തലശ്ശേരി സ്പെഷൽ കോഴിക്കാൽ കഴിച്ചിട്ടുണ്ടോ

കോഴിക്കാൽ എന്നു കേൾക്കുമ്പോൾ നിങ്ങൾ വിചാരിക്കും ചിക്കൻ കൊണ്ടാണെന്ന്. പക്ഷേ  ഇന്ന് ഞാൻ ഉണ്ടാക്കുന്ന കോഴിക്കാൽ കിഴങ്ങ് കൊണ്ടുള്ളതാണ്. ഈവിനിംങ്ങ് സ്നാക്സാണിത്. അപ്പോൾ ഇതുണ്ടാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം.

മരച്ചീനി (കിഴങ്ങ്) – 1/2 കിലോ, കാശ്മീരി മുളക് പൊടി – 2 1/2 ടീസ്പൂൺ, ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ് – 1 ടേബിൾ സ്പൂൺ, പച്ചമുളക് – 4 എണ്ണം, മഞ്ഞൾ പൊടി – 1 ടീസ്പൂൺ, കടല പ്പൊടി – 4 ടേബിൾ  സ്’ പൂൺ ,അരി പ്പൊടി – 1 ടേബിൾ സ്പൂൺ ,കായം – 1/2 ടീസ്പൂൺ, കറിവേപ്പില, ഉപ്പ്, എണ്ണ.

ആദ്യം തന്നെ കിഴങ്ങ് കഴുകി അതിൻ്റെ മുകളി ലുള്ള തോൽ ഒക്കെ കളഞ്ഞ് വയ്ക്കുക. ശേഷം നേരിയതായി നീളത്തിൽ മുറിച്ചെടുക്കുക. പിന്നെ അത് ഒരു ബൗളിൽ ഇടുക. അതിൽ ഇഞ്ചി, വെളുത്തുള്ളി പെയ്സ്റ്റ് ചേർക്കുക. ശേഷം കടലപ്പൊടിയും അരിപ്പൊടിയും ചേർക്കുക. പിന്നീട് മസാലകൾ ചേർക്കുക. മഞ്ഞൾ പൊടി, മുളക് പൊടി ചേർക്കുക. ശേഷം കറിവേപ്പില മറിച്ചിടുക. ശേഷം കായം ചേർക്കുക. ഉപ്പും കൂടി ചേർക്കുക. എല്ലാം കൈ കൊണ്ട് മിക്സ് ചെയ്യുക. സ്പൂൺ കൊണ്ട് കുറച്ച് വെള്ളം കുടഞ്ഞ് മിക്സാക്കി വയ്ക്കുക.ശക്തിയിൽ മിക് സാക്കരുത് പൊടിഞ്ഞു പോവും. പൊട്ടി പോവാതെ വേണം മിക്സാക്കി എടുക്കാൻ. (കാശ്മീരി മുളക് പൊടിയാണെങ്കിൽ അധികം എടുക്കാം. മുളക് പൊടിയാണ് ഉപയോഗിക്കുന്നതെങ്കിൽ കുറച്ച് ഉപയോഗിക്കുക). ഇങ്ങനെ മിക്സാക്കി ഒരു 5 മിനുട്ട് വയ്ക്കുക.

പിന്നീട് ഒരു കടായ് എടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക.അതിൽ എണ്ണ ഒഴിക്കുക. എണ്ണ ചൂടായ ശേഷം നമ്മൾ കുഴച്ചു വച്ച കിഴങ്ങ് കോഴിക്കാൽ ഷെയ്പ്പിൽ കൈയിൽ പിടിച്ച് കടായിൽ ഇടുക. മറിച്ചിടുക. ഇളം ബ്രൗൺ കളർ ആയാൽ ഇറക്കി വയ്ക്കുക. അങ്ങനെ മുഴുവനും തയ്യാറാക്കി എടുക്കുക. അങ്ങനെ നമ്മുടെ ഈവനിംങ്ങ് സ്നാക്സായ മലബാർ സ്പെഷൽ കോഴിക്കാൽ റെഡി. ചൂടോടുകൂടി തക്കാളി സോസ് കൂട്ടി കഴിച്ചു നോക്കൂ. നല്ല ഒരു വ്യത്യസ്തമായ സ്നാക്സാണിത്. എല്ലാവരും ഇതൊന്ന് തയ്യാറാക്കി നോക്കൂ.

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →