ചിക്കൻ കൊണ്ട് നല്ല രുചികരമായ ചിക്കൻ ഹഫ്മൂൺ സ്നാക്സ് തയ്യാറാക്കി നോക്കാം

ചിക്കൻ കൊണ്ട് നല്ല രുചികരമായ സ്നാക്സ് തയ്യാറാക്കിയെടുക്കാം. ഹഫ്മൂൺ ആണ് ഉണ്ടാക്കുന്നത്. ഇത് പലവിധത്തിൽ ഉണ്ടാക്കുന്നുണ്ട്. ഞാൻ ഉണ്ടാക്കുന്നത് ക്രിസ്പി ചിക്കൻ സനാക്സാണ് . അതിന് എന്തൊക്കെ  ചേരുവകൾ വേണമെന്ന് നോക്കാം.

ബോൺലെസ്സ്  ചിക്കൻ – 200 ഗ്രാം, തൈര് – 1 ടേബിൾ സ്പൂൺ, മുളക് പൊടി – 3/4 ടീസ്പൂൺ, ഖരം മസാല – 1/2 ടീസ്പൂൺ, ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ് – 1/2 ടീസ്പൂൺ, കുരുമുളക് പൊടി – 1/2 ടീസ്പൂൺ, കാപ്സിക്കം – ഒരു ചെറുത്, വെണ്ണ – 2 ടീസ്പൂൺ, മൈദ – 1 ടേബിൾ സ്പൂൺ, പാൽ – 1 കപ്പ് ,ഉപ്പ്, എണ്ണ, മൈദ – 1 കപ്പ്, വെള്ളം.

ആദ്യം തന്നെ ഒരു ബൗളിൽ മൈദ എടുത്ത് അതിൽ കുറച്ച് എണ്ണയും ഉപ്പും വെള്ളവും ചേർത്ത് കുഴച്ചെടുക്കുക. അത് മൂടിവയ്ക്കുക. പിന്നീട് ചിക്കൻ നല്ലവണ്ണം വൃത്തിയാക്കിയ ശേഷം  ചെറിയ കഷണങ്ങളായി മുറിച്ചത് ഒരു ബൗളിലേക്ക് ചേർക്കുക.‌ അതിൽ മഞ്ഞൾപ്പൊടി, മുളക് പൊടി, ഖരം മസാല, തൈര് , ഉപ്പ്, ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ് ഇതൊക്കെ ഇട്ട് നല്ലവണ്ണം കുഴച്ചു വയ്ക്കുക. ശേഷം ഒരു കടായ് എടുത്ത് ഗ്യാസിൽ വയ്ക്കുക. ഗ്യാസ് ഓണാക്കി അതിൽ കുറച്ച് എണ്ണ ഒഴിക്കുക. പിന്നീട് മിക്സ് ചെയ്തു വച്ച ചിക്കൻ ചൂടായ എണ്ണയിൽ ഇട്ട് വറുത്തെടുക്കുക. കുറച്ച് പാകമായാൽ കഷണങ്ങളാക്കി വച്ച കാപ്സിക്കം ചേർക്കുക. പിന്നെ ഒരു കടായ് എടുത്ത് ഗ്യാസിൽ വച്ച് അതിൽ വെണ്ണ ഇടുക.

വെണ്ണ ചൂടായ ശേഷം ഒരു ടേബിൾ സ്പൂൺ മൈദ ഇടുക. പെട്ടെന്ന് തന്നെ ഇളക്കി മിക്സാക്കുക. പിന്നെ പാൽ ഒഴിച്ച് മിക്സാക്കുക. നല്ലവണ്ണം ഇളക്കുക. അതിൽ പാകത്തിന് ഉപ്പ് ചേർക്കുക. കുരുമുളക് പൊടിയും ചേർത്ത് ഇളക്കുക. അതിൽ തയ്യാറാക്കി വച്ച ചിക്കൻ ചേർക്കുക. എല്ലാം കൂടി മിക്സാക്കുക. വെള്ളം ആവരുത് കുറച്ച് വറ്റി വരാൻ വയ്ക്കുക.

പിന്നെ ഒരു ചപ്പാത്തി പലക എടുത്ത് അതിൽ നമ്മൾ കുഴച്ച് വച്ച മൈദ ഒരു ചപ്പാത്തി ഉണ്ടാക്കുന്ന ഉരുള എടുത്ത ശേഷം പരത്തുക. അതിനെ പൂരി വട്ടത്തിൽ മുറിച്ചെടുക്കുക. ആ മുറിച്ചു വച്ചതിൽ നമ്മൾ തയ്യാറാക്കി വച്ച ചിക്കൻ മിക്സിടുക. ഒരു വശത്ത് നിന്ന് മടക്കി അട പോലെ ആക്കുക. എല്ലാം അങ്ങനെ തയ്യാറാക്കുക. പിന്നെ ഒരു മുട്ട പൊട്ടിച്ച് ഒരു ബൗളിലാക്കുക. മറ്റൊരു ബൗളിൽ ബ്രെഡ് ക്രംബ്സ് എടുത്ത് വയ്ക്കുക. പിന്നെ ഒരു കടായ് എടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. അതിൽ ഫ്രൈ ചെയ്യാനാവശ്യമായ എണ്ണ ഒഴിക്കുക. എണ്ണ ചൂടായ ശേഷം നമ്മൾ തയ്യാറാക്കി വച്ച ചിക്കൻ ഹഫ് മൂൺ എടുത്ത് മുട്ടയിൽ മുക്കി ബ്രെഡ്  ക്രംബ്സിലാക്കി എണ്ണയിൽ ഇട്ട് ഫ്രൈ ചെയ്ത് എടുക്കുക. നല്ല  മൊരിഞ്ഞ ഹാഫ്മൂൺ റെഡി.

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →