ചിക്കൻ കൊണ്ടുള്ള ഏത് വിഭവമായാലും നമുക്ക് ഇഷ്ടമാണല്ലോ. വ്യത്യസ്തമായത് ഉണ്ടാക്കി കഴിക്കാൻ ആഗ്രഹിക്കുന്നവരാണ് നാം ഓരോരുത്തരും. വ്യത്യസ്തമായ ഒരു ചിക്കൻ ചോപ്സ് ഉണ്ടാക്കാം. അതിന് വേണ്ട ചേരുവകൾ പരിചയപ്പെടുത്താം.
ചിക്കൻ – 1/2 കിലോ, മല്ലിപ്പൊടി – 1 ടീസ്പൂൺ, ഉള്ളി – 2 എണ്ണം, അണ്ടിപരിപ്പ് – 5 എണ്ണം, കുരുമുളക് – 1/4 ടീസ്പൂൺ, കടല പരിപ്പ് വറുത്തത് – 1 ടേബിൾ സ്പൂൺ, പട്ട, ഗ്രാമ്പൂ, മുളക് പൊടി – 1ടീസ്പൂൺ, മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ, ചെറുനാരങ്ങ – പകുതി, തക്കാളി – 1, ഉള്ളി – 1, ഇഞ്ചി – ചെറുത്, വെളുത്തുള്ളി – 6 എണ്ണം, പച്ചമുളക് – 4 എണ്ണം ,മല്ലി ചപ്പും പുതിനയിലയും – 1 കപ്പ്, തേങ്ങ – 1/4 കപ്പ്, ഉപ്പ്, വെള്ളം
ആദ്യം ഒരു മിക്സിയുടെ ജാറിൽ മല്ലി ചപ്പ്, പുതിനയില, തക്കാളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ഉള്ളി, തേങ്ങ, കടല പരിപ്പ്, അണ്ടിപരിപ്പ്, കുരുമുളക് ഇതൊക്കെ ഇട്ട് അരച്ചെടുക്കുക. വെള്ളം ഒഴിച്ച് വേണം അരക്കാൻ. പിന്നെ ചിക്കനെടുത്ത് കഴുകി എടുക്കുക. ശേഷം ഒരു കുക്കറെടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക.അതിൽ കുക്കറെടുത്ത് വയ്ക്കുക.അതിൽ എണ്ണ ഒഴിക്കുക. എണ്ണ ചൂടായ ശേഷം നീളത്തിൽ അരിഞ്ഞെടുത്ത 2 ഉള്ളി ചേർക്കുക. ഉള്ളി കുറച്ച് വാടിയ ശേഷം ചിക്കൻ അതിൽ ഇടുക. പിന്നീട് ഉപ്പ് ചേർക്കുക. ശേഷം മസാലകളായ മഞ്ഞൾ പൊടി, മുളക് പൊടി, മല്ലിപ്പൊടി ചേർക്കുക. മിക്സാക്കുക. കുറച്ച് സമയം മൂടിവയ്ക്കുക.
അതിനു ശേഷം നമ്മൾ തയ്യാറാക്കി അരച്ചു വച്ച മസാല മിക്സ് ഒഴിക്കുക.മിക് സാക്കുക. ശേഷം പാകത്തിന് ഉപ്പും വെള്ളവും ഒഴിച്ച് മൂടിവച്ച് വിസിൽ വരുത്തുക.ഒരു നാല് വിസിൽ എങ്കിലും വന്ന ശേഷം ഓഫാക്കുക. ചൂടാറിയ ശേഷം തുറന്നു നോക്കുക. ചിക്കൻ പാകമായോ എന്ന് നോക്കുക. ഒന്നു തിളപ്പിച്ചതിനു ഇറക്കിവെയ്ക്കുക. കുറച്ച് മല്ലി ചപ്പ് കൂടി ഇട്ട് മൂടിവയ്ക്കുക. ചപ്പാത്തിയുടെയും, ചോറിൻ്റെയും, നാനിൻ്റെയും കൂടെ കഴിച്ചു നോക്കു.