കൊതിയൂറും ചിക്കൻ കറി ഉണ്ടാക്കാം, വളരെ എളുപ്പത്തിൽ.. എങ്ങിനെയെന്ന് നോക്കാം

നമ്മളെല്ലാം തന്നെ രുചികരമായ ആഹാരം കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ്.  അതുകൊണ്ടുതന്നെ നമ്മുടെ അടുക്കള ഒരുവിധത്തിൽ പറഞ്ഞാൽ ഒരു പരീക്ഷണശാല തന്നെ ആണ്. പുതിയ വിഭാഗങ്ങൾ എന്നും ആ പരീക്ഷണശാലയിൽ നമ്മൾ പരീക്ഷിക്കുകയും ചെയ്യാറുണ്ട്. പലതരത്തിലുള്ള വിഭവങ്ങൾ പരീക്ഷിക്കുന്ന നമ്മുടെ എല്ലാം ഒരു  ഇഷ്ടപ്പെട്ട ആഹാര വിഭാഗം തന്നെയാണ് നോൺവെജ് എന്നത്.

നോൺ വെജ് ആഹാരങ്ങൾ ഇഷ്ടപ്പെടാത്തവരായി അധികം ആരും ഉണ്ടാകില്ല.  അത്തരം വാടകയുടെ ഇഷ്ടവിഭവം തന്നെയായിരിക്കും ചിക്കൻ എന്നത്.  പലതരത്തിൽ നമുക്ക് ചിക്കൻ കറി വയ്ക്കാൻ സാധിക്കുന്നതാണ്.  അത്തരത്തിൽ വളരെ ലളിതമായും പെട്ടെന്ന് ഉണ്ടാക്കാൻ സാധിക്കുന്ന ഒരു ചിക്കൻ കറി നമുക്ക് പരിചയപ്പെടാം. 

അതിനായി ഒരു കിലോ ചിക്കൻ നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. അതിനുശേഷം രണ്ട് ടേബിൾസ്പൂൺ മുളകുപൊടിയും ഒന്നര ടേബിൾസ്പൂൺ മല്ലിപ്പൊടി നന്നായി ഒന്ന് ചൂടാക്കിയെടുക്കുക. അതിനുശേഷം മസാല പൊടി ചൂടാക്കി എടുത്ത് മല്ലിപ്പൊടിയും മുളകുപൊടിയും ചിക്കനിൽ നന്നായി തേച്ചുപിടിപ്പിക്കുക.

ശേഷം മസാല പൊടി, തക്കാളി ചെറുതായി അരിഞ്ഞത്, സവാള രണ്ടെണ്ണം അരിഞ്ഞത്, മല്ലിയില,  ഇഞ്ചി,  വെളുത്തുള്ളി പേസ്റ്റ് എന്നിവയും ചിക്കനിലേക്ക് ആഡ് ചെയ്തു നന്നായി ഇളക്കുക. അല്പം ഉപ്പു കൂടി ഇട്ടതിനുശേഷം ചിക്കനിൽ ഈ മസാല പിടിക്കുന്നതിനായി നന്നായി മിക്സ് ചെയ്ത് കൊടുക്കുക. ഇത്തരത്തിൽ 15 മിനിറ്റ് മുതൽ അരമണിക്കൂർ വരെ എല്ലാം മസാലകളും ചിക്കനിൽ പിടിക്കാനായി മൂടിവെക്കുക. 

അതിനുശേഷം ചിക്കൻ ലേക്ക് രണ്ട് കപ്പ് വെള്ളമൊഴിച്ച് 20 മിനിറ്റ് നേരം മൂടിവെച്ച് ചെറുതീയിൽ വേവിക്കുക.  ചിക്കൻ കറി ഏകദേശം ഒന്നു കുറുകി വരുമ്പോഴേക്കും അര മുറി തേങ്ങയുടെ പാലെടുത്ത് ഇതിലേക്ക് ആഡ് ചെയ്യുക. ഈയൊരു ഗ്രേവി ചിക്കൻ കഷ്ണങ്ങളിൽ എല്ലായിടത്തും പിടിക്കുന്നതിനു വേണ്ടി ഒന്നുകൂടി ചെറുതീയിൽ വെച്ച് രണ്ട് മിനിറ്റ് നേരം വേവിക്കുക.

ഇത് ആവുമ്പോഴേക്കും ഒരു പാനിൽ അല്പം എണ്ണ എടുത്ത് അതിലേക്ക് കടുക്, ചെറിയ ഉള്ളി,  കറിവേപ്പില, എന്നിവയിട്ട് കടുക് പൊട്ടിക്കുക. അതുകഴിഞ്ഞ് ഈ എണ്ണയോടെ കറിയിലേക്ക് ഒഴിവാക്കാവുന്നതാണ്. ഒരു മിനിറ്റ് നേരം കൂടി ചൂടാക്കിയാൽ സ്വാദിഷ്ഠമായ കേരള ചിക്കൻ റെഡി.

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →