക്കാതെ അരച്ചെടുക്കണം വലിയ ജാർ ആകുമ്പോൾ വെള്ളം തൊടാതെ അരഞ്ഞു കിട്ടില്ല ഇത്തിരി സമയം എടുത്താലും നന്നായി അരച്ചെടുക്കണം. പിന്നീട് നേരത്തെ വഴറ്റാൻ വച്ച ഉള്ളിയിലേക്ക് മുരിങ്ങക്കായ അരിഞ്ഞു വച്ചതും ചെമ്മീനും ഇടുക മുരിങ്ങക്കായ നമ്മുടെ ചൂണ്ടാണി വിരലിന്റെ നീളത്തിൽ വേണം അറിയാനായിട്ട് ശേഷം മൂന്നു മിനിറ്റ് അടച്ചു വച്ചു വേവിക്കുക.

വെന്തതിനു ശേഷം കുതിർത്തു വച്ച വാളൻ പുളി പിഴിഞ്ഞ് ഒഴിക്കുക, ഒരു തിള വന്നതിനു ശേഷം അരപ്പും ഇതിലേക്ക് ഒഴിക്കുക നന്നായി തിളച്ചതിനു ശേഷം തീ ഓഫ്‌ ചെയ്യുക. വറുത്തിടാൻ ആയിട്ട് മറ്റൊരു പാൻ വച്ച് രണ്ടു സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക പിന്നെ കുറച്ചു വറ്റൽ മുളക്, കറിവേപ്പിലയും ചേർത്ത് വറുത്തു തീയലിൽ ഒഴിക്കുക. രുചിയേറിയ ചെമ്മീൻ തീയൽ റെഡി.

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →