ചിക്കൻ ഇതു പോലെ ഒന്നു തയ്യാറാക്കി നോക്കൂ. ഈയൊരു ചിക്കൻ കൊണ്ടാട്ടത്തിന് വ്യത്യസ്ത രുചി .


ചിക്കൻ നമുക്ക് ഇന്നൊരു വ്യത്യസ്ത രുചിയിൽ തയ്യാറാക്കി നോക്കാം. ചിക്കൻ കൊണ്ടാട്ടം. ഇത് കിട്ടിയാൽ ചോറിന് പിന്നെ ഒന്നും വേണ്ട. അങ്ങനെയുള്ള ഒരു ചിക്കൻ കൊണ്ടാട്ടം ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കക്കാം. ഇതിന് ആവശ്യമായ ചേരുവകൾ താഴെ കൊടുക്കാം.

ചിക്കൻ – 1/2 കിലോ, മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ, കാശ്മീരി ചില്ലി പൊടി – 1 ടീസ്പൂൺ, ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ്- 2 ടീസ്പൂൺ, ചെറുനാരങ്ങാനീര് – 1 ടീസ്പൂൺ, ഉപ്പ് – ആവശ്യത്തിന്, കായ്മുളക് – 2 എണ്ണം, കറിവേപ്പില, ടൊമാറ്റോ സോസ് – 1 ടീസ്പൂൺ, ചെറിയ ഉള്ളി – 8 എണ്ണം, മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ, മുളക്പൊടി – 1/2 ടീസ്പൂൺ, മല്ലിപ്പൊടി – 1/2 ടീസ്പൂൺ. ഇനി നമുക്ക് കൊണ്ടാട്ടം തയ്യാറാക്കാം.

ആദ്യം ചിക്കൻ വൃത്തിയായി കഴുകി എടുക്കുക. ശേഷം ഒരു ബൗളിലിട്ട് അതിൽ മഞ്ഞൾ പൊടിയും, കാശ്മീരി ചില്ലിപ്പൊടിയും, ഇഞ്ചി വെളുത്തുള്ളി പെയ്സറ്റും, ഉപ്പും, കറിവേപ്പില,ചെറുനാരങ്ങാനീരും, ഒഴിച്ച് മിക്സ് ചെയ്യുക. ശേഷം നല്ലവണ്ണം മൂടി ഒരു മണിക്കൂർ വയ്ക്കുക. ഒരു മണിക്കൂർ കഴിഞ്ഞ് ചിക്കൻ ഫ്രൈ ചെയ്തെടുക്കണം. ഇതിനായി ആദ്യം ഒരു പാനെടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. ശേഷം എണ്ണ ഒഴിക്കുക. എണ്ണ ചൂടായി വരുമ്പോൾ അതിൽ ചിക്കൻ മിക്സാക്കിയത് വച്ച് ഫ്രൈ ചെയ്തെടുക്കുക.

ചൂടായി വരുമ്പോൾ അത് ലോ ഫ്ലെയ്മിൽ വച്ച് മൂടിവച്ച് വേവിക്കുക. ശേഷം തുറന്നു നോക്കി തിരിച്ചിട്ട് വേവിക്കുക. രണ്ടു ഭാഗവും ഫ്രൈ ആയ ശേഷം എടുത്തു വയ്ക്കുക. ശേഷം അതേ പാനിൽ രണ്ട് കായ് മുളക് ചേർക്കുക. ശേഷം ഇഞ്ചിവെളുത്തുള്ളി പെയ്സ്റ്റ് ചേർക്കുക. വഴന്നു വരുമ്പോൾ ചെറിയ ഉള്ളി അരിഞ്ഞത് ചേർക്കുക. ശേഷം അര ടീസ്പൂൺ മല്ലിപ്പൊടിയും, മുളക് പൊടിയും ഗരം മസാലയും ചേർക്കുക. ശേഷം ടൊമാറ്റോ സോസും ചേർത്ത് മിക്സാക്കി വഴറ്റുക. പിന്നീട് 1 ടീസ്പൂൺ ചില്ലി ഫ്ലെയ്ക്ക്സ് ചേർക്കുക. പിന്നീട് കുറച്ച് വെള്ളം ചേർത്ത് ഒന്ന് വഴറ്റിയെടുക്കുക.

ശേഷം നമ്മൾ ഫ്രൈ ചെയ്തെടുത്ത ചിക്കൻ മസാലയിൽ ചേർത്ത് ഇളക്കുക. നല്ല രീതിയിൽ വഴന്നു വരുമ്പോൾ കുറച്ച് കറിവേപ്പില ചേർത്ത് ഇളക്കുക. വഴന്നു വരുമ്പോൾ ഇറക്കി വയ്ക്കുക. അങ്ങനെ നമ്മുടെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ചിക്കൻ കൊണ്ടാട്ടം റെഡി. ഇതു പോലെ ഒരു ചിക്കൻ കൊണ്ടാട്ടം ഒന്നു ട്രൈ ചെയ്തു നോക്കൂ. വ്യത്യസ്തമായ ഈ ചിക്കൻ റെസിപ്പി എല്ലാവർക്കും ഇഷ്ടപ്പെടും.