ഇങ്ങനെയൊരു ചിക്കൻ റോസ്റ്റ് കഴിച്ചിട്ടുണ്ടോ. ഇല്ലെങ്കിൽ ഇന്നു തന്നെ തയ്യാറാക്കാം. ഓയിൽ ചേർക്കാത്ത ചിക്കൻ റോസ്റ്റ്.

നോൺവെജ് വിഭവങ്ങളിൽ എല്ലാവർക്കും ഇഷ്ടമുള്ളതാണ് ചിക്കൻ വിഭവങ്ങൾ. എന്നാൽ ചിക്കൻ വിഭവങ്ങളിൽ ഏറ്റവും രുചികരമായതാണ് ചിക്കൻ റോസ്റ്റ്. എന്നാൽ നാം എപ്പോഴും ഉണ്ടാക്കുന്നത് എണ്ണ ഉപയോഗിച്ചാണ്. എന്നാൽ ഇന്ന് എണ്ണയില്ലാതെ എങ്ങനെ ചിക്കൻ റോസ്റ്റ് ചെയ്യാമെന്ന് നോക്കാം. അതിനു വേണ്ട ചേരുവകൾ താഴെക്കെടുക്കാം.


ചിക്കൻ – 1 കിലോഗ്രാം, കുരുമുളക് – 1/2 ടീസ്പൂൺ, ഏലക്കായ് – 4 എണ്ണം, ജീരകം – 1/4 ടീസ്പൂൺ, പെരുംജീരകം – 1/4 ടീസ്പൂൺ, ഗ്രാമ്പൂ – 4 എണ്ണം, പട്ട – ഒരു ചെറിയ കഷണം, ഗ്രാമ്പു – 4 എണ്ണം, ജാതിക്ക – ചെറിയ കഷണം, ഇഞ്ചി – ചെറിയ കഷണം, പച്ചമുളക് – 2 എണ്ണം, വെളുത്തുള്ളി – 10 എ,ണ്ണം, കറിവേപ്പില – കുറച്ച്, ചെറിയ ഉള്ളി – 15 എണ്ണം, തേങ്ങാപ്പാൽ – 1 കപ്പ്, മുളക് പൊടി – 2 ടേബിൾ സ്പൂൺ, മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ, ചെറുനാരങ്ങാനീര് – 1 ടീസ്പൂൺ, ഉപ്പ്, മല്ലി ഇല. ഇനി നമുക്ക് തയ്യാറാക്കാം.

അതിനു വേണ്ടി ചിക്കൻ വൃത്തിയായി കഴുകി എടുക്കുക. ശേഷം ഒരു ബൗളിലേക്ക് മാറ്റി വയ്ക്കുക. പിന്നീട് അതിൽ നമ്മൾ തയ്യാറാക്കി വച്ച ഇഞ്ചി, വെളുത്തുള്ളി മസാല ചേർക്കുക. ശേഷം അതിൽ മഞ്ഞൾ പൊടി, മുളക് പൊടി, ഉപ്പ് എന്നിവ ചേർത്ത് മിക്സാക്കുക. 20 മിനുട്ടെങ്കിലും അങ്ങനെ വയ്ക്കാം. 20 മിനുട്ട് വയ്ക്കുന്നില്ലെങ്കിൽ പ്രശ്നമില്ല. അപ്പോൾ തന്നെ തയ്യാറാക്കാവുന്നതാണ്.

ശേഷം ഒരു തേങ്ങ ചിരവിയത് എടുക്കുക. അത് മിക്സിയുടെ ജാറിലിട്ട് കുറച്ച് വെള്ളം ഒഴിച്ച് ഒന്ന് ഗ്രൈൻ്റ് ചെയ്യുക. ശേഷം തേങ്ങ പിഴിഞ്ഞ് അതിൻ്റെ പാൽ അരിച്ചെടുക്കുക. പിന്നെ ഒരു പാനെടുത്ത് ഗ്യാസിൽ വയ്ക്കുക. അതിൽ അരിച്ചെടുത്ത തേങ്ങാപാൽ ഒഴിക്കുക. ശേഷം നമ്മൾ മസാല മിക്സ് ചെയ്ത് വച്ച ചിക്കൻ ചേർക്കുക. ഗ്യാസ് ഓണാക്കി പാൽ തിളച്ചു വരുമ്പോൾ ലോ ഫ്ലെയ്മിലിട്ട് വേവിക്കുക.

ചിക്കൻ പാകമായി വരാറാകുമ്പോൾ അതിൽ നമ്മൾ തയ്യാറാക്കി വച്ച മസാല ഒരു ടീസ്പൂൺ ചേർക്കുക. മിക്സാക്കുക. ശേഷം അതിൽ മുറിച്ചു വച്ച മല്ലിചപ്പ് ചേർക്കുക. ശേഷം ഇറക്കി വയ്ക്കുക. അങ്ങനെ നമ്മുടെ രുചികരമായ ചിക്കൻ റോസ്റ്റ് റെഡി. നല്ല രുചികരമായ എണ്ണ ഉപയോഗിക്കാതെ തയ്യാറാക്കിയ ഈ ചിക്കൻ റോസ്റ്റ് എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കൂ.