നല്ലൊരു ചിക്കൻ വിഭവമാണ് ചിക്കൻ ലോലിപോപ്പ്. നമുക്കു വീട്ടിലും ഉണ്ടാക്കാം ഇങ്ങനെ

ചിക്കൻ വിഭവങ്ങൾ എല്ലാവർക്കും ഇഷ്ടമല്ലേ. ഇഷ്ടമല്ലേ എന്ന് ചോദിക്കേണ്ട കാര്യം തന്നെ ഇല്ലാല്ലേ. കാരണം എല്ലാവർക്കും ഇഷ്ടാണ്. പക്ഷെ നല്ല രുചിയിൽ ഉണ്ടാക്കിയാലെ കഴിക്കാൻ ഒരു മനസ് വരുള്ളൂ അല്ലേ. നല്ല രുചിയുള്ള ചിക്കന്റെ മണം വരുന്നത് കാണാൻ തന്നെ ഒരു പ്രത്യേക രസമാണ്. നല്ലൊരു ചിക്കൻ വിഭവമാണ് ചിക്കൻ ലോലിപോപ്പ്. ഇതുണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങളാണ് താഴെ പറയുന്നത്.

ചിക്കൻ ലെഗ്‌സ്- 4 എണ്ണം , മുളകുപൊടി- 2 ടീസ്പൂൺ, മഞ്ഞൾപൊടി- 1 ടീസ്പൂൺ, ഉപ്പ് ആവശ്യത്തിന്, മൈദപൊടി- 200 ഗ്രാം, അപ്പകാരം- 1 ടീസ്പൂൺ, ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ്- 1ടീസ്പൂൺ, വെളിച്ചെണ്ണ.

തയ്യാറാക്കാം അല്ലേ. ആദ്യം നല്ലണം കഴുകിയ ചിക്കൻ ലെഗ്‌സ് എടുത്തു മഞ്ഞൾ പൊടിയും മുളകുപൊടിയും ഉപ്പും നന്നായി ചേർത്ത് അൽപനേരം വെക്കുക. മൈദ പൊടിയും ഉപ്പും കുറച്ചു മഞ്ഞൾ പൊടിയും ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം.

വെളുത്തുള്ളി – ഇഞ്ചി പേസ്റ്റും ചേർത്ത് അല്പം വെള്ളം മാത്രം ചേർത്ത് കുഴമ്പു രൂപത്തിലാക്കണം. നേരത്തെ എടുത്ത് വെച്ച ചിക്കൻ ഇതിലേക്ക് ഇട്ട് നന്നായി തേച്ചു പിടിപ്പിക്കണം. ശേഷം ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോ ഇത് ചേർക്കണം. നന്നായി മൊരിഞ്ഞു വരുമ്പോ വറുത്തു കോരണം. ഇത്രയേ ഉള്ളൂ. റെഡി ആയല്ലോ.

നല്ല രുചിയും ആണ്. ഇനി എപ്പോഴും ഇങ്ങനെ തന്നെ ഉണ്ടാക്കും. എല്ലാർക്കും ഒരു പോലെ ഇഷ്ടമാകും. ചിക്കൻ കഴിക്കാത്തവർ പോലും ചിലപ്പോ കഴിച്ചു നോക്കും. അത്രയും രുചിയും ആണ്. കാണാനും നല്ല ഭംഗിയാണ്. കുറച്ച് മയോണൈസും, ടൊമാറ്റോ സോസും കൂടെ ഉണ്ടെങ്കിൽ പിന്നെ പ്ലേറ്റ് കാലിയാവുന്നതേ അറിയില്ല . നാവിൽ വെള്ളമൂറും.

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →