നമ്മൾ ചിക്കൻ ഐറ്റംസ് പലതും ഉണ്ടാക്കാറുണ്ട് എന്നാൽ കരളിന്റെ കറി ട്രൈ ചെയ്തിട്ടുണ്ടോ.. ഇല്ലെങ്കിൽ ചിക്കൻ കരൾ വെച്ചൊരു സാധനം ഉണ്ടാക്കിയാലോ .. ഇതിനു വേണ്ട ചേരുവകൾ എന്താണ് എന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ- നല്ല ഫ്രഷ് ചിക്കൻ കരൾ- അര കിലോ, സവാള- 2 എണ്ണം, തക്കാളി- 2 എണ്ണം, ഇഞ്ചി- ഒരു കഷ്ണം, വെളുത്തുള്ളി- 15 അല്ലി, പച്ചമുളക്- 2 എണ്ണം, ഉരുളകിഴങ്ങ്- 1 എണ്ണം, കറിവേപ്പില- അല്പം, ചിക്കൻ മസാല- 2 ടീസ്പൂൺ, മഞ്ഞൾ പൊടി- അര ടീസ്പൂൺ, മുളകുപൊടി- 2 ടീസ്പൂൺ, മല്ലിപൊടി- 1 ടീസ്പൂൺ, കുരുമുളകുപൊടി- 2 ടീസ്പൂൺ, ഉപ്പ്- ആവശ്യത്തിന്, വെളിച്ചെണ്ണ- ആവശ്യത്തിന്.
ഇനി ഉണ്ടാക്കുന്ന വിധം പറയാം – നല്ലപോലെ കഴുകി വൃത്തിയാക്കിയ കരൾ എടുത്ത് അതിലേക്ക് മഞ്ഞൾപൊടി മുളകുപൊടി മല്ലിപൊടിയും, കുരുമുളകുപൊടി ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്ത് മാറ്റി വെക്കുക. എന്നിട്ട് ഒരു ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി രിഞ്ഞു വെച്ച സവാള ഇട്ട് നന്നായി മൂപ്പിക്കുക ഇത് മൂത്ത് വരുമ്പോൾ ഇതിലേക്ക് ചതച്ച ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ചേർത്ത് കൊടുക്കുക. ഇത് ഒന്ന് നന്നായി ഇളക്കി കൊടുത്ത ശേഷം കഷ്ണങ്ങൾ ആക്കിയ ഉരുളക്കിഴങ്ങും തക്കാളിയും ചേർത്ത് ഇത്തിരി വെള്ളം ഒഴിച് മുളകുപൊടി, മഞ്ഞൾ പൊടി, മല്ലിപൊടിയും ചേർത്ത് ഒരു അഞ്ചു മിനുട്ട് അടച്ചു വെക്കുക ഉരുളകിഴങ്ങ് ഒന്ന് വെന്തു കിട്ടാൻ വേണ്ടിയാണിത്.
അതിനുശേഷം നേരത്തെ മസാല ചേർത്തുവെച്ച കരൾ എടുത്ത് ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഇനി ചിക്കൻ മസാലയും പാകത്തിന് ഉപ്പും ആവശ്യാനുസരണം മറ്റു മസാല പൊടികളും ചേർക്കുക. ചെറിയ തീയിൽ ഒരു 10-12മിനുട്ട് വെച്ചുകഴിഞ്ഞാൽ കരൾ വിളമ്പാൻ ആയി ഇതിനുമുൻപ് കറിവേപ്പില ഇട്ട് നന്നായി ഇളക്കി എടുക്കുക കൂടാതെ കുറച്ചു വെള്ളം ഒഴിച്ച് കരളു വെക്കുന്നതാണ് നല്ലത്. കട്ടിയുള്ള ഗ്രേവിയാണ് കരളിന് നല്ല കൂട്. ചപ്പാത്തി വിത്ത് കരൾ, അപ്പം വിത്ത് കരൾ, പുട്ട് വിത്ത് കരൾ ഇതൊക്ക നല്ല ഉഷാർ കോംബോ ആണ് ഈ ചിക്കൻ കരൾ കറി.