chicken banki

കണ്ണൂരുകാരുടെ ഒരു സ്പെഷ്യൽ സ്പൈസി വിഭവമായ ചിക്കൻ ബങ്കി ഉണ്ടാക്കാം എളുപ്പത്തിൽ. ഒരു പ്രാവശ്യമെങ്കിലും ഒന്ന് ഉണ്ടാക്കി നോക്കണേ

ഇന്ന് നമുക്കൊരു രുചികരമായ സ്നാക്സ് ഉണ്ടാക്കാം . ചിക്കൻ ബങ്കി. വളരെ ടേസ്റ്റിയായ സ്നാക്സാണിത്. ചിക്കൻ അധികം ഒന്നും വേണ്ട. അപ്പോൾ ഇതുണ്ടാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം.

ചിക്കൻ – 250 ഗ്രാം, കുരുമുളക് പൊടി – 1 ടീസ്പൂൺ, ഉപ്പ്, ഉള്ളി – 2 എണ്ണം, പച്ചമുളക് – 3 എണ്ണം, വെളുത്തുള്ളി – 5 എണ്ണം, കറിവേപ്പില, മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ, മുളക് പൊടി – 1/4 ടീസ്പൂൺ, മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ, ഗരം മസാല പൊടി – 1/4 ടീസ്പൂൺ, മല്ലി ചപ്പ്, വെള്ളം, മൈദ – 1 കപ്പ്, പശുവിൻ നെയ്യ് – 1 ടീസ്പൂൺ, എണ്ണ
ബങ്കി തയ്യാറാക്കാൻ ആദ്യം ബോൺലെസ്സ് ചിക്കനെടുത്ത് കഴുകി ഒരു പാനിലിട്ട് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. അതിൽ ഉപ്പും കുരുമുളകുപൊടിയും ഇട്ട് 20 മിനുട്ട് മീഡിയം ഫ്ലെയ്മിൽ വയ്ക്കുക. അപ്പോഴേക്കും ഒരു ബൗളിൽ മൈദ ചേർക്കുക. അതിൽ ഉപ്പിട്ട് വെള്ളം ഒഴിച്ച് കുഴച്ചെടുക്കുക. ശേഷം പശുവിൻ നെയ്യ് ഇട്ട് കുഴച്ച് വയ്ക്കുക.

ഒരു അര മണിക്കൂറെങ്കിലും വയ്ക്കുക. ചിക്കൻ പാകമായോ എന്ന് നോക്കി അതിനെ ഇറക്കി വയ്ക്കുക. കുറച്ചു തണുത്ത ശേഷം ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. പിന്നീട് ഒരു കടായ് എടുത്ത് ഗ്യാസിൽ വയ്ക്കുക.അതിൽ എണ്ണ ഒഴിക്കുക. ശേഷം ഉള്ളി ചെറുതായ് അരിഞ്ഞതും, പച്ചമുളകും, കറിവേപ്പിലയും, വെളുത്തുള്ളിയും ചേർക്കുക. എല്ലാം പച്ച മണം മാറുന്നതു വരെ വഴറ്റുക. ശേഷം കുറച്ച് ഉപ്പ് ചേർക്കുക. പിന്നീട് മസാലകളായ മഞ്ഞൾ പൊടി, മുളക് പൊടി, മല്ലിപ്പൊടി, ഗരം മസാല എന്നിവ ചേർത്ത് മിക്സ് ചെയ്യുക. വഴറ്റുക. ശേഷം മുറിച്ചു വച്ച ചിക്കൻ അതിൽ ചേർക്കുക. മിക്സാക്കുക. പിന്നീട് മുറിച്ച് വച്ച മല്ലി ചപ്പ് ഇട്ടു കൊടുക്കുക. പിന്നീട് ഇറക്കിവയ്ക്കുക.

ശേഷം തയ്യാറാക്കി വച്ച മാവെടുത്ത് ചപ്പാത്തിക്ക് എടുക്കുന്ന വലുപ്പത്തിലുള്ള ഉരുളകളാക്കി എടുക്കുക. പിന്നീട് ചപ്പാത്തി പലകയെടുത്ത് അതിൽ ചപ്പാത്തി പരത്തുന്നതു പോലെ മൈദയിൽ മുക്കി പരത്തിയെടുക്കുക. ശേഷം അതിൽ നെയ്യ് തടവുക. പിന്നീട് ഒരു മടക്ക് മടക്കുക. ശേഷം ഒരു മടക്കു കൂടി മടക്കി ത്രികോണ ഷെയ്പ്പിലാക്കി വയ്ക്കുക. എല്ലാം അങ്ങനെ തയ്യാറാക്കി വയ്ക്കുക. പിന്നീട് ഓരോ മാവും 3 പീസാക്കി കട്ട് ചെയ്യുക. പിന്നീട് അതിൽ നിന്ന് ഒന്നെടുത്ത് താഴെ ഭാഗം കുറച്ച് വലുപ്പത്തിലും മുകളിൽ കൂർത്ത ഷെയ്പ്പിൽ പരത്തിയെടുക്കുക. പിന്നീട് താഴെ ഭാഗം ചിക്കൻ മസാല കുറച്ച് ഇടുക. അത് മൂടി വച്ച് ഒന്ന് ഒട്ടിക്കുക. ബാക്കി വരുന്ന ഭാഗം കുറച്ച് നെയ്യ് പുരട്ടുക. പിന്നീട് റോൾ ചെയ്യുക. അങ്ങനെ എല്ലാം റോൾ ചെയ്ത് വയ്ക്കുക.

പിന്നീട് ഫ്രൈ പാനിൽ വച്ച് ഒന്നു ചൂടാക്കി വയ്ക്കുക. ശേഷം ഒരു കടായ് എടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക.അതിൽ ഫ്രൈ ചെയ്യാനാവശ്യമായ എണ്ണ ഒഴിക്കുക. പിന്നീട് എണ്ണ ചൂടായ ശേഷം അതിൽ ചൂടാക്കി വച്ച ബങ്കി ഇട്ട് ഫ്രൈ ചെയ്തെടുക്കുക. രണ്ടു ഭാഗവും ബ്രൗൺ കളർ ആവുന്നതു വരെ ഫ്രൈ ചെയ്യുക. ക്രിസ്പിയും സ്പൈയ്സിയുമായ ബങ്കി റെഡി. സേർവിംങ്ങ് പാത്രത്തിലേക്ക് മാറ്റുക. സോസ് കൂട്ടി വൈകുന്നേരം ചൂടോടെ കഴിച്ചു നോക്കൂ.

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →