സമയം കളയേണ്ട, വേഗത്തിൽ തയ്യാറാക്കി കൊള്ളൂ ചിക്കൻ പുലാവ്

ചിക്കൻ ബിരിയാണിയും, ചിക്കൻ ഫ്രൈഡ് റൈസും ഒക്കെ പോലെ രുചികരമായതാണ് ചിക്കൻ പുലാവും. അപ്പോൾ ഇന്ന് നമുക്ക് അതൊന്ന് ട്രൈ ചെയ്തു നോക്കാം. അതിന് എന്തൊക്കെ ചേരുവകളാണ് ഞാൻ എടുക്കുന്നതെന്ന് താഴെ പറയാം.

ചിക്കൻ – 500 ഗ്രാം, ഉപ്പ് – 1 ടീസ്പൂൺ, മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ, നാരങ്ങാനീര് – 1 ടീസ്പൂൺ, അരി ( ബസ്മതി ) –  2 കപ്പ്, ഉള്ളി – 2 എണ്ണം ,വാട്ടിയ ഉള്ളി – 1 എണ്ണം, തക്കാളി – 1 എണ്ണം, പുതിനയില, ഇഞ്ചി വെളുത്തുള്ളി – 1 ടീസ്പൂൺ, മല്ലി ചപ്പ് – 1/2 കപ്പ്, പച്ചമുളക് – 5 എണ്ണം, ജീരകം – 1/2 ടീസ്പൂൺ, മല്ലിപ്പൊടി – 1 ടീസ്പൂൺ, ഖരം മസാല – 1 ടീസ്പൂൺ, എണ്ണ – 3 ടേബിൾ സ്പൂൺ, ഉപ്പ്, ബേലീവ്സ്, വെള്ളം.

ആദ്യം അരി കഴുകി ഒരു മുപ്പതു മിനുട്ട് വെള്ളത്തിൽ ഇട്ടു വയ്ക്കുക. ബസ് മതി റൈസായതുകൊണ്ടാണ് ഇങ്ങനെ ചെയ്തത്. മറ്റു റൈസുകളാണെങ്കിൽ ഇതിൻ്റെ ആവശ്യമില്ല. പിന്നീട് ചിക്കൻ നല്ലവണ്ണം കഴുകിയതിനു ശേഷം അതിൽ മഞ്ഞൾ പൊടി, ഉപ്പ്, നാരങ്ങാ നീരൊഴിച്ച് മിക്സാക്കി ഒരു അര മണിക്കൂർ വയ്ക്കുക. ശേഷം മിക്സിയുടെ ജാറിൽ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, മല്ലി ചപ്പിട്ട് അരച്ചെടുക്കുക. പിന്നെ ഒരു കടായ് എടുത്ത്  ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. അതിൽ എണ്ണ ചൂടായ ശേഷം അതിൽ ബേലീവ്സിടുക, പിന്നെ ജീരകം ചേർക്കുക.

ശേഷം അരിഞ്ഞ ഉള്ളി ചേർക്കുക. ഉള്ളി വാടി വന്ന ശേഷം നമ്മൾ തയ്യാറാക്കിയ പച്ചമുളക് ഇഞ്ചി വെളുത്തുള്ളി അരച്ചത് ചേർക്കുക.അതിൻ്റെ ഒരു പച്ചമണം മാറുന്നതു വരെ വഴറ്റി എടുക്കുക. ശേഷം ചിക്കനിട്ട് വഴറ്റുക. പിന്നെ മസാലകളായ ചിക്കൻ മസാല, ഖരം മസാല ഉപ്പ് ചേർത്ത് വഴറ്റുക. ശേഷം കഴുകി വച്ച ബസ് മതി റൈസ് ഇടുക. പിന്നെ പാകത്തിനുള്ള വെള്ളം ചേർക്കുക.2 കപ്പ് അരിക്ക്  4 കപ്പ് വെള്ളം എന്ന രീതിയിൽ ഒഴിക്കുക.

പിന്നീട് മൂടിവച്ച് മീഡിയം ഫ്ലെയ് മിൽ 10 മിനുട്ട് വേവി ക്കുക. ശേഷം തുറന്നു നോക്കി ഇളക്കി വീണ്ടും  ലോ ഫ്ലയ് മിൽ വേവിക്കുക. ശേഷം പാകമായിട്ടുണ്ടാവും. തുറന്നു നോക്കി വാട്ടി വച്ച ഉള്ളി ചേർക്കുക. പിന്നെ പുതിനയിലയും മല്ലി ചപ്പും ചേർത്ത് ഇളക്കി കൊടുക്കുക. പിന്നീട് ഗ്യാസ് ഓഫാക്കി ചൂടോടെ സെർവ്വ് ചെയ്തു കഴിക്കൂ.

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →