ഇന്നൊരു സ്പെഷൽ സ്പൈസി ചിക്കൻ ഐറ്റം തയ്യാറാക്കാം. നല്ല രുചികരമായ ഒരു ചിക്കൻ വിഭവമാണിത്. മലബാർ സ്പെഷൽ വിഭവമാണിത്. അപ്പോൾ ഇതുണ്ടാക്കാൻ എന്തൊെെക്കെ വേണമെന്ന് നോക്കാം.
ചിക്കൻ – 1 കിലോ ,ഉള്ളി – 2 എണ്ണം, തക്കാളി – 1 എണ്ണം, ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ് – 2 ടേബിൾ സ്പൂൺ, കാശ്മീരി ചില്ലി പൗഡർ – 4 ടേബിൾ സ്പൂൺ, മഞ്ഞൾ പൊടി – 1 ടീസ്പൂൺ, ഗരം മസാല – 1 ടീസ്പൂൺ, കുരുമുളക് പൊടി – 1 ടീസ്പൂൺ, പച്ചമുളക് – 4 എണ്ണം, കറിവേപ്പില, മല്ലി ചപ്പ്, വെളിച്ചെണ്ണ.
ഇതെങ്ങനെ തയ്യാറാക്കേണ്ടതെന്ന് നോക്കാം. ആദ്യം ചിക്കനെടുത്ത് വൃത്തിയായി കഴുകി എടുക്കുക. പിന്നീട് ഒരു പാനെടുത്ത് അ തിൽ എണ്ണ ഒഴിക്കുക.അതിൽ ചെറുതായി അരിഞ്ഞ ഉള്ളി, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ്, കറിവേപ്പില, തക്കാളി എന്നിവ ചേർക്കുക. ശേഷം മസാലകളായ മഞ്ഞൾ പൊടി, മുളക് പൊടി, കുരുമുളക് പൊടി, ഗരം മസാലപ്പൊടി, ഉപ്പ് എന്നിവ കൂടി ചേർത്ത് കൈ കൊണ്ട് മിക്സ് ചെയ്യുക. ശേഷം കഴുകി വച്ച ചിക്കൻ ചേർക്കുക, കുറച്ച് എണ്ണ ഒഴിച്ച് കുഴച്ചെടുക്കുക.
പിന്നീട് കുറച്ച് വെള്ളം ഒഴിച്ച് കൈ കൊണ്ട് നന്നായി കുഴച്ചെടുക്കുക. ഒരു 15 മിനുട്ട് മൂടി വയ്ക്കുക. പിന്നീട് ആ പാനെടുത്ത് ഗ്യാസിൽ വയ്ക്കുക. ഗ്യാസ് ഓണാക്കുക. മൂടിവച്ച് മീഡിയം ഫ്ലെയ് മിൽ 20 മിനുട്ട് വേവിക്കുക. പിന്നീട് ഇറക്കി വയ്ക്കുക.
ശേഷം ഒരു പാനെടുത്ത് ഗ്യാസിൽ വയ്ക്കുക.അതിൽ എണ്ണ ഒഴിക്കുക. പിന്നീട് നമ്മൾ വേവിച്ചെടുത്ത ചിക്കൻ അതിലിട്ട് ഫ്രൈ ചെയ്തെതെടുക്കുക. രണ്ടു ഭാഗവും ഫ്രൈ ചെയ്ത് എടുക്കുക.
ഫ്രൈ ആയ ശേഷം എടുത്തു വയ്ക്കുക. പിന്നീട് ഫ്രൈ ചെയ്ത എണ്ണയിൽ ചിക്കൻ വേവിച്ച മസാല ഒഴിക്കുക. കുറച്ച് വഴറ്റുക. കുറച്ച് വറ്റിയ ശേഷം അതിൽ ഫ്രൈ ചെയ്ത ചിക്കനിടുക. മിക്സാക്കുക. അങ്ങനെ നമ്മുടെ ചിക്കൻ കക്കം റെഡി. വളരെ ടേസ്റ്റാണ് ഈ ചിക്കൻ കക്കം. ഒന്നു തയ്യാറാക്കി നോക്കൂ