ചിക്കൻ വാങ്ങിയ ദിവസം ഈ വിനിംങ്ങ് സ്നാക്സായി ഇത് ഉണ്ടാക്കി നോക്കൂ. സൂപ്പർ ചിക്കൻ റോൾ. അധികം ബുദ്ധിമുട്ടൊന്നുമില്ല ഇത് ഉണ്ടാക്കാൻ.നമുക്ക് പെട്ടെന്ന് തയ്യാറാക്കി എടുക്കാം. ഇതിനു വേണ്ടി എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം.
വേവിച്ചെടുത്ത ബോൺ ലസ്സ് ചിക്കൻ – 1 കപ്പ്, വെളിച്ചെണ്ണ – 3 ടേബിൾ സ്പൂൺ, ഉള്ളി (വലുത് ) – 1 എണ്ണം, പച്ചമുളക് – , ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ്- 2 ടേബിൾ സ്പൂൺ, മുളക് പൊടി – 1 ടീസ്പൂൺ, ഖരം മ,സാല – 1/4 ടീസ്പൂൺ, മഞ്ഞൾ പൊടി – ഒരു കപ്പ്, മല്ലി ചപ്പ് ,മൈദ – 3/4 കപ്പ്, മുട്ട – 1 + 1, ബ്രെഡ് പൊടി – കുറച്ച്, എണ്ണ – ആവശ്യത്തിന്, ഉപ്പ്.
നമുക്ക് ഉണ്ടാക്കേണ്ട പ്രക്രിയയിലേക്ക് കടക്കാം. ആദ്യം ചിക്കനെടുത്ത് കഴുകുക. ബോൺലെസ്സ് ചിക്കനാണ്. ഇതിൽ മഞ്ഞളും ഉപ്പും ഇട്ട് കുക്കറിൽ ഇട്ട് ഗ്യാസിൽ വച്ച് ഓണാക്കി 3 വിസിൽ വന്ന ശേഷം ഓഫാക്കുക. അത് ഇറക്കിവച്ച ശേഷം ഒരു കടായ് എടുത്ത് ഗ്യാസിൽ വയ്ക്കുക. ശേഷം അതിൽ എണ്ണ ഒഴിക്കുക. പിന്നെ ചെറിയ കഷണങ്ങളായി അരിഞ്ഞതുള്ളി അതിൽ ഇടുക.
ഉള്ളി കുറച്ച് വാടി വന്ന ശേഷം അതിൽ പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ് ചേർക്കുക. പിന്നീട് മിക്സാക്കുക. ശേഷം മസാലകളായ മുളക് പൊടി, മരം മസാല എന്നിവ ചേർക്കുക. മിക്സാക്കുക. ശേഷം പാകമായ ചിക്കനെടുത്ത് അതിനെ ചെറിയ പീസുകളാക്കുക. അതെടുത്ത് നമ്മൾ ഫ്രൈ ചെയ്ത മസാലയിൽ ചേർക്കുക. പിന്നീട് എല്ലാം മിക്സാക്കുക. ശേഷം കുറച്ച് മല്ലി ചപ്പ് ചേർത്ത് ഇളക്കി യ തി നു ശേഷം ഓഫാക്കുക.
പിന്നീട് ഒരു ബേറ്റർ തയ്യാറാക്കി എടുക്കണം. അതിന് ഒരു മിക്സിയുടെ ജാറിൽ മൈദയും ഒരു മുട്ടയും കുറച്ച് ഉപ്പും ചേർത്ത് വെള്ളമൊഴിച്ച് അരച്ചെടുക്കുക. അത് ഒരു ബൗളിൽ ഒഴിക്കുക. ഒരു നീർ ദോശയുടെ ബാറ്റർപോലെയാണ് തയ്യാറാക്കേണ്ടത്.പിന്നീട് ഒരു ദോശയുടെ തവഎടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. അത് ചൂടായ ശേഷം ചെറിയ ദോശയുടെ വലുപ്പത്തിൽ ഒഴിച്ച് ദോശ ആക്കിയെടുക്കുക. ആ ദോശ എണ്ണ തടവിയ ഒരു പാത്രത്തിലേക്ക് മാറ്റുക. പിന്നീട് അതിൽ നമ്മൾ തയ്യാറാക്കി വച്ച ചിക്കൻ മസാല ഇടുക. ശേഷം ദോശ ഒരു റോളായി മടക്കുക. മടക്കുമ്പോൾ ആദ്യം മടക്കി പിന്നെ സൈഡ് രണ്ട് ഭാഗവും മടക്കുക. പിന്നെ മുഴുവൻ മടക്കുക.
അങ്ങനെ ഓരോ മിക്സും മടക്കി വയ്ക്കുക. ശേഷം ഒരു മുട്ടപൊട്ടിച്ച് ഒരു ബൗളിൽ ഒഴിച്ച് മിക്സാക്കുക. പിന്നീട് ഒരു പാത്രത്തിൽ ബ്രെഡ് പൊടി എടുത്തു വയ്ക്കുക. പിന്നീട് ഒരു കടായ് എടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. അതിൽ ആവശ്യത്തിന് എണ്ണ ഒഴിച്ച് എണ്ണ ചൂടായ ശേഷം നമ്മൾ തയ്യാറാക്കി വച്ച ചിക്കൻ റോൾ മുട്ടയിൽ മുക്കി ബ്രെഡ് പൊടിയിൽ ഇട്ടതിനു ശേഷം ചൂടായ എണ്ണയിൽ ഇട്ട് പൊരിച്ചെടുക്കുക. രണ്ടു ഭാഗവും മറിച്ചിടുക. ഇളം ബ്രൗൺ കളർ ആയ ശേഷം എടുക്കുക. റൊമാറ്റോ സോസ് കൂട്ടി കഴിക്കാൻ നല്ല രുചിയാണ്.