റെസ്റ്റോറൻ്റ് സ്റ്റൈലിൽ നമുക്ക് ചിക്കൻ കൊണ്ടാട്ടം ഉണ്ടാക്കാം.. എല്ലാവരും ട്രൈ ചെയ്തു നോക്കു..

വീടുകളിൽ നമ്മൾ അധികം ഒന്നും ഉണ്ടാക്കാത്ത റെസിപ്പിയാണ് ചിക്കൻ കൊണ്ടാട്ടം. ഇന്ന് ഞാൻ ഉണ്ടാക്കുന്നത് ചിക്കൻ കൊണ്ടാട്ടമാണ്. അതിന് എന്തൊക്കെ വേണമെന്ന് നോക്കാം.

ചിക്കൻ – 1 കി. ലോ, മുളക് പൊടി – 2 ടീസ്പൂൺ, കുരുമുളക് പൊടി – 1/2 ടീസ്പൂൺ, മല്ലിപ്പൊടി – 1 ടീസ്പൂൺ, മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ, ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ് – 1 ടേബിൾ സ്പൂൺ, ഖരം മസാല – 1/2 ടീസ്പൂൺ, ഉപ്പ്, ചെറുനാരങ്ങാനീര്, ഉള്ളി – 1 എണ്ണം, കാപ്സിക്കം – 1 എണ്ണം ( ചെറുത് ), പച്ച മുളക് – 2 എണ്ണം, ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ് – 1/2 ടീസ്പൂൺ, ടൊമാറ്റോ സോസ് – 2 ടേബിൾ സ്പൂൺ, ചില്ലി ഫ്ലെയ്ക്സ് – 2 ടീസ്പൂപൂ, ഖരം മസാല – 1/2 ടീസ്പൂൺ, മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ, എണ്ണ.

നമുക്ക് തയ്യാറാക്കേണ്ടത് എങ്ങനെയെന്ന് നോക്കാം. ആദ്യം ചിക്കൻ വൃത്തിയായി കഴുകി ഒരു പാത്രത്തിൽ ഇടുക. അതിൽ മഞ്ഞൾപ്പൊടി, മുളക് പൊടി, കുരുമുളക് പൊടി, ഖരം മസാല, ഉപ്പ്, ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ് എന്നിവ ചേർത്ത് കൈ കൊണ്ട് നല്ലവണ്ണം മിക്സാക്കുക. പിന്നീട് ചെറുനാരങ്ങാനീര് ചേർത്ത് മിക്സാക്കിയ ശേഷം ഒരു മണിക്കൂർ മൂടിവയ്ക്കുക. ഒരു മണിക്കൂറിനു ശേഷം ഒരു പാനെടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. അതിൽ എണ്ണ ഒഴിക്കുക.

പിന്നെ മിക്സാക്കി വച്ച  ചിക്കൻ ഓരോന്നായി ഇട്ട് ഫ്രൈചെയ്ത്   എടുക്കുക. പിന്നീട് വേറൊരു കടായ് എടുത്ത് ഗ്യാസിൽ വച്ച് അതിൽ എണ്ണ ഒഴിക്കുക.അതിൽ ചെറിയ കഷണങ്ങളായി അരിഞ്ഞ ഉള്ളി ചേർക്കുക. പിന്നീട് 1 ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ് ചേർക്കുക. ശേഷം കാപ്സിക്കവും പച്ചമുളകും ചേർക്കുക. ശേഷം മഞ്ഞൾപ്പൊടിയും, മുളക് പൊടിയും ,ഖരം മസാലയും ചേർക്കുക. ചില്ലി ഫ്ലെയ്ക്ക്സ് ഇടുക. പിന്നെ ടൊമാറ്റോ സോസു കൂടി ചേർക്കുക. മിക്സാക്കുക. ശേഷം ഫ്രൈ ചെയ്ത ചിക്കൻ കൂടി ഇട്ട ശേഷം മിക്സാക്കുക.

സൂപ്പർ രുചിയിൽ ചിക്കൻ കൊണ്ടാട്ടം റെഡിയായി. എല്ലാവരും ഈ കൊണ്ടാട്ടം ട്രൈ ചെയ്തു നോക്കു. എല്ലാവർക്കും തീർച്ചയായും ഇഷ്ടപ്പെടും.