ചിക്കൻ പൊട്ടിതെറിച്ചത് എളുപ്പത്തിൽ തയ്യാറാക്കാം.. ഇത് വരെ ഉണ്ടാക്കാത്തവർ എന്തായാലും ഉണ്ടാക്കി നോക്കൂ

ഇന്നൊരു സ്പെഷൽ സ്നാക്സായ ചിക്കൻ പൊട്ടിതെറിച്ചത് ഉണ്ടാക്കാം. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന സ്നാക്സാണിത്. മലബാർ സ്പെഷലായ ഇത് വീട്ടിൽ തയ്യാറാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം. ബോൺലെസ്സ് ചിക്കൻ – 500 ഗ്രാം, ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ് – 1 ടീസ്പൂൺ, മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ, ഖരം മസാല – 1/2 ടീസ്പൂൺ, മുളക് പൊടി – 1 ടേബിൾ സ്പൂൺ, നാരങ്ങാ നീര് – 1 ടീസ്പൂൺ, സമൂസ ഷീറ്റ്, മൈദ – 11/2 ടേബിൾ സ്പൂൺ, മുട്ട – 1 എണ്ണം, ഉപ്പ്, സ്ക്യുയർ.

ആദ്യം തന്നെ ചിക്കൻ കഴുകി ഒരു ബൗളിൽ എടുക്കുക. ശേഷം ചപ്പാത്തി പലകയിൽ ഇട്ട് റോളർ കൊണ്ട് ഒന്നടിച്ച് പരത്തുക. ശേഷം എല്ലാ ചിക്കനും ബൗളിലിട്ട ശേഷം അതിൽ മുളക് പൊടി ,മഞ്ഞൾ പൊടി, ചെറുനാരങ്ങാനീര്, ഖരം മസാല, ഉപ്പ് എന്നിവ ചേർത്ത് മിക്സ്സ് ചെയ്യുക. പിന്നീട് മൂടിവച്ച് ഒരു 2 മണിക്കൂറെങ്കിലും ഫ്രിഡ്ജിൽ വയ്ക്കുക. ശേഷം കുറച്ച് സമൂസ ഷീറ്റ് എടുത്ത് കത്രിക കൊണ്ട് നീളത്തിൽ ചെറിയ കഷണങ്ങളായി മുറിക്കുക.സ്ക്യുയർ എടുത്ത് അര മണിക്കൂർ വെള്ളത്തിൽ മുക്കി വയ്ക്കുക.2 മണിക്കൂർ  കഴിഞ്ഞ് ചിക്കൻ പുറത്തെടുത്ത് അതിൽ മൈദയും ഒരു മുട്ടയും പൊട്ടിച്ചത് ഒഴിച്ച് കുഴക്കുക.. ശേഷം സ്ക്യുയർ എടുക്കുക.അതിൽ നമ്മൾ തയ്യാറാക്കിയ ചിക്കൻ കോർക്കുക. ഒന്നിൽ മാക്സിമം രണ്ടെങ്കിലും കോക്കുക. ശേഷം നമ്മൾ കട്ട് ചെയ്ത സമൂസ ഷീറ്റ് വിതറി ഒരു പാത്രത്തിൽ ഇടുക. അതിൽ സ്ക്യുയറിൽ കോർത്ത ചിക്കൻ മിക്സാക്കുക. എല്ലാം അങ്ങനെ തയ്യാറാക്കി ഒരു പാത്രത്തിലേക്ക് മാറ്റുക.

പിന്നീട് ഒരു പാനെടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. അതിൽ എണ്ണ ഒഴിക്കുക. പിന്നീട് സ്ക്യുയറിൽ കോർത്ത ചിക്കൻ പൊട്ടിത്തെറിച്ചത് ഫ്രൈ ചെയ്തെടുക്കാൻ  എണ്ണയിൽ വയ്ക്കുക. മൂടിവച്ച് വേവിക്കുക. ശേഷം മറിച്ചിട്ടും വച്ച് പാത്രത്തിലേക്ക് മാറ്റുക. അങ്ങനെ ചിക്കൻ പൊട്ടിത്തെറിച്ചത് റെഡി. വീട്ടിൽ എല്ലാവരും ട്രൈ ചെയ്തു നോക്കൂ. തീർച്ചയായും ഇഷ്ടപ്പെടും.

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →